തകർന്നടിഞ്ഞ സ്വപ്നങ്ങൾ
ഫെബ്രുവരി 6 2023, ടർക്കിഷ് ജനതയെ പിടിച്ചുകുലുക്കിയ ദിനം.ഒന്നുറങ്ങി ഉണർന്നപ്പോഴേക്കും എല്ലാം നഷ്ടമായ മനുഷ്യർ. തുർക്കി സിറിയൻ അതിർത്തിയിലുള്ള ഗസിയാൻടെപ്പിലുണ്ടായ ഭൂചലനം കവർന്നെടുത്തത് ഒട്ടേറെ ജീവനുകളാണ്. പ്രകൃതിയുടെ താണ്ഡവത്തിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നിസ്സഹായമായി കേഴുന്ന ഒരു ജനതയെയാണ് നാം ഓരോരുത്തരും കണ്ടത്. തുർക്കിയിൽ നിന്നുവരുന്ന ഓരോ ചിത്രങ്ങളും ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ടിരുന്നു.
പലപ്പോഴായി ചെറു ഭൂചലനങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് തുർക്കി. എന്നിരുന്നാലും ഈ ദുരന്തം ആ രാജ്യത്തുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തകർത്തെറിഞ്ഞത് നിരവധിപേരുടെ സ്വപ്നങ്ങളാണ്. ' നൂറ്റാണ്ടിന്റെ ദുരന്തം ' എന്നാണ് തുർക്കി പ്രസിഡന്റ് ഇതേകുറിച്ച് പറഞ്ഞത്. മരുന്നും, ഭക്ഷണവും, വെള്ളവുമില്ലാതെ ഉറ്റവർക്കായി കാത്തിരിക്കുന്ന കുറെ മനുഷ്യർ. ദുരന്തങ്ങൾക്കിടയിൽ പ്രതീക്ഷകൾ നൽകികൊണ്ട് പിറന്നുവീണ ' അയ ' എന്ന കുരുന്നിനെ വിസ്മയത്തോ ടെയാണ് ലോകം കണ്ടത്. അങ്ങനെ നിസ്സഹായതയുടെ യും പ്രതീക്ഷകളുടെ യും ഒട്ടേറെ മുഖങ്ങൾ.. ' ഓപ്പറേഷൻ ദോസ്ത് ' എന്ന പേരിൽ ഇന്ത്യയും അതോടൊപ്പം മറ്റു ലോക രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുമ്പോൾ പ്രതീക്ഷയുടെ കിരണങ്ങൾ അസ്തമിക്കുന്നില്ല.
Rajashree. V, Assistant Professor of Commerce, Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment