സർഗാത്മകതയിലേക്ക് ഒരു തിരിഞ്ഞു നോട്ടം....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഓരോ മേഖലയിലും നിറസാന്നിധ്യം ആയ കാലത്താണ് നമ്മൾ ജീവിക്കുന്നത്...
എ. ഐ., ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. അതിൽ മനുഷ്യന്റെ സർഗാത്മകത വളർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് പകൽ പോലെ സത്യമായ കാര്യവുമാണ്, എന്നാൽ എ. ഐ. സംവിധാനം വന്നപ്പോൾ പലപ്പോഴും പല മേഖലയിലും സ്വന്തം അധ്വാനം പലരും മറച്ചു വെക്കുന്നു... സ്വന്തം എന്ന് പറയാൻ ഇല്ലത്തതിന്റെ പിതൃത്വം ഏറ്റെടുക്കുന്നതും കാണാൻ കഴിയും.
ബഹുരാഷ്ട്ര കമ്പനികളിലേക്ക് നോക്കിയാൽ എ. ഐ. നല്ല രീതിയിൽ ഉപയോഗിക്കുന്നതും കാണാം... എന്നാൽ ഇതിനെ തന്നെ സ്വന്തം ജോലി ഒരു കമ്പ്യൂട്ടറിന്റെയോ മറ്റോ സഹായത്തോടെ (പൂർണ്ണമായും) ചെയ്ത് അതിന്റെ പേര് പോലും മാറ്റി സ്വന്തം പേരിലേക്ക് മാറ്റുന്നത് കാണാം...
ആദ്യം ഒന്നോ രണ്ടോ ആളുകളിൽ നിന്നും തുടങ്ങി പിന്നീട് അത് മുഴുവൻ ആളുകളിലേക്കും എത്തും. ആവശ്യമായ സാഹചര്യത്തിൽ ഇത്തരം സംവിധാനം മനുഷ്യന് ഏറെ പ്രായജോനകരമാണ്, എന്നാൽ ആവശ്യവും കടന്ന് അമിതമാവുമ്പോൾ അത് പലപ്പോഴും മനുഷ്യന്റെ സർഗാത്മകതയെ ഇല്ലാതാക്കുന്നു....
എളുപ്പം ജോലി തീരുന്നു എന്നത് തന്നെയാണ് ആളുകളെ അതിലേക്ക് നയിക്കുന്നത്, എന്നാൽ കംപ്യൂട്ടറിൽ രണ്ട് ക്ലിക്കിൽ കാര്യം തീരുമ്പോൾ പോലും മനുഷ്യൻ അവന്റെ യാഥാർഥ്യത്തിൽ നിന്നും കൃതിമ ലോകത്തേക്ക് ചെന്നണയുന്നു...
Mr. Abdul Jaleel. C, Head, Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment