കൊമ്പുകൾ
ആ കാളയെ ആരാണ് കയറഴിച്ചു വിട്ടതെന്ന് ആർക്കും അറിയില്ല. അവൻ കണ്ണിൽ കണ്ടതെല്ലാം തകർത്തു കൊണ്ട് മുന്നേറുകയാണ്.കുടലുകളും കലങ്ങളും മറ്റും ചവിട്ടിമെതിച്ച് വസ്ത്രങ്ങൾ കൊമ്പിൽ കോർത്തുകൊണ്ട് അവൻ കുതിച്ചുപായുന്നു. തന്നെ ആർക്കും തടയാനാവില്ല എന്ന അഹങ്കാരത്തോടെ അവൻ രാവിലെ തൊഴിലില്ലാതെ അലയുന്നവരെയും തൊഴിലിനു പോകുന്നവരെയും നിഷ്കരുണം ഓടിക്കുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചുകൊണ്ടു നെയ്തുണ്ടക്കിയ ചിലന്തിവലപോലും ഇപ്പൊൾ അവൻ്റെ കൊമ്പുകൾക്ക് അലങ്കാരമായി.വേരുപോലും കരിഞ്ഞു നിന്നിരുന്ന ശോഷിച്ച മരക്കുറ്റി അവൻ്റെ വാളുകൊണ്ട് അവൻ പുഴക്കി താഴെയിട്ടു. അപ്പോൾ, അതാ വിയർപ്പെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു ശരീരം,തഴമ്പ് എന്തെന്നറിഞ്ഞിട്ടില്ലാത്ത കൈകൊണ്ട് ഒരു ചുവന്ന നാട ആ കാളയുടെ കഴുത്തിൽ ബലമായി കെട്ടിമുറുക്കി. തൻ്റെ മുന്നിൽ വളർന്നു നിൽക്കുന്ന ഒരു ഗംഭീര വൃക്ഷം കടപുഴക്കാൻ ശ്രമിക്കുമ്പോഴെല്ലാം കഴുത്തിലെ കുരുക്ക് അവനെ ശ്വാസം മുട്ടിച്ചു.തോൽവിയോടെ നോവുന്ന കൊമ്പുകൾ തടവികൊണ്ട് അവൻ എളിഭ്യാനായി നിന്നു.
കണ്ണുകൾ കെട്ടി കൈയിൽ ത്രാസുമായി നിൽക്കുന്ന നീതി ദേവതയെ പോലെ
Ms. Anjana. J, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment