ദന്തസിംഹാസനം


ചരിത്രം പറഞ്ഞു വെക്കുന്ന ഒരുപാട് യാഥാർത്യങ്ങളുണ്ട്. കേരളത്തിന്റെ മണ്ണിൽ നിലനിന്നിരുന്ന  രാജവംശങ്ങളും സമ്പ്രദായങ്ങളും  നീതിയുക്തമായി വായിക്കപ്പെടുക എന്നത്  ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ജാതിയതയുടെയും, വർഗ വർണ്ണ വിവേചനങ്ങളുടെയും ഈറ്റില്ലമായി നിലനിന്ന കേരളത്തിന്റെ ചരിത്രത്താളുകളിലൂടെ സഞ്ചാരിക്കുകയാണ് 'ദന്തസിംഹാസനം'. 

പേരിന്റെ ഉള്ളിൽ തന്നെ നൂറായിരം ചരിത്രം അവശേഷിപ്പിക്കുകയാണ് ഈ ചരിത്രം ഗ്രന്ഥം. 

വികലമായി എഴുതപ്പെട്ടുപോകുമായിരുന്ന പലതിനെയും വർഷങ്ങളുടെ പഠന ഗവേഷണങ്ങളിലൂടെ തുറന്നുകാണിക്കുകയാണ് മനു. എസ്. പിള്ള ഈ ചരിത്രം പുസ്തകത്തിലൂടെ.

കേരളത്തിനെക്കുറിച്ച് എഴുതപ്പെടുന്നിടത്തൊക്കെ തിരുവിതാംകൂറിനെ പറയാതിരിക്കാൻ കഴിയില്ല. മനു. എസ്. പിള്ളയുടെ 'ദന്തസിംഹാസനം' തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികളിലൂടെ വായനക്കാരെ കൂട്ടി കൊണ്ട് പോകുകയാണ്. 

വാസ്കോഡഗാമ കേരളത്തിന്റെ മണ്ണിൽ വന്നിറങ്ങി, പത്മനാഭന്റെ ദാസന്മാരായ തിരുവിതാംകൂർ രാജവംശത്തിലേക്ക് എത്തിചേരുന്നതിലൂടെ പറഞ്ഞുതുടങ്ങിയ വരികൾ, അന്ന് നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിലൂടെ രാജഭരണത്തിലേക്ക് നിയോഗിക്കപ്പെട്ട സേതുലക്ഷ്മി ഭായി യുടെ കഥപറയുകയാണ്. 

അനന്തരവകാശിയില്ലത്ത സാഹചര്യത്തിൽ തിരുവിതാംകൂർ രാജവംശം അവരുടെ കുടുംബത്തിൽ നിന്ന് തന്നെ രണ്ട് പെൺകുട്ടികളെ ദത്തെടുക്കുകയാണെന്ന് ചരിത്രം പറയുന്നു. റാണി സേതു ലക്ഷ്മി ഭായിയും സഹോദരി പാർവ്വതി ഭായിയും. തന്റെ കുട്ടിപ്രയത്തിൽ തന്നെ റാണിയായി അവരോധിക്കപ്പെട്ടതിനാൽ, കളിചിരികൾ നിറഞ്ഞ കുട്ടിക്കാലത്തെ നഷ്ടപ്പെടുത്തിയെന്ന തോന്നലുകൾ സേതു ലക്ഷ്മി ഭായിയുടെ ജീവിതം വിളിച്ച് പറഞ്ഞു. യൗവ്വനത്തിന്റെ തുടക്കം മുതൽ രജ്യത്തിന്റെ ഭരണ ചുമതല ഏറ്റെടുക്കുകയും, പുരോഗമന പരമായ വികസനത്തിന് തുടക്കം കുറിക്കുകയും ചെയ്യുതത് മുൻകഴിഞ്ഞ് പോയ ഭരണാധികാരികളിൽ നിന്ന് അവരെ വത്യസ്തമാക്കിയിരുന്നു. യുറോപ്യൻ അധിനിവേശ സാഹചര്യം നിലനിന്നിരുന്നതിനാൽ തന്നെ മിഷനറിമാരുടെ വിദ്യാഭ്യാസം പ്രവർത്തനങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ഭാഷയും, മറ്റു അനേകം ഭാഷകളിൽ പ്രപിണ്യം നേടിയിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. 

മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നതിനാൽ  വൈവാഹിക ജീവിതത്തിൽ ഭർത്താവിന്റെ സ്ഥാനം വളരെ ചെറുതായിരുന്നു. റാണിയുടെ കൂടെ ഒരുമിച്ചൊരു വാഹനത്തിൽ പോലും യാത്രചെയ്യാൽ ഭർത്താവിന് അവകാശമുണ്ടായിരുന്നില്ല. ഭക്ഷണതളികയിൽ വരെ ഇതിന്റെ പ്രതിഫലനം ഉണ്ടായിരുന്നു. പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൂർണാധികാരത്തോടെ രാജ്യത്തിന്റെ ഭരണത്തിലും തീരുമാനത്തിലും ഒരു സ്ത്രീ വരുന്നതിലൂടെ സ്ത്രീകളുടെ പ്രാധാന്യവും, ബഹുമാനവും, ആ തലമുറയിലെ സമ്പ്രദായത്തിൽ നിന്ന് ഇന്നത്തെ സദാചാര ബോധം മനസ്സിലാക്കേണ്ടതുതന്നെയാണ്. 

ശുചീന്ദ്ര സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും മാറ്റത്തിന്റെ മുന്നേറ്റങ്ങൾ തന്റെ രാഷ്ട്രീയ സാമൂഹ്യ ഉത്തരവാദിത്വ സമയങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ എഴുതിച്ചേർത്തു. 

വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിമായുള്ള കൂടികാഴ്ച്ചയും വായിക്കപ്പെടേണ്ടതുതന്നെയാണ്. 

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസം പുരോഗതിയിലും,  വികസന പ്രവൃത്തികളിലും,  ബഹുഭാര്യാത്വം സമ്പ്രദായം നിർത്തലാക്കുന്നതിനുമൊക്കെ സേതു ലക്ഷ്മി ഭായിയുടെ കഠിനമായ പ്രയത്നമുണ്ടായിരുന്നു. 

 പുന്നപ്ര- വയലർ സമരങ്ങളുടെ പിന്തടർച്ചയെന്നോളം സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യ കമ്യൂണിസ്റ്റ് ഭരണം നിലവിൽവരുന്നതിലൂടെ കേരളത്തിലെ രാജഭരണളുടെ പ്രസക്തിതന്നെ ഇല്ലാതെയായെങ്കിലും കേരള ചരിത്രത്തിൽ തിരുവിതാംകൂർ രാജവംശത്തിന്റെ ഇടപെടലകൾ ഏറെ പ്രാധാന്യമുള്ളവയായിരുന്നു. 

സ്ത്രീ ശാക്തീകരണത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ചിരിത്ര താളുകളിൽ സേതു ലക്ഷ്മി ഭായിയെ പോലുളള ശക്തമായ കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്ന് പറഞ്ഞ് വെക്കുകയാണ് 'ദന്തസിംഹാസനം'. പുരുഷ മേധാവിത്വത്തിന്റെ ചരിത്ര ബോധത്തിൽ വായിക്കപ്പെടാതെ പോകുമായിരുന്നു സേതു ലക്ഷ്മി ഭായിയുടെ അധിനിവേശത്തിന്റെ, പുരോഗമന ചിന്തയുടെ, ചെറുത്തുനിൽപ്പിന്റെ ജീവിതത്തെ, കൃത്യമായ തുറന്നു പറച്ചിലുകൾക്ക്  അവസരമൊരുക്കിയ മനു. എസ്. പിളളയുടെ 'ദന്തസിംഹാസനം' ഉറച്ച വയനക്ക് വിധേയമാക്കപ്പെടേണ്ടതുതന്നെയാണ്.

Irshad. K, Assistant Professor of Arabic. Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്