CRPF (Central Reserve Police Force)
ലോകരാജ്യങ്ങൾക്കിടയിൽ അർദ്ധ സൈനിക വിഭാഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക വിഭാഗങ്ങളാണ് CRPF, CISF, BSF, SSB, ITBC, Etc. ഇന്ത്യയിലെ അർദ്ധ സൈനിക വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് കേന്ദ്ര റിസർവ് പോലീസ് (സി ആർ പി എഫ്.). ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗമാണ് സിആർപിഎഫ്. കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് 1949 ലെ കേന്ദ്ര പോലീസ് ആക്ട് പ്രകാരം രൂപംകൊണ്ട ഒരു സേനാവിഭാഗമാണ് കേന്ദ്ര റിസർവ് പോലീസ്.
1939 ജൂൺ 27ന് ക്രൗൺ റെപ്രെസെന്ററ്റീവ് പോലീസ് എന്ന ഡൽഹി പോലീസ് കേന്ദ്രമാക്കി ആരംഭിച്ച പോലീസ് വിഭാഗമാണ് പിൽക്കാലത്ത് സിആർപിഎഫ് എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടത്. 1939ൽ ഒരു ബറ്റാലിയനുമായി പ്രവർത്തനം ആരംഭിച്ച സിആർപിഎഫ് ഇന്ന് ഏകദേശം 246 ഓളം, അതിൽ തന്നെ ആറെണ്ണം വനിതാ ബറ്റാലിയൻ വിഭാഗമാണ്. ഡൽഹി ആസ്ഥാനമാക്കി ഒരു ഡയറക്ടർ ജനൽ ഓഫ് പോലീസിന് നേതൃത്വത്തിലാണ് സിആർപിഎഫ് പ്രവർത്തിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ സർദാർ വല്ലഭായി പട്ടേൽ ആണ് സെൻട്രൽ റിസർവ് പോലീസിനെ രാജ്യത്തിന് വേണ്ടി സമർപ്പിച്ചത്.
സിആർപിഎഫിന്റെ തലവനായി ഒരു ഇന്ത്യൻ പോലീസ് ഓഫീസർ ആയ ഒരു ഡയറക്ടർ ജനറലിനെ നിയമിക്കുന്നു. കൂടാതെ സഹായിക്കുന്നതിന് വേണ്ടി അഡീഷണൽ ഡയറക്ടർ ജനറൽമാരും, ഇൻസ്പെക്ടർ ജനറൽമാരും, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാരും, സൂപ്രണ്ട് മാരും, ഡെപ്യൂട്ടി സൂപ്രണ്ട് മാറും, അസിസ്റ്റൻറ് സർക്കിൾ ഇൻസ്പെക്ടർമാരും, സബ് ഇൻസ്പെക്ടർമാരും, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരും, പോലീസ് കോൺസ്റ്റബിൾ മാരും ഉണ്ടായിരിക്കുന്നതാണ്.
ചുമതലകൾ
• തിരക്ക് നിയന്ത്രണം
• കലാപ നിയന്ത്രണം
• കൗണ്ടർ മിലിറ്റൻസി / വിമത പ്രവർത്തനങ്ങൾ.
• ഇടതുപക്ഷ തീവ്രവാദം കൈകാര്യം ചെയ്യുന്നു
• പ്രശ്‌നബാധിത പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മൊത്തത്തിലുള്ള ഏകോപനം.
• യുദ്ധമുണ്ടായാൽ ശത്രുവിനോട് പോരാടുന്നു.
• ഗവൺമെന്റ് അനുസരിച്ച് യുഎൻ സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്നു.
• പ്രകൃതി ദുരന്തങ്ങളുടെയും ദുരന്തങ്ങളുടെയും സമയത്ത് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും. Source: (About Us | Central Reserve Police Force, Government of India, n.d.)
Reference
Books
• N. S Pushparaj(2014). KERALA POLICE(5TH Edition). St. Joseph’s Press, Trivandrum
• Adv. Greesh Neyyar(2020), L D CLERK A RANK FILE(2020). Himasree G.H. on behalf of Talent Academy
website
• Central Reserve Police Force - Wikipedia. (2022, December 1). Central Reserve Police Force - Wikipedia. https://en.wikipedia.org/wiki/Central_Reserve_Police_Force
• (About Us | Central Reserve Police Force, Government of India, n.d.)
• (Role of CRPF | About Us | Central Reserve Police Force, Government of India., n.d.)
Mr. Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment