തിയറി X and Y
1950 കളിൽ ഡഗ്ലസ് എം സി ഗ്രഗോർ വികസിപ്പിച്ച രണ്ട് പ്രശസ്തമായ മോടിവേഷൻ തിയറികളാണ് തിയറി x and Y. എബ്രഹാം എച്ച് മസ്‌ലോ യുടെ നീഡ് ഹൈരാർകി ആസ്പദമാക്കിയാണ് ഇത് പിനീട് വികസിപ്പിച്ചത്. ഈ രണ്ടു തീയറികളും അന്നത്തെ ലീഡർഷിപ്പ് സാഹചര്യങ്ങൾ ആസ്പദമാക്കി ഉണ്ടാക്കിയതനെകിലും ഇന്നത്തെ മാറിയ സാഹചര്യത്തിലും പല ലീഡർഷിപ്പ് പോസ്റ്റിൽ ഉള്ളവരും തീയറി x ഉം y യും പരീക്ഷിക്കുന്നു.എന്നാൽ ഇന്നത്തെ ഇ സാഹചര്യത്തിൽ ഈ തിയറികൾ എത്രമാത്രം സ്വീകാര്യമാണ് എന്നതും ചർച്ചചെയ്യപ്പെടേണ്ട ഒന്നാണ് .
തിയറി X തൊഴിലാളികൾ എല്ലാവരും മടിയന്മാരും അലസന്മാരും ആണ്. ശരിയായ മേൽനോട്ടവും പണിഷ്മെന്റ് ഉം ഇല്ല എന്ന് ഉണ്ടെകിൽ അവരൊന്നും തന്നെ കാര്യമായി ഒരു പണിയും എടുക്കുക ഇല്ല എന്നുള്ള തികച്ചും കാലഹരണ പെട്ട തിയറി ആണ് തിയറി സ്.
എന്നാൽ തിയറി Y എന്നത് കുറച്ചുകൂടി മാറിയ സാഹചര്യങ്ങളെ ഉൾകൊണ്ടിട്ട ഉള്ള ഒന്നാണ്. ജീവനക്കാർ സ്വയം മോട്ടിവേറ്റഡ് ആവുന്നവരാണ് എന്നും. ജീവനക്കാർ എന്നത് സ്ഥാപനത്തിന്റെ വിലപ്പെട്ട ആസ്തികളിൽ ഒന്നാണ് എന്നും പറയുന്ന തിയറി ആണ് Y .
ഈ രണ്ടു തീയറികളും പല സ്ഥാപനങ്ങളും അവരുടേതായ രീതികളിൽ ഉപയോഗിക്കുന്നുടെകിൽ പോലും. അതിന്റെതായ രീതിയിൽ ഉൾകൊള്ളാൻ ലീഡര്ഷിപ് പൊസിഷൻ ഇൽ ഉള്ളവരെ ആശ്രയിച്ചിരിക്കും.
Rohith Ravi Assistant Professor & Head, Department of Commerce Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment