വേനൽ കാലത്തെ കായിക പരിശീലനം

 വേനൽ കാലത്തെ കായിക പരിശീലനം - ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.

കായിക പരിശീലനം എല്ലാവരും പ്രായ വ്യത്യാസമില്ലാതെ ചെയ്യുന്ന ഒരു കാര്യമാണ് ഈ കാലഘട്ടത്തിൽ, പ്രായവെത്യാസത്തിൽ കായിക പരിശീലനത്തിന്റെ പരിശീലന പ്രെകൃയക് മാറ്റങ്ങൾ വരുന്നതൊഴിച്ചാൽ നമ്മൾ എല്ലാവരും കായിക പരിശീലത്തിൽ ഏർപ്പെടുന്നവരാണ്.

കായിക പരിശീലനങ്ങൾ പ്രധാനമായും തരംതിർക്കുന്നദ് ഇങ്ങനെ ആണ്

1. ഒരു പ്രത്യേക തരം കളികൾക്കായി കായിക പരിശീലനം ചെയ്യുന്നദ്

2. ആരോഗ്യ / ആകാര ഭംഗികായി കായിക പരിശീലനത്തിൽ ഏർപ്പെടുന്നദ്

3. രോഗ / പ്രേതിരോധ ത്തിന്റെ ഭാഗമായി കായിക പരിശീലനങ്ങളിൽ ഏർപ്പെടുന്നദ്.

പ്രധാനമായും മുകളിൽ പറഞ്ഞ വിഭാഗങ്ങൾ ആണ് നമ്മൾ കായിക വിഭാഗങൾ ആയി കണക്കാക്കുന്നദ്.

പൊതുവെ ഈ മൂന്ന് തരം കായിക പ്രക്രിയകളിൽ ഏർപ്പെടുന്നവർക് ലഭിക്കുന്ന കുറച്ചു ഗുണങ്ങൾ കൂടി നമുക്ക് ഒന്ന് നോക്കാം

1. ശാരീരിക ക്ഷമദ വര്ധിക്കുന്നു

2. ആയാസമായി നമ്മുടെ ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുന്നു

3. രോഗപ്രേധിരോധ ശേഷി വര്ധിക്കുന്നു

4. മാനസിക ഉല്ലാസം ലഭിക്കുന്നു

5. ആന്ദരിക അവയവംങ്ങളുടെ ശരിയായ പ്രവർത്തനങ്ങൾ നടക്കുന്നു

6. ബാഹ്യ സ്വന്തര്യം വര്ധിക്കുന്നു

7. ചിട്ടയായ ദൈനന്ദന ക്രിയകൾ സ്വായത്തമാകുന്നു

8. ഒഴിവുവേളകൾ കൃത്യമായി ഉപയോഗിക്കാൻ പ്രാപ്തരാകുന്നു

9. ഉർജസ്വലതയോടെ ഏത് തരം കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നു

10. മറ്റുള്ളവർക് ഒരു മാതൃക ആകുന്നു

കായിക പരിശീലനം നമ്മൾ എല്ലാവരും രാവിലെയും, വൈകുന്നേരങ്ങളിലും ആയാണ് പ്രയോഗത്തിൽ നടത്തി വരുന്നത്. ദിവസേന ഒരു മണിക്കൂരോ അദോ അതിൽ കൂടുതൽ സമയം കായിക പ്രവർത്തികളിൽ നമ്മൾ ഏര്പെടാറുണ്ട്. നമ്മുടെ നാട്ടിൽ പലതരത്തിലുള്ള കാലാവസ്ഥ വ്യത്യാന്നങ്ങൾ സംഭവിക്കുന്ന ഇടം ആണ്, കാലാവസ്ഥ കായിക പരിശീലനത്തിന്റെ ഒരു പ്രധാന ഘടകം കൂടി ആണ്.

ഇപ്പോൾ നമ്മുടെ നാട്ടിൽ വേനൽ കാലം ആണ് വളരെ ചൂടുകൂടിയ കാലാവസ്ഥയിൽ കായിക പരിശീലനം ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് ഒന്ന് പരിശോധിക്കാം.

രാവിലെ നേരത്തെയോ വൈകീട്ട് 6 മണിക്ക് ശേഷമോ തുറസായ സ്ഥലങ്ങളിൽ വ്യായാമം ചെയ്യാൻ ശ്രെമിക്കുക കാരണം രാവിലെ തന്നെ അന്തരീക്ഷ ഊഷ്മാവ് കൂടുകയും വൈകീട്ട് സൂര്യസ്തമയം വരെ ഏകദേശം ചൂടുകൂടിയ അന്തരീക്ഷം ആകും ഉണ്ടാകുക, കൂടുതൽ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക (കായിക പ്രവർത്തിയിൽ ഏര്പെടുമ്പോളും അല്ലാത്ത സമയങ്ങളിലും) നിർജലീകരണം ശരീരത്തെ കൂടുതൽ ബുദ്ധിമുട്ടിലാകും,

വിയപ് കൂടുതൽ പുറം തള്ളുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു വേണം കായിക പ്രവർത്തികൾ ചെയ്യേണ്ടത് ,

കൂടുതൽ ആയി ചൂടുള്ള സമയങ്ങളിൽ കായിക പ്രവർത്തികളുടെ സമയം കുറക്കുക(പരിശീലത്തിനു മുൻപ് അന്തരീക്ഷ ഊഷ്മാവും വായു നിലവാരവും പരിശോധിക്കുന്നദ് ഉത്തമം ),

കൂടുതൽ ചൂടുള്ള സമയങ്ങളിൽ ഇൻഡോർ സംവിധാനം ഉപയോഗപ്പെടുത്തുക.

പ്രോട്ടീൻ കൂടുതൽ കഴിക്കുന്നവർ ആണ് ജിമ്മിൽ പോയി കായിക കാസർത് നടത്തുനവരിൽ ഏറെയും അവർ സാദാരണയിൽ കൂടുതൽ ആയി ശുദ്ദജലം കുടിക്കാൻ ശ്രദ്ധിക്കുക കാരണം അവർ കഴിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വേഗത്തിൽ ദാഹിക്കാൻ ഇദ് സഹായിക്കും, തലകറക്കം, ശ്വാസ തടസം, നെഞ്ചുവേദന തുടങ്ങി അസഭാവികമായി വേനൽ കാലത്ത് കായിക പ്രവർത്തികളിൽ ഏര്പെടുമ്പോൾ അനുഭവപ്പെടുകയാണെങ്കിൽ സ്വയ ചികിത്സ ഒഴിവാക്കി എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.

Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices