ചേട്ടന്റെ കട

 "ചേട്ടാ രണ്ട് സിഗരറ്റ്" ബാലേട്ടന്റെ കടയിലെ സ്ഥിരമായ ശബ്ദമാണ്. പിടിഎമ്മിലെ ജീവിതത്തെ പറ്റി പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത അധ്യായമാണ് ഈ ശബ്ദവും ചേട്ടന്റെ കടയിലെ ഒത്തുചേരലുകളും. വിദ്യാർത്ഥി രാഷ്ട്രീയത്തിനും ഇയറിസത്തിനും ഇടയിൽ സംഭവിക്കുന്ന അപരിചിതത്വത്തിന്റെ അകലം കുറച്ചു അവിടവെ ച്ച് ചുണ്ടുകളാൽ പങ്കിട്ട് കൈമാറിയ പാട്ടുകളായിരുന്നു. 

 മതത്തിനും രാഷ്ട്രീയത്തിനും മറ്റെന്തിനേക്കാളുമപ്പുറം സൗഹൃദത്തിന്റെ പടവുകൾ കെട്ടിപ്പടുത്തത് അവിടെ വെച്ചായിരുന്നു. അൻഷാദിന്റെ നിസ്കാരം കഴിയാൻ കാത്തു നിൽക്കുന്ന അനിലിനെ കണ്ടത് അവിടെ നി ന്നായിരുന്നുയിരുന്നു. അവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എസ് എഫ് ഐക്കാരനും എം എസ് എഫ്കാരനും കെ എസ് എഫ്ക്കാരനും പച്ച മനുഷ്യനായിരുന്നു. കാരണം അതിനെല്ലാമ പ്പുറം അവർ സൃഷ്ടിച്ച ഒരു ദൃഢബന്ധം അവിടെ ഉണ്ടായിരുന്നു. ആ സന്ധ്യ സമയത്ത് ചെങ്കൊടി പിടിച്ചു നേരം വൈകി കൂടെയുള്ളവൻ വാരിവലിച്ച് തിന്നുന്നത് ബാലേട്ടന്റെ കടയിൽ നിന്നായിരുന്നു. അതെല്ലാം ഓർത്തെടുത്ത് പാതി വെളിച്ചത്തിൽ ചീവീടുകളുടെ ശബ്ദത്തിന് ചെവിയോർത്ത് ഇരുന്നെ ഴുന്നേൽക്കുമ്പോൾ നാവിൽ ബാലേട്ടെന്റെ സർബത്തിന്റെ രുചിയും ചുണ്ടിൽ,കത്തിയെരിയുന്ന അച്ചാറിന്റെ ഗന്ധവും ആണ്. ഒപ്പന പ്രാക്ടീസിനായി ഓടി നടക്കുന്ന സൂറയും കൂട്ടുകാരുo, മാർഗംകളിക്ക് ഒന്നാം സ്ഥാനം നേടണമെന്ന് വാശിയിൽ എലിസബത്തും ടീമും.

 പ്രണയ നൈരാശ്യത്തിൽ ശ്രീജയും. അങ്ങനെ അങ്ങനെ ക്ലാസുകൾ കഴിഞ്ഞതറിഞ്ഞില്ല. വർഷങ്ങൾ തീർന്നതറിഞ്ഞില്ല.

കാലമെത്ര കഴിഞ്ഞാലും ഇപ്പോഴെങ്കിലും അവിടെ പോയാൽ തണുത്ത ഓർമ്മകൾ മനസ്സിൽ നിന്ന് 

 ചികഞ്ഞെടുക്കണം . ഞങ്ങളെ ഞങ്ങൾ ആക്കിയ അവിടെ നിന്ന് പൊള്ളുന്ന ചൂടത്ത് അവിടെ നിന്ന് ഒരു സർബത്ത് കുടിക്കണം, സൗഹൃദം പുതുക്കേണം, ഓർമ്മകൾ അയവ റുക്കേണം. സുഖത്തിലും ദുഃഖത്തിലും പ്രണയത്തിനലും തേപ്പിലും തോൽവിയിലും ജയത്തിലും അവിടെ പങ്കുവെക്കലുകൾ നടന്നിരുന്നു.

Ms. Rimshana, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices