ഇനിയും ആവർത്തിക്കുമോ ബ്രഹ്മപുരങ്ങൾ..?




"ജനലുകൾ തുറക്കുവാൻ സാധിക്കുന്നില്ല, വിഷപ്പുക ആകത്തേക്ക് കയറും...."

"രാത്രി ഫാൻ ഇടാൻ പോലും പറ്റുന്നില്ല, കുട്ടികൾ ആണെങ്കിൽ ഉറങ്ങിയിട്ട് കാലം കുറെ ആയി....."

"പരീക്ഷ അടുത്തു ഒന്നും പഠിക്കാൻ കഴിയുന്നില്ല, ഉച്ചക്കാണ് പുക കൂടുതൽ...

ഇതെല്ലാം ബ്രഹ്മപുരത്തെ ജനങ്ങളുടെ എരിയുന്ന അനുഭവങ്ങളാണ്, 2023 മാർച്ച്‌ 2 നാണ് കൊച്ചി ജനതയെ ഒന്നടങ്കം ദുരിതത്തിൽ ആഴ്ത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം. 

*ബ്രഹ്മപുരം മാലിന്യ പ്ലാന്റ്*

1998ലാണ് കൊച്ചി കോർപറേഷൻ മാലിന്യ സംസാകാരണത്തിന് വേണ്ടി 37.33 ഏക്കർ ഭൂമി വാങ്ങുന്നത്. എന്നാൽ 2007 ജനുവരിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കാൻ നിർദ്ദേശം നൽകുന്നത്. ഈ ഉത്തരവിൽ ഏതു രീതിയിൽ മാലിന്യം കൈകാര്യം ചെയ്യണം എന്നത് വളരെ കർശനമായി തന്നെ ചൂണ്ടികാട്ടിയിരുന്നു. 2007 മുതൽ ഇവിടേക്ക് മാലിന്യം എത്തുന്നു. കൊച്ചി കോർപറേഷന്റെ മുഴുവൻ മാലിന്യത്തിനും പുറമെ ആലുവ, അങ്കമാലി, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ചേരാനെല്ലൂർ, വടവ്കോട്, പുത്തൻകുരിശ് തുടങ്ങിയ എട്ടോളം മാറ്റ് കോർപറേഷന്റെ മാലിന്യവും ഇവിടെ എത്തുന്നു. ഒരു ദിവസം ബ്രഹ്മപുരത്ത് എത്തുന്നത് 390 ടണ് മലിന്യമാണ്. അതിൽ 36 ശതമാനവും അഴുകാത്ത മലിന്യമാണ് (ഒരു പ്ലാന്റിൽ എത്തുന്നതിനെക്കാൾ കൂടുതൽ). അഴുകുന്ന മാലിന്യങ്ങൾ പോലും സംസ്കരിക്കാൻ വേണ്ട ഒരു നടപടിയും കൈകൊണ്ടിട്ടില്ല എന്നത് ആളുകളെ വലിയ പ്രതിഷേധത്തിലേക്ക് നയിച്ചു. 2016 ൽ വളവ്കോട്, പുത്തൻകുരിശ് പഞ്ചായത്തുകൾ നൽകിയ പരാതിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ബ്രഹ്മപുരം പ്ലാന്റിനെ പറ്റി അന്വേഷിക്കുകയുണ്ടായി. ഈ അന്വേഷണ റിപോർട്ടിൽ ഒരു ദിവസം പോലും ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണം നടന്നിട്ടില്ലെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നിയമവിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും 1 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. അതിന് ശേഷവും ബ്രഹ്മപുരത്ത് മാലിന്യം കുനുകൂടി കിടക്കുയാണ്. ശേഷം 1.5 കോടി രൂപ വീണ്ടും ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് ഹരിത ട്രൈബ്യൂണലിന്റെ വക പിഴ ലഭിച്ചു

*ബ്രഹ്മപുരം തീപിടുത്തം* 

2023 മാർച്ച് 2 നി വൈകുന്നേരം 3:30നു ആണ് അഗ്നിശമന സേനക്ക് ബ്രഹ്മപുരത്തെ തീപിടുത്തതിന്റെ വിവരം ലഭിക്കുന്നത്. അരമണിക്കൂറിനകം നാട്ടുകാർ അവരെക്കൊണ്ട് കഴിയും വിധം രക്ഷാപ്രവർത്തനം ആരംഭിച്ചു. പക്ഷെ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അവർ നിസ്സഹായരായിരുന്നു. തീപിടുത്തം നടന്ന് സ്ഥലത്ത് എത്തുമ്പോഴേക്കും പ്ലാന്റിലെ തൊഴിലാളികൾ അവിടെ നിന്നും കടന്നിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സെക്ടർ ഒന്നിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പ്ലോകൈനുകളും, എസുകവേറ്ററുകളും ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാൻ ആളില്ലാത്ത സഹചര്യമായിരുന്നു. അഗ്നിശമന സേന വന്നെങ്കിലും അവരുടെ വണ്ടി പോകാൻ കഴിയാത്ത വിധം മാലിന്യം കുന്നുകൂടിയിരുന്നു. തൊട്ട് പുറകിൽ കടമ്പ്രായറിൽ നിന്നും വെള്ളം എടുക്കാൻ പോലും കഴിയാത്ത വിധം അവിടേക്കുള്ള വഴിയിലും മാലിന്യം. പ്ലാന്റിൽ വെള്ളം പമ്പ് ചെയ്യാനുള്ള ഹൈഡ്രന്റുകൾ പ്രവർത്തിച്ചിരുന്നില്ല. കണ്മുന്നിൽ തന്നെ വലിയ അപകടം അതിന്റെ സംഹാരത്താണ്ഡവത്തിന് തുടക്കം കുറിക്കുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞോള്ളൂ. തീ പ്ലാന്റിന് പുറത്തേക്കും വേഗത്തിൽ വ്യാപിക്കാൻ തുടങ്ങി. 

ഇത് ആദ്യമായല്ല ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടാവുന്നത്. പെട്ടന്നുള്ള തീപിടുത്തത്തിന് ഉയർന്ന സാധ്യതയായിരുന്നു ബ്രഹ്മപുരത്ത് എന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പുകൾ ഒന്നും തന്നെ വക വെക്കാതെ മതിയായ സൗകര്യം ഒന്നും തന്നെ അവിടെ ഒരിക്കിയുരുന്നില്ല, ചുരുങ്ങിയ പക്ഷം അത്യാവശ്യ സാഹചര്യത്തിൽ വാഹനങ്ങൾ പോകാൻ വേണ്ട വഴി ഒരുക്കണം എന്ന നിർദ്ദേശം പോലും വക വച്ചില്ല എന്നത് സാരം.

*വിഷപ്പുകയുടെ ഭവിഷ്യത്തുകൾ*

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തുമ്പോൾ വലിയ രീതിയിൽ തന്നെ വിഷപ്പുക പടരും എന്നത് ശരാശരി മലയാളിക്ക് അറിവുള്ള കാര്യമാണ്. ബ്രഹ്മപുരത്ത് കഴിഞ്ഞ അര മാസത്തോളമായി കത്തിക്കൊണ്ടിരിക്കുന്നത് ടണ് കണക്കിന് മാലിന്യങ്ങളാണ്. ഇവയിൽ നിന്നും പുറന്തള്ളുന്ന (Dioxin), ഫ്യൂറൻസ് (Furans), മെർക്കുറി (Mercury), സുൾഫ്യൂരിക്ക് ആസിഡ് (Sulphuric Acid), സൾഫർ ഡയോക്സൈഡ് (Sulphur Dioxide), കർബണ് മോണോക്സൈഡ് (Carbon Monoxide) എന്നിവ ക്യാൻസറിന് കാരണമാവും എന്നത് ലോകാരോഗ്യ സംഘടന തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഒരു ടണ് മാലിന്യം കത്തുമ്പോൾ 180 മൈക്രോഗ്രാം ഡയോക്സിൻ ആണ് പുറന്തള്ളുന്നത്. ഒരു മനുഷ്യന് ഒരു മാസത്തിൽ താങ്ങാൻ കഴിയുന്നത് ഒരു കിലോക്ക് 0.00007 മൈക്രോഗ്രാം ഡയോക്സിൻ മാത്രമാണ്. 

ചുരുക്കത്തിൽ നാം ഇന്ന് കാണുന്ന ചുമ, കണ്ണ് ചൊറിച്ചിൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, തലകറക്കം മുതലായ അസുഖങ്ങൾ വെറും ഹ്രസ്വകാല രോഗങ്ങൾ മാത്രമാണ്. ഇനി അതിന് പുറമെ ഈ വിഷപ്പുക വായുവിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരിലേക്ക് എത്തും. ജലശ്രോദസ്സുകളിൽ എത്തുന്ന വിഷപ്പുക മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്കും എത്തുന്നു. 

മുൻപ് നമ്മൾ കണ്ട എൻഡോസൾഫാൻ ദുരന്തത്തേക്കാൾ മാരകമായ ഒരു ദുരന്തം ആണ് നമ്മൾ നേരിടാൻ പോകുന്നത്. ഭോപ്പാലിലെ വിഷവാതകം നമ്മുടെ കണ്ണുകളെ ഈരണനിയിച്ചിട്ടുണ്ടാകാം. 

*എന്നാണ് ഒരു അറുതി...?*

ഇവിടെ നമ്മൾ വീണ്ടും തലക്കെട്ടിലെ ചോദ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇതിന് അറുതി ഉണ്ടോ എന്നത്... കേരളത്തിലെ ഒരു മന്ത്രി ഈ വിഷയത്തിൽ പറഞ്ഞ മറുപടിയിൽ ഉണ്ട് ഇതിനുള്ള ഉത്തരം "ഞാൻ ഡൽഹിയിൽ പോയപ്പോൾ അവിടെ പി.പി. എം. കൂടിയത് കൊണ്ട് ബ്രഹ്മപുരത്ത് വന്നാണ് ഞാൻ ശ്വസിക്കുന്നത് എന്ന്..." ബഹുമാന്യനായ മന്ത്രിയുടെ ശ്രദ്ധയിൽ പെടാത്ത ഒരു കാര്യം കൂടെ കൂട്ടി ചേർക്കാൻ ആഗ്രഹിക്കുന്നു. കൊച്ചിയിൽ മാർച്ച് 7 നു പി.പി. എം. 259 ആയിരുന്നു. അന്നേ ദിവസം ഡൽഹിയിൽ 238. 

References: 

Bhramapuram Waste Plant Explainer: New24 https://youtu.be/157ofs5BzTg

ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ലെന്ന് സര്‍ക്കാര്‍; പഴിയെല്ലാം മാധ്യമങ്ങള്‍ക്ക്, വിവാദകമ്പനിക്ക് ന്യായീകരണം

By Web Team: Asianet https://www.google.com/amp/s/www.asianetnews.com/amp/kerala-news/minister-mb-rajesh-about-brahmapuram-fire-issue-in-niyamasabha-nbu-rrg2zb

ബ്രഹ്മപുരം തീപിടുത്തം Wikipedia

https://ml.m.wikipedia.org › wiki

Mr. Abdul Jaleel. C, Assistant Professor & Head, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices