പാടുന്ന പ്രണയം

      ഒരു നോട്ടം കൊണ്ടോ കാഴ്ച കൊണ്ടോ പരിചയം കൊണ്ടോ ഒക്കെ മാത്രം പൂക്കുന്ന ചില മരങ്ങളുണ്ട് .ഒരു മനുഷ്യായസ്സിൽ, ഒരാളുടെ മനസ്സിൽ ആദ്യമായി വസന്തം വിരിയിച്ച, ആദ്യമായി അനേകശതം ശാകുന്തങ്ങളെ പാടിപിച്ച ,ഒരു ഗസൽ .അത് ഒരനന്തരമായ സാധ്യതയാണ് .ജീവിതത്തിൻ്റെ നൂന്നുപോവേണ്ട മൈലാഞ്ചി വഴികളുടെ ഓരതെവിടെയോ പവിത്രമായി അ ഗസൽ   മൂളുന്നുണ്ടവാം. നിങ്ങളുടേത് മാത്രമായ ആഘോഷങ്ങളുടെ രാവുകളിൽ നഷ്ടപ്പെടലുകളുടെ  കയങ്ങളിൽ, ആ ഗസൽ   ഒഴുകി വരാരില്ലെ ? നിൻ്റെ അധരങ്ങൾക്ക് മേൽ പൊടിഞ്ഞ വിയർപ്പും ക്രമവിന്യസങ്ങളെ ഭയപ്പെടുത്തുംവിധം മിടിച്ച ഹൃദയവും വസന്തത്തിൻ്റെ മഹോത്സവ കാഴ്ചകൾ മാത്രം സമ്മാനിച്ച രഥാഹോഷവും എല്ലാം ഒരു ജീവശാസ്ത്ര പുസ്തകത്തിൻ്റെ കെളികൾക്കാപുറം അ ഗസലിൻ്റെ മാന്ത്രികതയയി നീ ഓർക്കരില്ലെ? പ്രപഞ്ചത്തിലെ പരമൊന്നതമായ നന്മകളുടെ ഭൂമിയിൽ ഒരു സ്നേഹമുണ്ടെന്നും,ഒരിക്കലും വിശദമാക്കാനാവാത്ത ആ സ്നേഹ രൂപ്ത്തിനാണ് അനുഭൂതികളുടെ ഗണത്തിൽ ഏറ്റവും വ്യക്തതയെന്നുമൊക്കെ അ ഗസൽ കേ ട്ടിരിക്കുമ്പോൾ നിനക്ക് തോന്നിയിരിക്കാം.              പിന്നെ നിസ്വാർത്ഥതയോടെ അ ഗസൽ ആസ്വദിക്കുകയത്രെ സുകൃതം!                              ഒരിക്കലും വിശദമാക്കാൻ കഴിയാത്ത ആ ഗസലിൻ്റെ മന്ത്രങ്ങളാൽ വലയം ചെയ്യപ്പെട്ടവരെത്ര! ആ മൽഹാരിൻ്റെ  ചുഴികിളിൽ ആത്മവീമോചനതിൻ്റെ ജനാലകളെ നീ കണ്ടിരുന്നു . ഒരിക്കലും അണയാത്ത ഒരു പ്രകാശനാളം കണക്കെ നിൻ്റെ ഇരുള്ക്കിനാവുകളിൽ  ഒരു വഴി കാട്ടിയായി ആ  ഇശൽ തേൻ കണം ഒഴുകി വന്നിരുന്നു. നിനക്ക് നിറങ്ങളുടെ വൈവിദ്യത്തെ കാണിച്ചു തന്നതും ഇതേ ഗസലായിറുന്നില്ലേ? അവസാനത്തെ യുദ്ധത്തിനുശേഷവും ഒരു പൂബാറ്റ തന്മയത്വത്തോടെ നിലനില്ക്കും എന്ന് പറയും പോലെ,അവസാന ശ്വാസം വരെ, പ്രാണാണിൽ ഒരു ഗസൽ മാത്രം പുതുമ നഷ്ടപ്പെടാതെ ഇഴചേർന്നിരിക്കുമാത്രേ!'

Anjana. J, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices