വിശാലപൗരത്വ സങ്കൽപ്പവും സമകാലിക ഇന്ത്യയും
ലോകം ആഗോള പൗരത്വത്തെ കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ സങ്കുചിതമായ ചില ആശയങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും ഇന്ത്യ പതിറ്റാണ്ടുകൾ പുറകോട്ടു സഞ്ചരിക്കുന്ന ചിത്രങ്ങൾ കൂടുതൽ വ്യക്തയോടെ പ്രകടമാവുന്നത് നിരാശാജനകമാണ്. രാഷ്ട്ര സങ്കൽപ്പത്തിൽ കൂടുതൽ ശക്തമായ വിശാലമായ പൗരത്വ സങ്കൽപ്പം പിന്തുടരുന്ന ഇന്ത്യ മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയും പ്രശംസകൾ കൊണ്ട് ആശിർവദിക്കുകയും ചെയ്തത് നാം വിസ്മരിച്ചു കൂടാ...
സങ്കീർണമായ ഗുരുതരമായ ഒട്ടനവധി പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ, പലപ്പോഴും ചെറിയ സൂചനകളിൽ നിന്നും പരിഹാരമെടുക്കുന്നത് ഗുരുതരമായ വീഴ്ചയെ അതിജീവിക്കുമെന്നത് ഊന്നി പറയേണ്ടതില്ലല്ലോ.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നാൾക്കുനാൾ ക്ഷീണിച്ചു കൊണ്ടിരിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നതും ആശങ്കയുടെ മുൾമുനയിൽ നിർത്തി രാജ്യത്തിന്റെ പൗരന്മാരുടെ ആത്മവിശ്വാസം തകർക്കുന്നതും രാജ്യത്തിന്റെ കുതിപ്പിന് വിലങ്ങു തടിയാവും, പിന്നീട് അതിജീവിക്കാൻ കഴിയാത്ത വിധം കിതച്ചു പോവുകയും ചെയ്യുമെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. പൗരത്വവുംമുത്വലാഖും, പരിഗണിച്ചില്ലെങ്കിലും രാജ്യത്തിന് പ്രത്യേകിച്ച് തകർച്ചയൊന്നും ഉണ്ടാവുമായിരുന്നില്ല എന്ന് മാത്രമല്ല രാജ്യത്തിന്റെ സാമൂഹിക വികസനത്തിന് പരിഗണനീയാമം വിധം മാറ്റങ്ങൾ കൊണ്ടു വരുന്നതിന് മികച്ച വിദ്യഭ്യാസവും ആരോഗ്യവും സുരക്ഷയുമാണ് ഉറപ്പു വരുത്തേണ്ടത് എന്ന ഗവേഷണ തെളിവുകൾ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
"ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഗവൺമെൻറുകൾ ശ്രദ്ധിക്കേണ്ടത് "
ശുഭ പ്രതീക്ഷയോടെ.....
Mr. Muhammed Noufal. M, Head, Dept. of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment