ഇന്ത്യൻ പ്രീമിയർ ലീഗ് 2023 - നിയമങ്ങളിൽ വന്ന മാറ്റങ്ങൾ.

 ഇന്ത്യയിലെ T 20 ടൂർണമെന്റുകളിൽ പ്രമുഖവും ഏറ്റവും കൂടുതൽ ലോക ശ്രെദ്ധ പിടിച്ചുപറ്റിയതുമായ ടൂർണമെന്റ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ പി എൽ. ഇന്ത്യൻ ക്രിക്കറ്റ്റിന്റെ വളർച്ചയിൽ ഐ പി എൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്, സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, സേവാഗ് എന്ന താരങ്ങൾക് ശേഷം അത്ര മികച്ച താരങ്ങൾ ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ എന്ന സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു ഐ പി എൽ സംഭാവന ചെയ്ത ഒരു കൂട്ടം യുവ കളിക്കാർ. ലോകത്തിലെ തന്നെ പ്രേമുഖ ടീമുകളിലെ മികച്ച കളിക്കാർ ഐ പി എൽ ടീമുകളിൽ കളിക്കുന്നുണ്ട് ( പാകിസ്ഥാൻ ഒഴികെ ) നിലവിൽ 10 ടീമുകൾ ആണ് ഐ പി എൽ ടൂർണമെന്റിൽ മത്സരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ആണ് ടൂർണമെന്റ് നടന്നു വരുന്നത്. ഇന്ത്യയിൽ അല്ലാതെ 2 തവണ ദുബായ് ഇൽ വച്ചും ഐ പി എൽ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.

ഐ പി എൽ തികച്ചും യുവ കളിക്കാർക്ക് വലിയ ഒരു മാച്ച് എക്സ്പീരിയൻസ് ആണ് നൽകുന്നത് എങ്ങനെ എന്നാൽ വിദേശ താരങ്ങളുമായി കളിക്കാൻ ഉള്ള അവസരം വിദേശ പരിശീലകരിൽ നിന്നും ഉള്ള പരിശീലനം കൂടാതെ വലിയ തുകക് ആണ് കളിക്കാരെ ടീമുകൾ ടീമിൽ എടുക്കുന്നത് അതു വഴി സാമ്പത്തികമായും യുവ കളിക്കാർക്ക് നല്ല നേട്ടം തന്നെ ആണ് ഐ പി എൽ.

പല യുവ കളിക്കാർക്കും ഇന്ത്യൻ ടീമിലേക്കുള വഴി തന്നെ ആണ് ഐ പി എൽ. സഞ്ജു സാംസൺ, റിഷാബ് പന്ത്, നടരാജൻ, മുഹമ്മദ്‌ സിറാജ്, സൂര്യകുമാർ യാദവ് എന്നിവർ ഈ പട്ടികയിൽ ചുരുക്കം ചിലർ മാത്രം.

ഐ പി എൽ ലെ നിയമങ്ങളിലേക് ഒന്ന് നോക്കാം. നേരത്തെ സ്ട്രേറ്റേജിക് ടൈം ഔട്ട്‌, സൂപ്പർ ഓവർ, ഫ്രീ ഹിറ്റ്‌ എന്നിങ്ങനെ ഉള്ള നിയമങ്ങൾക് പുറമെ 2023 ഐ പി എൽ ഇൽ പുതിയതായി വന്ന ഒരു നിയമമാണ് ഐ പി (ഇമ്പാക്ട് പ്ലയെർ ) ബി സി സി ഐ, സെയ്ത് മുസ്തക് അലി ട്രോഫി ഇൽ ആണ് ഇമ്പാക്ട് പ്ലയെർ കോൺസിപ്റ്റ് കൊണ്ടുവന്നത്. ഈ റൂൾ കൊണ്ടുവരാൻ ഉള്ള കാരണം ഈ റൂൾ ടീമുകൾ, കളിക്കാർ, കാണികൾ എങ്ങനെ ആണ് എടുക്കുന്നത് എന്ന് അറിയാൻ ബി സി സി ഐ ഇതു ആദ്യം ഡോമെസ്റ്റിക് ക്രിക്കറ്റ്‌ ടൂർണമെന്റ് ആയ സെയ്‌തു മുസ്തക് അലി ട്രോഫി യിൽ ചെയ്തു നോക്കി. ഈ നിയമം അവതരിച്ചിപ്പോൾ തന്നെ ബി സി സി ഐ ഇതു അടുത്ത സീസൺ ഐ പി എൽ ടൂർണമെന്റിലും വിമൻസ് ടൂർണമെന്റിലും സ്വീകാര്യത അനുസരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഈ നിയമം ഒരു സബ്സ്ടിട്യൂട്ട് നിയമം പോലെ തന്നെ ആണ് ഏറെ കുറെ 11 കളിക്കാർ ഗ്രൗണ്ടിൽ മാച്ച് ടൈമിൽ ഇറങ്ങുകയും അതിൽ ഒരാളെ മാറ്റി കളിപ്പിക്കുകയും ചെയ്യുന്നു ( മുന്നേ സബ്സ്ടിട്യൂട്ട് കളിക്കാർക്ക് ഫീൽഡ് ചെയ്യാൻ മാത്രമേ അനുവദനീയം ഉണ്ടായിരുന്നത് ). നിലവിൽ മാച്ച് തുടങ്ങുന്നതിന് മുൻപ് പ്ലേ 11 ഉം 4 സബ്സ്ടിട്യൂട്ട് പ്ലയർ ലിസ്റ്റും ഇടുന്നു. 11 കളിക്കാർ കളിക്കുകയും അതിൽ ഒരാളെ റീപ്ലേസ് ചെയ്യുകയും ചെയ്യുന്നു അതും നേരത്തെ കൊടുത്ത 4 സബ്സ്ടിട്യൂട്ട് ലിസ്റ്റ് ഇൽ നിന്നും. ഇമ്പാക്ട് പ്ലയെർ വേണോ വേണ്ടയോ എന്ന് കളിക്കുന്ന ടീമിന് തീരുമാനിക്കാം. ഇതിൽ തന്നെ ഇമ്പാക്ട് പ്ലയെർ കളിക്കാൻ ഇറങ്ങണമെങ്കിൽ 14 മത്തെ ഓവർ നു മുൻപ് ടീമുകൾ തീരുമാനം എടുക്കണം. ഇമ്പാക്ട് പ്ലയെർ നെ റിപ്ലേസ് ചെയ്ത പ്ലയെർ പിന്നെ മാച്ച് മുഴുവനും ഗ്രൗണ്ടിനു പുറത്തായിരിക്കും ആ പ്ലയെറിനു ഫീൽഡ് ചെയ്യാനോ ബൗൾ ചെയ്യാനോ ബാറ്റ് ചെയ്യാനോ പിന്നീട് അവസരം ആ മാച്ചിൽ ഉണ്ടായിരിക്കുന്നതല്ല. മാച്ച് 10 ഓവർ നു താഴെ ആണെങ്കിൽ ഇമ്പാക്ട് പ്ലയെർ നിയമം നിലവിൽ ഉപയോഗിക്കാൻ കഴിയില്ല ( മഴ യോ വേറെ എന്തെങ്കിലും കാരണം കൊണ്ട് ഓവർ കുറക്കുന്ന കളികളിൽ ).

ഉദാഹരണം- ആദ്യം ബാറ്റ് ചെയ്ത ടീമിൽ 4 ടോപ് ഓർഡർ ബാറ്റർ വേഗം ഔട്ട്‌ ആയി ആ ടീമിന് ബാറ്റ് ചെയ്യാൻ ഒരു ബാറ്റർ റെ സബ്സ്ടിട്യൂട്ട് ലിസ്റ്റ് ഇൽ നിന്നും കളിക്കാൻ അവസരം കൊടുക്കാം കാരണം ആ ടീമിലെ നല്ല ബാറ്റർസ് എല്ലാവരും ഔട്ട്‌ ആയി ഇനി ഒരു നല്ല ടോട്ടൽ റൺസ് ഉണ്ടാക്കാൻ നല്ല ബാറ്റർ കേ കഴിയു. അത് പോലെ തന്നെ ആണ് ബൌളിംഗ് ടീമിനും ഒരു നല്ല ടോട്ടൽ എടുത്ത ശേഷം ഒരു ബാറ്റർ കു പകരം നല്ല ഒരു ബൗളറെ സബ്സ്ടിട്യൂട്ട് ലിസ്റ്റ് ഇൽ നിന്നും എടുക്കാം കാരണം ബാറ്റിംഗ് സമയത്ത് സബ്സ്ടിട്യൂട്ട് ചെയ്യാതെ ബൌളിംഗ് സമയത്ത് ഒരു ബാറ്റർ റെ മാറ്റി നല്ല വിക്കെറ്റ് എടുക്കുന്ന ബൗളേറെ ടീമിൽ എടുത്താൽ നല്ലതായിരിക്കും ആ ടീമിന്റെ പെർഫോമൻസ്.

Mr. Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna.

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം