ഓർമ കുറിപ്പ്

പ്രളയക്കെടുതിയിലെപുഴുക്കുത്തുകൾ.....

കോടാനു കോടി ജീവജാലങ്ങളിൽ അനശ്വര, അത്ഭുത പ്രതിഭാധരനായ മനുഷ്യന്റെ നിസാഹയതയുടെ നേർകാഴ്ചയായാണ് പ്രളയ ഭീതിയിൽ കേരളം നേരിട്ടു കൊണ്ടിരിന്നത്. സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്ന കുട്ടികൾ ,ഗർഭിണികൾ, പ്രായമവർ, അബലർ, വൈകല്യമുള്ളവർ എന്നു തുടങ്ങി മിണ്ടാപ്രാണികളായ മൃഗങ്ങൾ വരെ ഈ കൊടും ഭീതിയിൽ മരണം പുൽകുന്നത് കാണുവാൻ സാധിച്ചു. എന്നിട്ടും, ചിലർ അഹങ്കരിക്കുന്നതിനു പിന്നിലെ ഔചിത്യം  മനസിലാവുന്നില്ല. 

നാഥാനില്ല മെസേജുകൾ നൽകി തെറ്റിദ്ധരിപ്പിച്ച് ഭീതി പടർത്തുന്നതിൽ കാണുന്ന ആനന്ദം ഏതു Sadism ത്തിന്റെ പരിധിയിലാണ് പെടുത്തേണ്ടതെന്ന് അറിയുന്നില്ല. സഹജീവികൾ പ്രയാസപ്പെടുമ്പോൾ സഹായഹസ്തമായി ചെല്ലുന്നതിനു പകരം, എരിതീയിൽ എണ്ണ ഒഴിക്കുന്ന നെറികെട്ട പ്രവർത്തനത്തിന്റെ പിന്നാമ്പുറക്കാർ സമൂഹത്തിനെന്നല്ല ലോകത്തിനു തന്നെ ഭാരവും ശാപവുമാണ്.

രക്ഷാപ്രവർത്തനത്തിന്റെ അപര്യാപ്തതയിൽ പ്രയാസപ്പെടുന്ന, വ്യാകുലപ്പെടുന്ന സർക്കാരും ബന്ധപ്പെട്ടവരും ലഭ്യമായ സൗകര്യം കാര്യ ക്ഷമമായി ചെയ്യുമ്പോൾ വഴിതിരിച്ചു വിടുന്ന നടപടികൾ ഖേദകരമാണ്. സംസ്ഥാനത്തിന്റെ നില അതീവ ഗുരുതരമാവുമ്പോഴും പ്രതീക്ഷ തെല്ലും കളയാതെ കൃത്യമായ മുന്നൊരുക്കങ്ങളോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുമ്പോൾ സഹായിക്കാനുള്ള മനസു കാണിച്ചില്ലെങ്കിലും തകർക്കാനുള്ള തിടുക്കം കാട്ടാതിരിക്കുക. കാരണം,

 "നിങ്ങളുടെ ഒരു പോസ്റ്റിന് ജീവന്റെ വിലയുണ്ട്,സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവന്റെ ജീവന്റെ വില”. നിങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ കൊണ്ട് സംസ്ഥാനത്തിനും, രാജ്യത്തിനും നഷ്ടമാവുന്നത് ഒരു പക്ഷേ മികച്ച പാർലമെന്ററിയനോ, കച്ചവടക്കാരനോ എന്നു മാത്രമല്ല ലോകത്തിനു തന്നെ അഭിമാനമായേക്കാവുന്ന വലിയ ശാസ്ത്രജ്ഞനോ ആയേക്കാം എന്ന തിരിച്ചറിവിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കുക.

സാമൂഹിക ജീവിയായ മനുഷ്യന്റെ ഓരോ പ്രവർത്തനവും മറ്റുള്ളവർ വീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അസത്യമായ കാര്യങ്ങൾ, വസ്തുതകൾ പരമാവധി മറ്റുള്ളവരുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കാതെ ശ്രദ്ധിക്കുക. വിശ്വാസ്യ യോഗ്യമല്ലാത്ത കാര്യങ്ങൾ പരമാവധി ഷെയർ ചെയ്യാതെ, അണ്ണാക്ക് തൊടാതെ വിഴുങ്ങാതെയും ശ്രദ്ധിച്ചാൽ തന്നെയും നല്ലൊരു സാമൂഹിക ജീവിയായി നില കൊള്ളാം.

ഗവണ്മെന്റ് സ്പോൺസർസർഡ് അവാസ്ഥവ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സമകാലിക സാഹചര്യത്തിൽ കുറച്ചു കൂടെ വസ്തുതകൾ വെച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചാൽ തന്നെ ഒട്ടുമിക്ക സാമൂഹ്യ വിരുദ്ധ നുണ പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കാം.

സാമൂഹ്യ മാധ്യമങ്ങൾ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറുമ്പോൾ പോസ്റ്റിന്റെ രൂപത്തിൽ വരുന്ന പല വിധ സന്ദേശങ്ങളും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. കൃത്യമായ പിൻബലമില്ലാത്ത, ഉറവിടം അവ്യക്തമായ കാര്യങ്ങളെ തീർത്തും അവഗണിച്ചു മുന്നോട്ട് പോവുമ്പോൾ മാത്രമാണ് ഇതിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. പൊതു സ്ഥലങ്ങളിൽ പലയിടത്തും ഗൗരവമുള്ള വിഷയങ്ങൾ വിശകലനം ചെയ്യുമ്പോൾ വാട്സ്ആപ്പ് സർവകലാശാല നിർമിച്ച ഇത്തരം വസ്തുതകൾ ഇടം പിടിക്കാറുണ്ട്. അതിനർത്ഥം അത്രമേൽ സ്വാധീനം ചെകുത്താൻ അവക്ക് കഴിഞ്ഞു എന്നതാണ്. ഇത്തരം സാമൂഹ്യ മാധ്യമങ്ങൾ പുരോഗമന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, മോശം കാര്യങ്ങൾക്ക് ഉപയോഗിക്കുക വഴി സമൂഹത്തിലെ പുഴുക്കുത്താവാതെ സ്വയം പിൻവാങ്ങുക.

ശുഭം...

Mr. Muhammed Noufal. M, Head, Dept. of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം