പഠിച്ചോരല്ലെ നിങ്ങളൊക്കെ...."
"പഠിച്ചോരല്ലെ നിങ്ങളൊക്കെ" ഈ പറച്ചിൽ പലപ്പോഴായി കേട്ടിട്ടുണ്ടാകും. പ്രത്യേകിച്ചും പ്രായമായ ആളുകളിൽ നിന്ന്. എന്തെ അങ്ങനെ ഒരു പ്രയോഗം ഉപയോഗിക്കുന്നത്? ചിന്തിച്ചിട്ടുണ്ടോ?. വിദ്യാഭ്യാസം എന്നതിൽ സമൂഹം നൽകുന്ന വലിയ സ്ഥാനമാണ്, പ്രതീക്ഷയാണ് ഊ പറച്ചിലൂടെ ഉരുതിരിയുന്നത്.
പഠിച്ചവർ എന്ന് പറയുന്നതിലൂടെ മുന്നോട്ട് വെക്കുന്ന അർത്ഥ തലം വിശാലമായ കാഴ്ചപ്പാടുകളാണ്. അറിവ്, തിരിച്ചറിവ്, സ്വഭാവ ഗുണം, നന്മ, അച്ചടക്കം അങ്ങനെ അങ്ങനെ ഒട്ടനവധി പ്രതീക്ഷകൾ. എന്നാൽ ഈ സാമൂഹിക ഉത്തരവാദിത്വം പൂർണരൂപത്തിൽ പുലരുന്നുണ്ടോ?. പുലർത്തുവാൻ വിദ്യാഭ്യാസ സംവിധാനത്തിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ടോ?. ഒരു നൂറായിരം ചോദ്യങ്ങളുണ്ട്, പക്ഷെ ഉത്തരം ലളിതവുമാണ്. "ഇല്ല" എന്ന് പറയുന്നതാകും ശരി. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ തടവറകൾ ആവശ്യമായിരുന്നില്ല, പുതിയകാലത്തോട് ചേർന്ന് പറയുകയാണെങ്കിൽ സി. സി. ടി. വി. ക്യമറകൾ വേണ്ടായിരുന്നു എന്ന് പറയാം.
മാറ്റം എവിടെയാണ് സ്ഥാപിക്കേണ്ടത്? സിലബസുകളിലോ? അതൊ മനസ്സിലോ? മാനുഷിക പരിഗണനയിലാണെങ്കിൽ ആദ്യം മനസ്സിലാണ് മാറ്റം വേണ്ടത്. പിന്നെ സിലബസുകളിലും. മാനസ്സിൽ മാറ്റം വരണമെങ്കിൽ, ആദ്യ അത് എന്ത് എന്ന് പഠിക്കണം, പഠിക്കണമെങ്കിൽ ഒരു രൂപരേഖ വേണം. അങ്ങനെ മാറ്റത്തിന് വിദേയമാക്കപ്പെടുമ്പോൾ പുതു തലമുറയിലെ വായനയിൽ മാറ്റം വരും, പിൽകാലത്ത് പലതും മാറി(മറന്ന്)മറിയും.
ഇതുതന്നെയാണ് ചരിത്രത്തോട് ഭയമുള്ളവർ മാറ്റിമറിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മുൻകാല സമരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നത്. എവിടെനിന്നാണ് തുടക്കമിടേണ്ടത് എന്ന് കൃത്യമായി കാഴ്ചപ്പാടോടുകൂടി ചരിത്ര പശ്ചാത്തലത്തെ വികലമാക്കുവാനും, ചില താൽപര്യങ്ങളിൽലേക്ക് മാത്രമായി വിദ്യാഭ്യാസത്തെപ്പോലും ചൂഷണം ചെയ്യുന്നതും. ഭരണ സംവിധാനങ്ങളെ മുഴുവൻ ഉപയോഗപ്പെടുത്തി ഇന്ത്യയെന്ന 'മതേതര ജനാധിപത്യ' രാജ്യത്ത് വേർത്തിരിവുകളുടെ, മതിലുകൾ പണിയുവാനും ശ്രമിക്കുന്നത്. ഇന്നിന്റെ സാഹചര്യങ്ങൾ ആർക്കാണ് ഗുണകരമാവുക? സ്വേച്ഛാധിപത്യ സംവിധാനത്തിലേക്ക് കൂട്ടുനിൽക്കുന്നവർ അറിയുന്നില്ല മൂല്യം നഷ്ടമായിപ്പേകുന്നത് നിലനിൽപ്പിന്റെത് കൂടിയാണെന്ന്.
ഭന്നിപ്പിന്റെ കൈപ്പുരസം അത്രമേൽ അപകടകരമാണ് എന്ന തിരിച്ചറിവ് ജനങ്ങളുടെ മാനസ്സിൽ തോന്നിതുടങ്ങിയാൽ, പിന്നെ പ്രതികരണമാകും കാണുക. പലതും മായ്ച്ചുകളയാൻ ശ്രമിക്കുന്നത് സങ്കീർണമായി സാഹചര്യത്തിലേക്കുള്ള തുടക്കമായിതന്നെ കാണേണ്ടതുണ്ട്. അടുത്തിടെയായി ചരിത്ര പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഭാഗങ്ങളുടെ വായനയിലേക്ക് പോയിനോക്കിയാൽ അറിയാം കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യത്തെ. ഭരണഘടനയുടെ ആത്മാവിനെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്നത് ഇന്ന് നമുക്ക് കണാൻ കഴിഞ്ഞു. പൗരന്റെ അവകാശങ്ങളുടെ പച്ചയായ ലംഘനത്തിന് ഭരണകൂടം ഒത്താശയും പിന്തുണയും നൽകുന്നു. എന്തിനേറെ പറയുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസം മന്ത്രിയെപോലും ചരിത്ര പാഠങ്ങിൽനിന്ന് മായ്ച്ചുകളഞ്ഞിരിക്കുന്നു.
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യം ഒട്ടും ശാശ്വതമായ പശ്ചതലത്തിലല്ല മെനഞ്ഞ്കൊണ്ടിരിക്കുന്നത്.
അതിജീവിക്കുമോ ഇതൊക്കെ എന്ന് അറിയില്ല പക്ഷെ. 'പഠിച്ചോരല്ലെ നിങ്ങളൊക്കെ എന്ന ചോദ്യത്തിന്' ഇനി പ്രസക്തി എത്രമാത്രം ഉണ്ടാകും എന്നത് കണ്ടറിയാം. നല്ല നാളെകളെ പ്രതീക്ഷിക്കാം ലെ....
ശുഭം.
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment