32000 ത്തിൽ നിന്നും 3 ലേക്ക്... ഇത് കൊണ്ട് തീരുമോ "കേരളം സ്റ്റോറി"
കേരള സ്റ്റോറി എന്നൊരു സിനിമ മേയ് 5 നു തീയേറ്ററുകളിൽ എത്തുന്നു. ബിഗ് സ്ക്രീനിൽ എത്തുന്നതിന് മുന്നേ വിവാദം സൃഷ്ട്ടിച്ചു എന്നത് തന്നെയാണ് "കേരള സ്റ്റോറി" ചർച്ച ചെയ്യാൻ കാരണം ആയത്. കാര്യം നിസാരം, ഒരു രാഷ്ട്രീയ തന്ത്രം എന്നതിന് അപ്പുറം വലിയ ഒരു സാമ്പത്തിക ലക്ഷ്യം വച്ചുള്ള ഒരു ചലച്ചിത്രം അല്ല കേരള സ്റ്റോറി. എന്നിരുന്നാലും ഉണ്ടാക്കിയ വിവാദം, താര സാന്നിധ്യം എന്നിവ കൊണ്ട് നഷ്ടം ആവില്ല എന്ന പ്രതീക്ഷ നിര്മാതാക്കളിൽ ഉണ്ടാക്കിയേക്കാം. സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ആളുകളെ പറ്റി പൊതുവെ പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ് ബുദ്ധിശൂന്യർ എന്നും ചരിത്രം എന്താണ് എന്ന് പോലും അറിയാത്തവർ എന്ന തരത്തിൽ ഉള്ള വാദങ്ങൾ. യഥാർത്ഥത്തിൽ ആർക്കാണ് ചരിത്രം അറിയാത്തത് എന്ന ഒരു ആത്മപരിശോധന നമ്മൾ നടത്തേണ്ടിയിരിക്കുന്നു. കേരള സ്റ്റോറിക്കും ഉണ്ട് ഒരു കഥ. ഇന്ന് അവർ പറഞ്ഞ 3 പേരുടെ കഥ എന്നാക്കിയപ്പോഴും ആളുകൾ കരുതുന്നത് അപ്പോൾ ആ മൂന്ന് പേരുടെ കഥ ഇതുവരെ മൂടി വച്ചത് ആണോ എന്നാണ്.... സത്യാവസ്ഥ ആളുകളിൽ എത്തുന്നത് സംശയമാണ്. ഇത്തരം നുണപ്രചാരണം പോലും സംഘപരിവാർ ചരിത്രം പഠിച്ചു അതിൽ നിന്ന് പ്രാവർത്തികം ആക്കുന്നത് ആണ് എന്ന് കരുതാം. ഒരൽപ്പം പഴയ ചരിത്രം തന്നെയാണ്. ഹിറ്റ്ലറുടെ ചരിത്രം അറിയുന്ന ആളുകൾക്ക് മനസിലാകും ഒരു വലിയ വിഭാഗത്തെ ഹിറ്റ്ലർ തന്റെ കൂടെ കൂട്ടിയത് വെറുതെ അല്ല, വർഗീയ ചിന്താഗതികൾ മനസിൽ തറപ്പിച്ചിട്ട് തന്നെയാണ്. മുസ്ലിംകൾ ആണ് സംഘപരിവാറിന്റെ ലക്ഷ്യം എങ്കിൽ ജൂതന്മാർ ആയിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇരുവരും ഇത്തരം നുണപ്രചാരണം നടത്തിയത് ഒരേ കാരണം കൊണ്ട് മാത്രം. ഈ പറയുന്ന വിഭാഗങ്ങൾക്ക് ഇടയിൽ വെറുപ്പ് സൃഷ്ടിക്കാൻ. ഒരു സമൂഹത്തെ എതിർക്കുക അത്ര എളുപ്പം അല്ല, എന്നിരുന്നാലും അവർക്കെതിരെ വെറുപ്പ് സൃഷ്ടിക്കുമ്പോൾ അവർ ലക്ഷ്യ സ്ഥാനത് എളുപ്പം എത്തിച്ചേരും.
Comments
Post a Comment