സെക്കുലർ ഇന്ത്യ ഏഴര പതിറ്റാണ്ടിനിപ്പുറം

നമ്മൾ സെക്കുലർ രാജ്യത്ത് തന്നെയാണോ? ഈ ചോദ്യം ഒരുപാട് തവണ ആവർത്തിച്ച് ചോദിക്കേണ്ട സമയമാണ്. സ്വതന്ത്ര ഭാരതത്തിന്റെ 75-ാം വാർഷികം കൊണ്ടാടിയിട്ടും ഈ ചോദ്യം ഈ രാജ്യത്തെ അന്തരീക്ഷത്തിൽ അലയടിച്ചു നിൽക്കുന്നുവെങ്കിൽ എവിടെയോ ചില തേയ്മാനം സംഭവിക്കുന്നു എന്നത് തീർച്ചയാണ്. സമകാലികതയുടെ കൂടെ ചേർത്ത് വായിക്കുമ്പോൾ കൃതമായ ചില താൽപര്യങ്ങളിൽലേക്ക് രാജ്യത്തെ കൊണ്ടു പോകുന്നു എന്നതാണ് പുതിയ കാലത്തെ വർത്തമാനങ്ങൾ. ഇന്ത്യ എന്ന ജനാധിപത്യ സെക്കുലർ രാജ്യത്ത് ഇന്ന് പുതിയ ഭരണശിലാ കേന്ദ്രം പണികഴിപ്പിച്ചത് ആവശ്യമായ വികസനം എന്ന് തന്നെ പറയാവുന്നതാണ്. പക്ഷെ നിർമിതിയുടെ തുടക്കം മുതൽ ഉദ്ഘാടനം വരെ നീളുന്ന വിവിധ തരം ചടങ്ങുകളിലൂടെ കടന്നു പോയപ്പോൾ, ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്നാമ്പുറം പിടിച്ചുകൊണ്ട് ഭരണകർതാക്കൾ നടപ്പിലാക്കാൽ ശ്രമിക്കുന്നത് 'സെക്കുലർ ഇന്ത്യ' എന്ന സുപ്രധാന ഘടകമാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു!

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന ചിന്ത ആവിഷ്കരിക്കുവാൻ ഭരണഘടന നിർമാണ സമിതി തീരുമാനിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയിലേക്ക് ജനങ്ങളുടെ ഒത്തൊരയോടെയുള്ള മുന്നേറ്റവും ദീർഘവീക്ഷണത്തോടെ ജനാധിപത്യ മൂല്യമുള്ള ഇന്ത്യയെ നോക്കികണ്ടത് കൊണ്ടുകൂടിയാണ്. പക്ഷെ ഇന്ന് ചെങ്കോൽ ഏറ്റുവാങ്ങി പുതിയ പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി എന്ത് സന്ദേശമാണ് രാജ്യത്തിന് കൈമാറുന്നത്. രാജ ഭരണത്തിന്റെ ചിഹ്നങ്ങളോട് സാമ്യപ്പെട്ട വസ്തുകളുടെ ആവിർഭവം നൽകുന്ന സൂചനകൾ എന്തൊക്കെയാണ്. എത്രത്തോളം മതാടിസ്ഥാന ശൈലികളോട് ചേർന്ന് നിന്നതായിരുന്നു ആ ചടങ്ങുകൾ എന്ന് നോക്കികണ്ടതാണ് ഒരോരുത്തരും. 

വികസനങ്ങളോട് മുഖം തിരിക്കേണ്ടതില്ല. പക്ഷെ വികസനങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് വികസിപ്പിച്ചെടുക്കുന്നത് മതേതരമൂല്യങ്ങളോടുള്ള കടുത്ത അവഗണനയാണ്. ഭരണഘടനയുടെ മാറ്റിമറിക്കലുകൾ വരെ നീളുന്ന തീരുമാനങ്ങളിലേക്ക് 'ഒരു' ഭരണകൂടം എത്തിനിൽക്കുന്നത് എങ്ങിനെയാണ് എന്ന് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം സ്വതന്ത്ര ഇന്ത്യയിൽ മതേതരത്വ മൂല്യത്തോട് താൽപര്യമില്ലാത്ത ഒരും സിംഹഭാഗമുണ്ട് എന്നത്. 

ഒട്ടും ഭൂഷണ മല്ലാത്ത ഈ സാഹചര്യം മറ്റങ്ങൾക്ക് വിധേയമാക്കേണ്ടതല്ലെ..? ചില ശുഭ പ്രതീക്ഷ അടുത്തകാലത്ത് കാണാൻ കഴിഞ്ഞു പക്ഷെ നിലപാടുകളിലെ മാറിമറിയലുകൾക്ക് വിധേയമാകുമോ എന്നത് കാത്തിരുന്ന് കാണണം. 

'ഇന്ത്യ മതേതരമായിരുന്നു' എന്ന ഭൂതകാല വാക്യത്തിലേക്ക് ഒരു നാൾ വായിക്കപെടേണ്ടി വരുന്ന സാഹചര്യങ്ങൾ ഒന്ന് ഓർത്തുനോക്കു..!

ബി. ആർ അംബേദ്കർ എന്ന ദീർഘവീക്ഷണത്തോടെയുള്ള മനുഷ്യന്റെ നേത്യത്ത്വത്തിൽ മാനുഷികവും, അവകാശ ബോധവും, ജനാധിപത്യ മൂല്യങ്ങളും, മതേതരത്വ കാഴ്ച്ചപാടുകളും കൂട്ടിചേർത്ത് രൂപകൽപ്പന ചെയ്ത മഹത്തായ ഭരണഘടന, ഇന്ന് പക്ഷെ ഭരിക്കുന്നവരുടെ താൽപര്യത്തിന്റെ കൈകളിൽ വീർപ്പുമുട്ടുകയാണ്. 

'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ...' കുമാരനാശാന്റെ ഈ വരികൾ ഇന്നുകളിലെ സാഹചര്യത്തിലേക്കും ചേർത്തുവെക്കുന്നത് നല്ലതാണ്. എന്നിട്ട് വീണ്ടും വീണ്ടും ചോദിക്കുക ഇന്ത്യ സെക്കുലർ ആണോ എന്നത്, 'അല്ല' എന്ന് തോന്നിതുടങ്ങിയാൽ അന്ന് മുതൽ മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിക്കുക. 

ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളിൽ മതേതരത്വം തുടച്ചുനീക്കാനുള്ള മുഴുവൻ സാഹചര്യവും കാണുന്നുണ്ട്. അതിനെ തടയിടുക എന്നത് വളരെ വിദൂരമായതുമാണ്. പക്ഷെ ഇന്ത്യ സെക്കുലർ രാജ്യമായി നിലനിർത്തുക എന്നത് അനിവാര്യമായതുതന്നെയാണ്. 

Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം