മലബാറിലെ ഹയർ സെക്കണ്ടറി സീറ്റ് : മലപ്പുറം ജില്ലയും വിദ്യാഭ്യാസ അവഗണനയും

ഈ അടുത്ത  ദിവസമാണ് SSLC ഫലം പ്രസിദ്ധീകരിച്ചത്. തിളക്കമാർന്ന വിജയമാണ് മലപ്പുറത്തെ കുട്ടികൾ നേടിയെടുത്തത്. കഴിഞ്ഞ കുറച് വര്ഷങ്ങളായി മലപ്പുറം വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. വിജയശതമാനത്തിന്റെ കാര്യത്തിലായാലും, കൂടുതൽ എ+ കൾ ആയാലും മലപ്പുറം മുന്നിൽ തന്നെയാണ്. (ഫോക്കസ് ചെയ്ദുള്ള ഫുൾ A+ പഠനരീതിയിൽ തീർത്തും നിരാശ തന്നെയാണ്, എല്ലാ ഹാർഡ് സ്കില്ലുകളും പൂർണ്ണമായ A+ കാൻഡിഡേറ്റുകൾ പോലും അപൂർവ്വമായി നിറവേറ്റപ്പെടുന്നുള്ളൂ. വിഷയം അതല്ലാത്തതു കൊണ്ട് അതിനെ കുറിച്ച സംസാരിക്കുന്നില്ല).

നേരെ വിഷയത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ച വര്ഷങ്ങളായി ഒരു തീരുമാനത്തിലെത്താതെ കിടക്കുകയാണ് മലബാറിലേക്കുള്ള പ്ലസ് 2 സീറ്റുകളുടെ കാര്യം, തീർത്തും മാറിമാറി വരുന്ന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കും എന്ന വാക്കല്ലാതെ തുടർനടപടികൾ ഒന്നും തന്നെ ഇല്ല.

ഈ അവഗണനയുടെ ചില നേര്കാഴ്ച്കകൾ നോക്കാം, കേരളത്തിലെ ഒരു വിദ്യാഭ്യാസ ജില്ലയാണ് കുട്ടനാട്, അവിടുത്തെ ചില കണക്കുകൾ പരിശോദിക്കാം,

SSLC എഴുതിയ കുട്ടികൾ : 2003 numbers

ഹൈസ്കൂളുകളുടെ എണ്ണം : 33

അതായത് ശരാശരി 60  കുട്ടികളാണ് ഒരു സ്കൂളിൽ പരീക്ഷ എഴുതുന്നത്. 33 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർ, ഓഫീസ് ജീവനക്കാർ, അധ്യാപകർ, ഉപജില്ലയിൽ AEO, ഓഫീസ് ജീവനക്കാർ, വിദ്യാഭ്യാസ ജില്ലാ ഡയറക്ടർ ഓഫീസ് ജീവനക്കാർ... 2003 കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ഇത്ര വലിയ സന്നാഹത്തെ പോറ്റാൻ സർക്കാരിന് സാധിക്കുന്നുണ്ട്,  ഇനി അധെ ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റുകളുടെ എണ്ണം നോക്കാം, ജയിച്ച കുട്ടികൾക്ക് പഠിക്കാൻ 2350 ഹയർസെക്കണ്ടറി സീറ്റുകൾ ലഭ്യമാണ്. 348 സീറ്റുകൾ അഥവാ 7 ബാച്ചുകൾ ഒഴിഞ്ഞു കിടക്കും.

ഇനി മലബാറിലെ ഒരു സ്കൂളിനെ പരിചയപ്പെടാം. PKMM ഹൈസ്കൂൾ, എടരിക്കോട്. ആകെ വിദ്യാർത്ഥികൾ 1876, (ഒരു സ്കൂളിലെ കണക്ക്നു മാത്രമാണ് , മുകളിലെ  കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ, സന്ന്ഹങ്ങോള്ന്നും ഇല്ല എന്ന് മനസ്സിലാക്കണം) കുട്ടികൾ പഠിച്ചു, മുഴുവൻ പേരും SSLC പരീക്ഷ പാസായി. അവർക്ക് പഠിക്കാനായി സർക്കാർ തയ്യാറാക്കി വെച്ചിരിക്കുന്നത് 300 ഹയർ സെക്കണ്ടറി സീറ്റുകൾ. 1576 കുട്ടികൾ അഥവാ 32 ബാച്ചിനുള്ള കുട്ടികൾ പുറത്താണ്, അവരുടെ ചുറ്റുവട്ടത്തുള്ള സ്കൂളുകളിലും ഇതേ അവസ്ഥയാണ്.

ഗവർമെന്റ് സാധാരണ ചെയ്യുന്നത് പ്ലസ് 1 സീറ്റുകൾ വർധിപ്പിക്കുക എന്നുള്ളതാണ്, അതായത് 50 സീറ്റുകൾ ഉള്ള സ്ഥലത്തു 65 കുട്ടികളെ ഇരുത്തുക. ഇതിലൂടെ ക്വാളിറ്റി ഉണ്ടാകുന്ന മാറ്റം നമുക്ക് ഊഹിക്കാവുന്നതാണ്. സാധാരണ ഈ ഓർഡർ വരുന്നധ് നവംബർ മാസത്തിലായിരിക്കും, അതായത് അധ്യയന വർഷം പകുതി പിന്നിട്ടതിന് ശേഷം..!, പലപ്പോഴും ചില സീറ്റുകൾ ഇതിൽ ഒഴിഞ്ഞു കിടക്കും, വൈകി അഡ്മിഷൻ കിട്ടുന്ന കുട്ടികൾ പരാജയപ്പെടുകയും ചെയ്യും. ഗത്യന്തരമില്ലാതെ പാരലൽ കോളേജുകളിൽ ഫീസ് കൊടുത്ത് പഠിക്കേണ്ടി വരികയാണ് വിദ്യാർത്ഥികൾ.

2016 മുതൽ 2022 വരെ മലബാറിൽ ഓപൺ സ്കൂളിൽ ചേർന്ന് പഠിച്ചവരുടെ കണക്കാണിത്:-

മുകളിലത്തെ കണക്കുകൾ കൃത്യമായി കാണിക്കുന്നത് ഓപ്പൺ സ്കൂളിൽ അഡ്മിഷൻ എടുത്തവരിൽ സിംഹ ഭാഗവും മലബാറിൽ നിന്നുള്ളവരാണ്.

 ഒരു പക്ഷെ നമുക്ക് തോന്നിയേക്കാം plus two മാത്രമല്ലല്ലോ ITI, VHSE, Poly, എന്നിവയുമുണ്ടല്ലോ, സ്വാഭാവികം. അതുകൂടി പരിശോധിക്കാം,

     

ആകെ SSLC പാസായവർ :

 

77,827

77,827

ഹയർസെക്കണ്ടറി സീറ്റുകൾ :

43,450

 

VHSE :

2325

 

ITI :

1295

 

Poly :

1180

 

Total Available Seats

 

48,250

Balance Seat

 

-29,577

 

29,577 കുട്ടികൾക്കുള്ള വിദ്യഭ്യാസമാണ് ഇവിടെ നിഷേധിക്കുന്നത്. നേരത്തെ പറഞ്ഞ പോലെ 30 % ഇവിടെ ഹയർസെക്കണ്ടറി സീറ്റുകൾ വർധിച്ചാൽ, 13,035 സീറ്റുകൾ കൂട്ടാം,  എന്നാലും 16,542 കുട്ടികൾ  പുറത്തു തന്നെ.

 മലബാറിലെ ഒരു കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്നതിന്റെ നാലിരട്ടിയാണ് തെക്കൻ കേരളത്തിലെ ഒരു കുട്ടിക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നത്, മലബാറിന്റെ കാര്യം വരുമ്പോൾ മാത്രമാണ് സർക്കാരിന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നത്.

താത്കാലിക പേരിഹാരത്തിനു പകരം സ്വാശ്വത പരിഹാരമാണ് സർക്കാർ നടപ്പിലാക്കേണ്ടത്.

ഹയർ സെക്കണ്ടറി അലോട്ട്മെന്റ് ഇന്നലെ തുടങ്ങിക്കഴിഞ്ഞു, കേരളത്തിന്റെ വടക്കൻ ജില്ലകളോട്, മലബാറിനോട് കേരളത്തിന്റെ ഭരണകൂടം കാണിക്കുന്ന നഗ്നമായ വിവേചനമാണ് പ്രശ്നം.

 മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷയോടെ,….

Suhaib. P, Assistant Professor, Department of Commerce, Al Shifa College of Arts & Science, Keezhattur, Perinthalamanna.

 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്