മില്ലറ്റ്

അത്രപരിചിതമായി ഉപയോഗിക്കാറില്ല ഈ വാക്ക്. പക്ഷെ ഈ വർഷത്തിന് മില്ലറ്റുമായി (ചെറുധാന്യങ്ങൾ) വലിയ പ്രധാന്യമുണ്ട്. ഇന്ത്യ ഗവണ്മെന്റിന്റെ ആവശ്യപ്രകാരം യുനൈറ്റഡ് നാഷൻ (U N ) 2023 നെ Year of Millet ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങൾ ഏറി വന്നുകൊണ്ടിരിക്കുകയാണ്. ചെറുധാന്യങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകേണ്ട സമയം അധികരിച്ചിരിക്കുന്നു.

ഒരു കാലത്ത് ഇന്ത്യൻ ഭക്ഷണത്തിൽ പ്രാധാനപ്പെട്ട ഒരു സ്ഥാനം തന്നെ മില്ലറ്റുകൾക്ക് ഉണ്ടായിരുന്നു. ക്രമേണ മില്ലറ്റിന്റെ ഉപയോഗവും ഉത്പാദനവും കുറഞ്ഞുവരികയും തരംതാഴ്ത്തപ്പെടുകയും ഹരിത വിപ്ലവാനന്തരം പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു. 

പുല്ലു വർഗ്ഗത്തിൽ പെടുന്ന ഈ ഇനം ധാന്യങ്ങൾ ധാരാളമായി ഇന്ത്യയിൽ കാണപ്പെട്ടിരുന്നു പക്ഷെ ഇന്നത്തെ സാഹചര്യം വത്യസ്തമാണ്. എന്തുകൊണ്ട് മില്ലറ്റുകൾക്ക് പ്രാധന്യം ഏറുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

ഭക്ഷണ സംസ്‌കാരത്തോ ടൊപ്പം ജീവിതശൈ ലി രോഗങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചു വരുന്ന ആശങ്കകളോടെ ജീവിക്കുകയാണ് ഇന്ന് ലോകം, എന്നാൽ ഗോതമ്പിനും അരിക്കും അനുയോജ്യമായ ബദലായി പോഷക സമ്പുഷ്ടമായ തിനകളെ കൂടുതലായി ഉപയോഗിക്കുന്നതിലേക്ക് ഇന്ന് സാഹചര്യം എത്തി നിൽക്കുന്നുണ്ട്.

COVID-19 ന്റെ പശ്ചാത്തലത്തിൽ, നഗര-ഗ്രാമീണ നിവാസികൾ തങ്ങളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമായി തിനകൾ തിരഞ്ഞെടുക്കുന്നു.

ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് മില്ലറ്റുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും , നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകേണ്ടതാണെന്നും മനസിലാക്കുകയും അതിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി,  2018 ഏപ്രിലിൽ മില്ലറ്റുകളെ

പോഷക -ധാന്യങ്ങളായി ഇന്ത്യാഗവൺമെന്റ് വിജ്ഞാപനം ചെയ്തു, ആഭ്യന്തരവും ആഗോളവുമായ ആവശ്യം സൃഷ്ടിക്കുന്നതിനും ജനങ്ങൾക്ക് പോഷകാ ഹാരം നൽകുന്നതിനുമായി, 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി (IYoM-2023) പ്രഖ്യാപിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഐക്യ രാഷ്ട്രസഭയോട് നിർദ്ദേ ശിച്ചിരുന്നു . ഇന്ത്യയുടെ നിർദ്ദേശത്തെ 72 രാജ്യങ്ങൾ പിന്തുണയ്ക്കുകയും ഐക്യ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2021 മാർച്ച് 5-ന് 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കുകയും ചെയ്തു.

രോഗ പ്രതിരോധത്തിനും സമഗ്രാരോഗ്യത്തുനും ചെറുമണി ധാന്യങ്ങൾ അത്യാവശ്യമാണ്. വിവിധ ഗവൺമെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മില്ലറ്റുകളുടെ ഉൽപാദനവും  ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് തന്നെയാണ് മില്ലറ്റുകൾ. ആരോഗ്യമുള്ള സമൂഹമായി മാറുന്നതിന് വേണ്ടി, അധികം കായികാദ്ധ്വാനം ആവശ്യമില്ലത്ത ഇത്തരം ധാന്യങ്ങളുടെ ഉൽപാദനം നമുക്കും ഏറ്റെടുക്കാം. 

Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം