ഇന്ത്യയലെ ദുരന്ത നിവാരണ സേന സുസജ്ജമാണോ...?


 2023 അതിന്റെ പകുതിയിലേക്ക് അടുക്കുന്നു... ലോകം എങ്ങും ചർച്ച ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉള്ള പ്രവർത്തികളെ പറ്റിയാണ്. എത്രെയോ വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ട് ഇന്ത്യയുടെ ദുരന്ത നിവാരണ സേന ഇന്ന് എത്ര മാത്രം കരുതൽ പുലർത്തുന്ന എന്ന കാര്യത്തിൽ സംശയമാണ്.... 

ഇന്ത്യയിൽ ഈ 6 മാസത്തിന് ഇടക്ക് നിരവധി ദുരന്തങ്ങളാണ് ഉണ്ടായത്. 2 തീവ്രവാദ ആക്രമണം, പ്രകൃതി ക്ഷോഭം, സുരക്ഷാ വീഴ്ച്ച, ട്രെയിൻ അപകടങ്ങൾ തുടങ്ങി പല തരത്തിലുള്ള ദുരന്തങ്ങൾ ഈ ആറ് മാസങ്ങൾക്കുള്ളിൽ നടന്നിട്ടുണ്ട്. ഇതിൽ എല്ലാം നമ്മൾ എന്ത് സുരക്ഷാ നടപടി ആണ് കൈകൊണ്ട്ത് എന്നത് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. 

ഇന്ത്യയിൽ ഈ അടുത്ത് നടന്ന ചില ദുരന്തങ്ങൾ ഏതൊക്കെ എന്നത് നോക്കാം...

▪️2023 ഏപ്രിൽ 26 നു നടന്ന നക്സൽ ആക്രമണം. മാവോയിസ്റ്റ്കളുമായി നടന്ന ഏറ്റുമുട്ടലിന് ഒടുവിൽ മടങ്ങിയ 10 പോലീസ് ഉദ്യോഗസ്ഥരെയും ഡ്രൈവർമാരെയും ഒരു ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തുന്നു. അതിന്റെ ഉത്തരവാദിത്വം നക്സലേറ്റുകൾ ഏറ്റെടുക്കുന്നു. 

❓ഇവിടെ ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ല എന്നത് ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്നതാണ്. 

1)ഐ. ഈ. ഡി. ബോംബുകൾ (Improvised Explosive Devices) ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്, തൽക്ഷണം നിർമിച്ചു ഉപയോഗിക്കുന്ന ബോംബുകൾ ആണ് ഇവ, പൊതുവെ പരമ്പരാഗത കാലത്തെ യുദ്ധങ്ങളിൽ ഉപയോഗിച്ച് വന്നിരുന്ന ഇത്തരം ബോംബുകൾ ഇന്ന് തീവ്രവാദികൾ ഒളിപ്പോരിന് ആണ് ഉപയോഗിക്കാറുള്ളത്.. 2023 ൽ എത്തിയിട്ടും ഇന്ന് ഇത്തരം അക്രമങ്ങളെ തടയാൻ വേണ്ട സുരക്ഷാ മുൻകരുതൽ ഇല്ലാതെ ആണ് ഒരു തീവ്രവാദി അക്രമത്തെ നേരിടാൻ പോകുന്നത്... 

2) ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ ആരെല്ലാം എന്നത് കണ്ടെത്താനോ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല, ആകെ നക്സൽ അക്രം എന്ന് മാത്രം അറിവുണ്ട്. ഒരു സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ അവസ്ഥ ഇതാണ് എങ്കിൽ നാട്ടുകാർ എന്ത് ചെയ്യും...

3) ഒരു സിവിലിയൻ അക്രമം ഇത്തരത്തിൽ ഉണ്ടായാൽ എന്ത് മുൻകരുതൽ ആണ് എടുക്കുക എന്നത് ഇതുവരെ വ്യക്തമല്ല. കശ്മീർ തർകത്തിന് ഒടുവിൽ നടന്ന രജൗരി അക്രമം കഴിഞ്ഞ ജനുവരി 1, 2 തീയ്യതികളിൽ ആണ് നടന്നത് എന്നതും ഇതിൽ ആശങ്ക വർധിപ്പിക്കും. രജൗരി അക്രമത്തിൽ ഒരു പിഞ്ചു ജീവൻ പൊലിഞ്ഞിട്ടും കുറ്റക്കാരെ ഇത് വരെ കിട്ടിയിട്ടില്ല...

▪️തൂവൽ ബോട്ട് അപകടം നടന്നത് മേയ് 7 നു ആണ്. 22 ആളുകളുടെ ജീവനെടുത്ത അപകടം തികച്ചും സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൊണ്ടും അധികാരം ഉപയോഗിച്ച് നിയമം വളച്ചൊടിച്ചത് കൊണ്ടും ആണ് എന്നത് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. സാധാരണ ഫിഷിങിന് ഉപയോഗിക്കുന്ന ബോട്ട് രൂപകൽപ്പന മാറ്റി ഹൗസ് ബോട്ട് ആക്കി മാറ്റുകയാണ്. നമ്മുടെ നാട്ടിൽ ഒരു ഹൗസ് ബോട്ടിന് പെർമിറ്റ് കിട്ടണം എങ്കിൽ ഇത്തരം സുരക്ഷാ നടപടികൾ പൂർത്തീകരിക്കണംഎം അതൊന്നും ഇല്ലാതെ പോയ ബോട്ടിൽ പതിവിലും കൂടുതൽ ആളുകളെ ഉൾകൊള്ളിച്ചു യാത്ര തുടങ്ങി. അതും രാത്രി 6:45 നു ശേഷം. അതായത് കൃത്യമായ വെളിച്ചം ഇല്ലാത്ത സമയം. ഇതെല്ലാം നാട്ടുകാരുടെ നേതൃത്വത്തിൽ ഉള്ള രക്ഷാ പ്രവർത്തനത്തെ ദുഷ്കരമാക്കി. മാത്രമല്ല ചില്ലുകൊണ്ട് മൂടിയ ഹൗസ് ബോട്ടിൽ അകത്ത് ഉണ്ടായിരുന്ന ആളുകൾക്ക് പുറത്ത് എത്താൻ കഴിഞ്ഞിരുന്നില്ല, പിന്നീട് നാട്ടുകാർ ചേർന്ന് ചില്ലുകൾ കൈകൊണ്ട് തകർത്ത് ആണ് അവരെ രക്ഷപ്പെടുത്തുന്നത്. ഇത്രെയും സുരക്ഷാ വീഴ്ചകൾ നടത്തിയ അപകടം ഉണ്ടാവുന്നത് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ സംഘത്തിലെ തലവൻ കൂടെ ആയിരുന്ന മുരളി തുമ്മാരകുടിയുടെ മുന്നറിയിപ്പിന് ദിവസങ്ങൾക്കിപ്പുറം ആണ്. 

❓ഇവിടെയും ചില സംശയങ്ങൾ അവശേഷിക്കുന്നുണ്ട്.

1) എങ്ങിനെ ഇത്രയും സുരക്ഷാ വീഴ്ചകൾ ഉണ്ടായ ഒരു ഹൗസ് ബോട്ട് ഇവിടെ പ്രവർത്തനം നടത്തി. ഇതിനെതിരെ മന്ത്രിക്കും സ്ഥലം എം. എൽ. എ ക്കും പരാതി നൽകിയിട്ടും കാര്യം ഉണ്ടായില്ല. എം. എൽ. എ. പരാധിക്കാരനോട് കയർത്തു എന്നതാണ് അറിയാൻ കഴിഞ്ഞ കാര്യം. അപ്പോൾ ഇത്തരം പെർമിറ്റുകൾ എന്തിന്...?

2) ഈ അപകടം നടന്നിട്ട് അടുത്ത് ഉണ്ടായ ദുരന്ത നിവാരണ സേനക്ക് എന്താണ് രക്ഷാപ്രവർത്തനത്തിന് പങ്ക് ഉണ്ടായത്. നാട്ടുകാർ അല്ലാതെ ആരായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടലിൽ ഇറങ്ങി പരിചയം ഇല്ലാത്ത ആളുകൾ ആണ് അടുത്തു ഉള്ളത് എങ്കിൽ അവർക്ക് എങ്ങിനെ ആണ് ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ കഴിയുക...? കഴിഞ്ഞ ദിവസം കോഴിക്കോട് കടലിൽ പെട്ട രണ്ട് കുട്ടികൾ മരണപ്പെടാനും കാരണം ഇത് തന്നെയല്ലേ... അടിയൊഴുക്കുകൾ ഉള്ള സമയം ഏതെല്ലാം സംവിധാനം ഉപയോഗിച്ച് ആണ് രക്ഷാപ്രവർത്തനം സാധ്യമാവുക എന്നത് പഠിച്ചിട്ടില്ല... 

3) ഈ അപകടത്തിന് ശേഷം പെർമിറ്റ് ഇല്ലാത്ത ഒരുപാട് ബോട്ടുകൾ പടി കൂടി എങ്കിലും മറ്റൊരു ബോട്ട് കൂടെ വൈകാതെ തന്നെ ആലപ്പുഴയിൽ മുങ്ങി എന്നതും നമ്മുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പരാജയം ആണ് എന്ന് പറയാതെ വയ്യ....


▪️അടുത്തിടെ നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഒഡിഷയിലെ ട്രെയിനുകൾ കൂടി മുടിയുള്ള അപകടം. രാജ്യത്തെ തന്നെ പ്രധാന പാതകളിൽ ഒന്നിലായിരുന്നു ഈ അപകടം.നിർത്തിയിട്ട ചരക്കു ട്രെയിനിൽ സിഗ്നൽ തെറ്റി ഇടിച്ചു കയറിയ കൊറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റി മറിയുകയും അടുത്ത ട്രാക്കിലേക്ക് അതിന്റെ ബോഗികൾ തെറിക്കുകയും ചെയ്തു. ഇതേ സമയം എതിർ ദിശയിൽ നിന്നും വന്ന യേശ്വന്തപുർ-ഹൗറ ട്രെയിന് ഈ ബോഗികളിൽ തട്ടി മറിയുകയും ചെയ്തു.

❓ഇവിടെയും പല ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കേണ്ടതുണ്ട്

1) സിഗ്നൽ കൊടുത്തിൽ ഉള്ള പിഴവ് ആണ് എന്ന് പറയുന്നതല്ലാതെ ഏതു തരത്തിൽ ഉള്ള പിഴവ് ആണ് എന്ന് ഇത് വരെ വ്യക്തമല്ല. സാങ്കേതിക തകരാറു മൂലമാണോ അതോ മാനുഷികമാണോ എന്നത് ഇത് വരെ വ്യക്തമല്ല. സിഗ്നൽ നൽകി പിന്നീട് അത് പിൻവലിക്കുന്നു എന്നും അറിഞ്ഞു. അങ്ങിനെ എങ്കിൽ എന്ത് കൊണ്ട് ഇത് സംഭവിച്ചു. ഇത് ലോക്കോ പൈലറ്റിന്റെ പിഴവ് ആണോ... ഇത്തരം കാര്യങ്ങൾ ഇതിനോടകം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതും വലിയ ആശങ്കയാണ്. 

2) ട്രാക്കിൽ വലിയ രീതിയിൽ ഉള്ള ഒരു അപകടം നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇടപെടാത്തത് കൊണ്ട് അല്ലെ യേശ്വന്തപുർ-ഹൗറ ട്രെയിനിന് അത് വഴി കടന്ന് പോകാൻ ഉള്ള സിഗ്നൽ നൽകിയത്. അപ്പോൾ ഇത്രക്കും മോഷമാണോ നമ്മുടെ റെയിൽവേ വകുപ്പ്

3) ഈ പറയുന്ന ബാലസോർ പ്രദേശത്തു ആദ്യമായല്ല ട്രെയിനുകൾ മറിയുന്നത്. നിരവധി ട്രെയിനുകൾ പാളം തെറ്റിയ ചരിത്രമാണ് ഓഡിഷക്ക് ഉള്ളത്. അതും മുൻ കാലങ്ങളിൽ അല്ല 2023 ൽ തന്നെ 3ൽ അധികം ട്രെയിനുകൾ ആണ് പാളം തെറ്റിയത്.

ഇത്രെയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതിൽ ഒന്നും പാഠം ഉൾകൊള്ളാതെ ഇനിയും അപകടം വരട്ടെ അതിൽ ആരെങ്കിലും പഴി ചാരം എന്ന മനോഭാവത്തിൽ ആണ് നമ്മുടെ രാജ്യവും ദുരന്ത നിവാരണ സേനയും. ഇനിയും ഒരുപാട് ആപകടങ്ങൾ ഉണ്ടാവുന്നതിന് മുൻപേ നമ്മുടെ ദുരന്തനിവാരണ സേന വേണ്ട മുൻകരുതലുകൾ എടുക്കുകയും ആളുകൾക്ക് വേണ്ട പരിശീലനം നൽകി ദുരന്ത മുഖത്ത് നിമിഷ നേരത്തിനകം രക്ഷാപ്രവർത്തനം ലഭ്യമാക്കാൻ വേണ്ട കാര്യങ്ങൾ കൈക്കൊള്ളും എന്ന് പ്രത്യാശിക്കാം... ഒരുപാട് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഇനിയും ഈ മേഖലയിൽ എത്തേണ്ടതുണ്ട്...

Mr. Abdul Jaleel. C, Head, Dept. of Psychology, Al Shifa College of arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം