വേൾഡ് ക്രിക്കറ്റ് ടെസ്റ്റ് ഫൈനൽ. ഇന്ത്യ v/s ഓസ്ട്രേലിയ.
ക്രിക്കറ്റ് ന്റെ സ്വന്തം മണ്ണായ ഇംഗ്ലണ്ടിൽ, ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീം ഇന്ത്യ ടീം ഓസ്ട്രേലിയ യു മായി ഏറ്റുമുട്ടാൻ പോവുകയാണ്. കഴിഞ്ഞ തവണ നഷ്ട്ടപെട്ടു പോയ ചെങ്കോൽ ഈ വർഷം നേടി എടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യൻ ടീമിന്റെ പ്രയാണം സാധ്യമാകുമോ ഒരുപാട് ആശങ്കയിലാണ് ടീം ഇന്ത്യ. പരിക്കിന്റെ പിടിയിൽ അമർന്ന ഏറ്റവും ശക്തമായ ടീമിനെ അണിനിരത്താൻ കഴിയാത്ത രോഹിത് ശർമ്മയുടെ സംഗമാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.
ആദ്യ ടെസ്റ്റ് ഫൈനലിൽ ന്യൂസിലാൻഡ് നോട് തോറ്റ ഇന്ത്യ ഇത്തവണ കിരീടം നേടാം എന്ന വിശ്വാസത്തിൽ ആണ് ഇംഗ്ലണ്ടിൽ ഉള്ളത്, ജസ്‌പ്രീത് ബുമ്ര യുടെയും റിഷബ് പന്ത് ന്റെയും അഭാവം തിരിച്ചടി ആണെങ്കിലും പകരക്കാരുടെ മികവ് ഈ തിരിച്ചടികൾ നികത്തുമെന്നാണ് കണക്കുകൂട്ടുന്നത്, എത്ര സ്പിന്നർമാരെ കളത്തിൽ ഇറക്കണം എന്നതിലും കാര്യമായ ആലോചന വേണ്ടിവരും. ഒരു സ്പിന്നെർ മാത്രം മതിയെങ്കിൽ ലോക റാങ്കിങ്ലെ ഒന്നാം നമ്പർ താരം രവി ചന്ദ്രൻ അശ്വിൻ കളിച്ചേക്കും. മുഹമ്മദ് ഷമി കും സിറാജിനും ഒപ്പം ഉമേഷ് യദാവ് അല്ലെങ്കിൽ ശർദുൽ ടാകൂറോ മൂന്നാമത്തെ പേസർ ആയി ടീമിൽ എത്തും. വിക്കെറ്റ് കീപറായി ഇഷാൻ കിഷനും ഭരത്തും ഇംഗ്ലണ്ടിൽ ഉണ്ടെങ്കിലും ഭാരതിനു ആയിരിക്കും സാധ്യത. വിരാട് കൊഹ്‌ലി, രോഹിത് ശർമ, ശുഭമാൻ ഗിൽ, പൂജാര,രഹാനെ ബാറ്റിംഗ് നിരയിൽ വലിയ ആശങ്ക ഇല്ല ജോഷ് ഹസലേവുഡ് പരിക്ക് പറ്റി പുറത്തായതു ഒഴിച്ചാൽ മുഴുവൻ കരുത്തിലാണ് ടീം ഓസ്ട്രേലിയ.പ്രധാനപെട്ട ഐ സി സി ട്രോഫികൾ ഒക്കെ ഷെൽഫിൽ ഉള്ള ഇരു ടീമുകളും ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം കൂടി നേടണം. ഓവൽ ലെ വെയിലത്ത് ബാറ്റിംഗ് ദുഷ്കരമാകില്ല എന്നതാണ് വിലയിരുത്തൽ, സ്പിന്നർ മാർക് മൂന്നാം ദിവസം മുതൽ ആനുകൂല്യങ്ങൾ ലഭികും. ചാമ്പ്യൻഷിപ് ഫൈനൽ ആയതുകൊണ്ട് ഒരു ദിവസം റിസേർവ് ആയും അനുവദിച്ചിട്ടുണ്ട്, കാലാവസ്ഥ മോശമായാലും റിസേർവ് ദിവസം ഉള്ളത്കൊണ്ട് വിജയിയെ കണ്ടെത്തൽ ദുഷ്കരം ആകില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ലോക രണ്ടാം നമ്പർ ടീം ആയ ഓസ്ട്രേലിയ യോട് ആണ് ഏറ്റു മുട്ടുന്നത്. കഴിഞ്ഞ തവണ ന്യൂസിലാൻഡ് നോട് അടിപതറിയ ടീം ഇന്ത്യ ഇത്തവണ ഓസ്ട്രേലിയ യോട് മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ് എല്ലാവരുടെയും പ്രേതിക്ഷ.
ഇന്ത്യൻ ടീമിൽ രോഹിത് ഒഴിച്ചാൽ ബാക്കി എല്ലാ ബാറ്റർസും മികച്ച പ്രകടനം സമീപ കാലങ്ങളിലെ കളികളിൽ കാഴ്ച വെച്ചിട്ടുണ്ട്. പൂജാര ഇംഗ്ലീഷ് പിച്ചിൽ കളിക്കാൻ ഏറെ പ്രേഖൽബനായ ഒരു ബാറ്റർ ആണ്, അവസാന രണ്ടു മത്സരങ്ങളിലെ സെഞ്ചുറി വിരാട് കൊഹ്‌ലി യുടെ ബാറ്റിംഗ് ഫോം നിലനിൽക്കുന്നു എന്നതിനുള്ള ഉദാഹരണം ആണ്, രഹാന യുടെ ഫോം എടുത്തു പറയേണ്ട ഒരു കാര്യമാണ് കുറച്ചു കാലം ടീമിൽ നിന്നും പുറത്തുപോയ രഹാനെ മികച്ച ഫോമിൽ ആണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുള്ളത്. രോഹിത്തും ഗില്ലും ഓപ്പൺ ചെയ്യുന്ന ഇന്നിങ്സ് അവർക്കു പിന്നിൽ വരുന്ന ബാറ്റർ മാർ നല്ല ഒരു സ്കോറിലേക്കു ടീമിനെ നയിക്കും എന്നതിൽ സംശയം ഇല്ല.
ഓവൽ ഇൽ ടീം ഇന്ത്യ രണ്ടു ടെസ്റ്റ് മാച്ച് മാത്രമാണ് ഇതുവരെ ജയിച്ചിട്ടൊള്ളു എന്നത് ഒരു ആശങ്കകു വക വെക്കുന്നുമുണ്ട്.
ടീം ഓസ്ട്രേലിയ നല്ല ശക്തമായ ടീം ആണ് സ്മിത്ത്, ഗ്രീൻ,കാവാജ,വാള്, ട്രാവിസ് ഹെഡ് എന്നിവർ മികച്ച ഫോമിൽ ആണ് ഏത് വലിയ സ്കോർ പിന്തുടരാനും കെട്ടി പടുക്കാനും ഇവർക്കു സാധ്യമാകും.ഓസ്ട്രേലിയ യുടെ ബൌളിംഗ് സൈഡ് എടുത്തുനോക്കിയാൽ ക്യാപ്റ്റൻ കമ്മിൻസ്,സ്റ്റാർക്, ലയൻ ഇവരും മികച്ച രീതിയിൽ ബൗൾ ചെയ്യുന്നത് സമീപ കാലങ്ങളിലെ കളികളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്.
ഇന്ത്യൻ ബാറ്റർ മാരും ഓസ്ട്രേലിയൻ ബൗളേഴ്‌സും തമ്മിൽ ഉള്ള ഒരു മികച്ച പോരാട്ടം ഇന്ന് മുതൽ തുടങ്ങുകയാണ് തുല്യ ശക്തികൾ തമ്മിലുള്ള ഈ വേൾഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ഏതൊരു ക്രിക്കറ്റ് ആരാധകനും ആവേശം കൊള്ളിക്കുന്നതാണ്.
Mr. Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science
Comments
Post a Comment