കുഴപ്പം ആശയക്കുഴപ്പം
ശത്രുവിനെ തിരിച്ചറിയാനാവാത്ത കാലത്തിന്റെ നിഗൂഢതയാണ് ഇന്നിന്റെ പ്രത്യേകത. ഇന്ന് അരാഷ്ട്രീയ വാദത്തിന്റെ ഘട്ടം പിന്നിട്ട് ആശയക്കുഴപ്പത്തിന്റെ തായ ഒരു ഘട്ടത്തിലാണ് സമൂഹം എത്തിപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇന്നത്തെ ഇത് തിരിച്ചറിയുന്നില്ലെന്നതാണ് കാര്യം. മുൻകാലത്ത് സാംസ്കാരിക പ്രവർത്തനത്തിന്റെയും സാഹിത്യ പ്രവർത്തനത്തിന്റെയും അരങ്ങാ യിരുന്ന കലാലയ ഭൂമികപോലും ഇത്തരം രാഷ്ട്രീയ എഴുത്തുകളെ പരിപോഷി ദിക്കാൻ പ്രാപ്തമാവുന്നു എന്ന് ഉറപ്പാണ്. തുലിക തുമ്പിൽ നിന്ന് മുൻകാലം കണ്ടറിഞ്ഞ ചുടുനിശ്വാസവും പ്രതിഷേധവും ഗന്ധവും ഇന്ന് കാണു ന്നില്ലെന്നതാണ് അനുഭവം. മഹാഭൂരിപക്ഷത്തെ പരാജിതരും, അടിമകളുമാക്കി ആഗോളതലത്തിൽ പുത്തൻ നയങ്ങൾ കെടുതികൾ വിതയ്ക്കുമ്പോൾ വികാര ങ്ങൾപോലും വാണിജ്യവത്കരിക്കുന്ന അവസ്ഥയാണിന്ന്. പുറം കാഴ്ചകൾ കാട്ടി തരുന്നത് ഇത് കലാലയത്തിന്റെയും സർഗ്ഗവാസനയുടെ മൊട്ട് കരിയിക്കുന്നു എന്ന് പറയാതിരുന്നാൽ അപരാധമാവും.
മണ്ണിന്റെ മണമുള്ള കേരളീയ മനസ്സുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പ്രയത്നി ക്കുന്നവർക്ക് വർഗ്ഗീയതയുടെ പുത്തൻ മുഖഛായകൾ വരുന്ന് നാം അറിയുന്നു ണ്ട്. പക്ഷെ പ്രതികരിക്കാനാവാത്ത വിഷമവൃത്തത്തിലാണിന്ന് നമ്മളെല്ലാം. വരയും വായനയും ആയുധമാക്കി ഇതിനെതിരെ പ്രതികരണത്തിന്റെ ആദ്യ അസ്ത്രം തൊടുത്തു വിടേണ്ട നിഷേധത്തിന്റെ സ്വരം കേൾപ്പിക്കേണ്ട നാം ഇന്ന് നിഷേധികളാവാതെ വിധേയത്വമനസ്സ് പുറത്ത് കാട്ടുന്നു. അതെ കറുത്ത കാലത്തിന്റെ കുരാ കുരിരുട്ട് തന്നെ മനസ്സിലാക്കാതെ നാം ഓരോരുത്തരും അന്താളിച്ച് നിൽക്കാൻ തയ്യാറാവുന്നു. പക്ഷെ എത്ര കറുത്ത കാലത്തും കടുത്ത കാലത്തും നക്ഷത്ര ശോഭയോടെ കാലത്തിന്റെ നെറുകയിൽ വിരിഞ്ഞ് നിൽക്കാൻ കാലം ആവശ്യ പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. സമൂഹത്തിന്റെ നിഷേധികളുടെ പ്രതികരിക്കുന്ന യുവത്വത്തിന്റെ ചരി ത്രമാണ് ഇന്നിന്റെ വായനകളെ കുറിച്ച് പറയുമ്പോൾ നാം പറയേണ്ടതും, അറി യേണ്ടതും. ഇന്നലെകൾ നടന്ന പാരമ്പര്യം കാത്ത് സൂക്ഷിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. തിരിച്ചറിവുകൾ ഇവിടെ ഉറപൊട്ടുന്നു.
Mr. Rohith. R, Head, Dept of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment