തുരുമ്പെടുക്കുന്ന ഓർമ്മകൾ
ജീവിത യാത്രയിൽ യാത്രമൊഴിയില്ലാതെ
നടന്നു നീങ്ങിയവൾ
ഇന്ന് കണ്ടപ്പോൾ ചോദിച്ചു, എന്നുമുതലാണ് നമ്മളന്യരായത്
എന്റെ മറുപടി മറുചോദ്യമായിരുന്നു,
എന്നാണ് നമ്മൾ പരിചിതരായിരുന്നത്
എനിക്കോർമ്മകൾ അന്യമായിരുന്നുവല്ലോ
പ്രാരാബ്ധത്തിന്റെ പേറ്റുനോവിനിടയിൽ
ഓർമ്മകൾ പെറുക്കിയെടുക്കാൻ മറന്നു പോയിരുന്നു.
കഷ്ടപാടിന്റെ കരിപുരണ്ടവന് ഭൂതകാലത്തിന്റെ വർണങ്ങളന്യമായിരുന്നു.
ഓർമകളെപ്പോഴും ഇന്നലെകളുടെ നോവുകളാണല്ലോ
കിനാവില്ലാത്തവന്റെ ഈ യാത്രയിൽ നാളെയുടെ സന്ധ്യകളിൽ ഒരു പക്ഷേ നിൻമുഖം
ചുവക്കുമായിരിക്കും.. ഈ സന്ധ്യാബംരം പോലെ
Ms. Febeena. K, Assistant Professor of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment