SAFF CUP 2023

ഇന്ത്യ - കുവൈറ്റ്‌ ഫൈനൽ മത്സരം.

സാഫ് കപ്പിൽ കുവൈറ്റ്‌ നെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യ ചാമ്പ്യൻസ് ആയിരിക്കുകയാണ് ഇന്നലെ നടന്ന മത്സരത്തിലാണ് കുവൈറ്റ്‌ നെ പരിചയപ്പെടുത്തി ചാമ്പ്യൻമാർ ആയത്. നിശ്ചിത സമയത്തും പിനീട്‌  നൽകിയ അധിക സമയത്തും ഓരോ ഗോൾ അടിച്ചു സമനില പാലിച്ച ഇരു ടീമുകളും കളി പെനാൽറ്റി ഷൂട്ട് ഔട്ട്‌ ലേക്ക് നയിച്ചു. ഷൂട്ട്‌ ഔട്ട്‌ ഇൽ നാലിനെതിരെ അഞ്ചു ഗോളുകൾക് ഇന്ത്യ ചാമ്പ്യൻഷിപ് കരസ്തമാക്കി.ഇത് ഒമ്പത്താം തവണയാണ് ഇന്ത്യ സാഫ് കപ്പ് നേടുന്നത്.മികച്ച രീതിയിൽ കളി ആരംഭിച്ച കുവൈറ്റ്‌ പതിനാറാം മിനിറ്റിൽ തന്നെ ഗോൾ നേടിയിരുന്നു, അൽ കിൽദി ആണ് കുവൈറ്റിന് വേണ്ടി ലീഡ് നേടികൊടുത്തത് തുടർന്ന് ഇന്ത്യക്ക് അവസരങ്ങൾ ധരാളം ലെഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.കളി ഉടനീളം പരിക്കൻ ടാക്‌റ്റിക്കസ് ആണ് കുവൈറ്റ്‌ ടീം പുറത്തെടുത്തത്, പരിക്ക് കാരണം ആദ്യ പകുതിയിൽ തന്നെ അൻവർ അലി കളം വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. മുപ്പത്തി എട്ടാം മിനുട്ടിൽ ഇന്ത്യ നടത്തിയ ഒരു മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു എന്നാൽ ഇന്ത്യയുടെ വണ് ടച്ച്‌ പസുകൾക്കു മുന്നിൽ കുവൈറ്റിന് മറുപടി ഉണ്ടായിരുന്നില്ല. വളരെ മനോഹരമായ ഒരു ഗോൾ ആണ് ഇന്ത്യ സ്വന്തമാക്കിയത്, ആഷിക് കുരുനിയൻ ഇൽ നിന്നും തുടങ്ങിയ അറ്റാക്ക് പിനീഡ്‌ ചെത്രിയിലേക്കും, ചെത്രിയിൽ നിന്നും സഹയിലേക്കും പിന്നീട് ജാഗ്ദ്ധയിലേക്കും അതി സുന്ദരമായ പാസ്സുകൾ സമനില ഗോളിൽ ആണ് കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ കൂടുതൽ അറ്റാക്കിങ് പുറത്തെടുത്ത ഇന്ത്യ  മികച്ച ചില നീക്കങ്ങൾ നടത്തി.ഫൗളുകൾ നിറഞ്ഞ രണ്ടാം പകുതിയിൽ, കളി അവസാനിപ്പിക്കുമ്പോൾ റഫറി എട്ടു മഞ്ഞ കാർഡുകൾആണ്  പുറത്തെടുത്തത്. കളി തൊണ്ണൂറ് മിനിട്ട് കഴിഞ്ഞപ്പോൾ എക്സ്ട്രാ ടൈം ലേക്ക് നീങ്ങി, എക്സ്ട്രാ ടൈം അവസാനിച്ചപ്പോളും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതിനാൽ കളി പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ലേക്ക് നീങ്ങി ആദ്യ കിക്ക് എടുത്ത ചെത്രി ഇന്ത്യയെ മുന്നിലേക്ക് എത്തിച്ചു എന്നാൽ കുവൈറ്റിന്റെ ആദ്യ കിക്ക് എടുത്ത അബ്ദുള്ളക്ക് പിഴക്കുകയായിരുന്നു. രണ്ടാം കിക്ക് എടുത്ത ഇന്ത്യൻ താരം ജിങ്കൻനും വല കുലുക്കി, പിന്നീട് ശങ്തെ യും സുബാസ്യി സുബോസ് ഉം ലക്ഷ്യത്തിലേക് എത്തിച്ചപ്പോൾ കുവൈറ്റിന്റെ അൽ ദഫരി അൽ കിൽഡി എന്നിവരും ലക്ഷ്യം കണ്ടു ആറാം കിക്ക് മഹശ്‌ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ കുവൈറ്റിന്റെ ക്യാപ്റ്റൻന്റെ കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ ഗുർ പ്രീത് തടഞ്ഞപ്പോൾ ഇന്ത്യ അഞ്ചേ നാലിനു കുവൈറ്റിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജയപെടുത്തി കിരീടം നേടി എടുക്കുകയായിരുന്നു.

Mr. Vibin Das, Head, Department on Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna.


Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices