Ashes (ഇംഗ്ലണ്ട് vs ഓസ്ട്രേലിയ ക്രിക്കറ്റ്‌ ടൂർണമെന്റ് )-History

ആഷസ് ട്രോഫി എന്ന് കേട്ടാൽ ഏതൊരു ക്രിക്കറ്റ്‌ പ്രമികളുടെയും മനസ്സിൽ എന്നും ഒരു ആവേശം ആണ്. ടീം ഇംഗ്ലണ്ട് ഉം ടീം ഓസ്ട്രേലിയയും തമ്മിൽ കളിക്കുന്ന ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് ആണ് ആഷസ്  ക്രിക്കറ്റ്‌ ടൂർണമെന്റ്.ഈ ക്രിക്കറ്റ്‌ ടൂർണമെന്റ് എല്ലാ വർഷവും ഡിസംബർ ജനുവരി മാസങ്ങളിൽ ആണ് നടന്നു വരുന്നത്. 2017/18 ആഷസ് ടൂർണമെന്റ് ടീം ഓസ്ട്രേലിയ ആണ് നേടിയത്, 2019 ഇൽ ടെസ്റ്റ്‌ മാച്ച് സമനിലയിൽ ആണ് കലാശിച്ചത്. ഇതുവരെ നടന്ന ടൂർണമെന്റ്കളിൽ ഓസ്ട്രേലിയൻ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്. 2023 ആഷസ് ക്രിക്കറ്റ്‌ ടൂർണമെന്റ്ഉം ടീം ഓസ്ട്രേലിയ ആണ് നേടിയത്.ഓസ്ട്രേലിയ യും ഇംഗ്ലണ്ട് ഉം തമ്മിലുള്ള ആദ്യ ടെസ്റ്റ്‌ മാച്ച് ക്രിക്കറ്റ്‌ 1877 ഇൽ ഓസ്ട്രേലിയ യിലെ മെൽബൺ ഇൽ ആണ് നടന്നത്, ആ സമയങ്ങളിൽ ആഷസ് എന്ന ഒരു ടൂർണമെന്റ് നിലവിൽ ഉണ്ടായിരുന്നില്ല. ഇതിൽ ഒരു വഴിതിരിവായത് 1882 ഇൽ നടന്ന ക്രിക്കറ്റ്‌ മാച്ച് ആയിരുന്നു. ലണ്ടൺ ലെ ഓവൽ സ്റ്റേഡിയത്തിൽ ആയിരുന്നു ആ മാച്ച് കളിച്ചത്, ഈ മാച്ച് ഒരു ലോ സ്കോർ ഇന്നിങ്സ്‌ ആയിരുന്നു ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 63 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് 101 റൺസ് നേടി. രണ്ടാം ഇന്നിങ്സ്‌ ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബാറ്റിംഗ് മികവിൽ 122 റൺസ് എടുത്തു. ഇംഗ്ലണ്ട് ന് വിജയ ലക്ഷ്യം 85 റൺസ് മാത്രമായിരുന്നു, ഈ ഒരു സമയം ആ മാച്ചിന്റെ ഒരു നിർണായക സമയം ആയിരുന്നു. ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചിരുന്നു എന്നാൽ ഓസ്ട്രേലിയൻ പേസ് ബൗളർ ഫ്രഡ് ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ ഓരോന്നായി പിഴുത്തെടുത്തു അദ്ദേഹം അന്ന് 4 നിർണായക വിക്കെറ്റ് ആണ് നേടിയത് ഇംഗ്ലണ്ട്ന്റെ അവസാന ബാറ്റർ ടെഡ് ക്രീസ് ഇൽ എത്തുമ്പോൾ ഇംഗ്ലണ്ട് ന് വേണ്ടിയിരുന്നത് 10 റൺസ്  മാത്രം. ഹാരി ബോയിൽ എറിഞ്ഞ ഓവറിൽ ആകെ 2 റൺസ് എടുക്കാനെ ടെഡ് ന് സാധിച്ചൊള്ളു അപ്പോളേക്കും ഇംഗ്ലണ്ട് ടീം മൊത്തം കൂടാരം കയറിയിരുന്നു.

ഈ പരാജയം ഇംഗ്ലണ്ട് ടീമിന് ആകെ നാണക്കേട് ഉണ്ടാക്കി.ജയം ഉറപ്പിച്ചു കളിച്ച കളി 8 റൺസിനു കൈ വിട്ടത് ഇംഗ്ലണ്ട്ന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇന്നിങ്സ് ആയി മാറി.ഈ പരാജയം ഇംഗ്ലണ്ട് ടീമിന് മാത്രമല്ല കൺകളിൽ കൂടി നാണക്കേടായിരുന്നു.ഓവൽ ലെ ആ ഗ്രൗണ്ട് ഒരു സ്മശാന മൂകത ആണ് ഉണ്ടായത്.ഈ പരാജയത്തിന് ശേഷം 2 സെപ്റ്റംബർ ന് ഇറങ്ങിയ  ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർആയ  ദി സ്പോർട്ടിങ് ടൈംസ്ൽ ഒരു ന്യൂസ്‌ അടിച്ചിറങ്ങി അത് ഇപ്രകാരം ആയിരുന്നു"ഓവൽ ഇൽ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ നെ ഓസ്ട്രേലിയ കൊന്നു എന്നും ചാരം ഓസ്ട്രേലിയ കൊണ്ടുപോയി എന്നും ആയിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ പിൽകാലത് ഈ ടൂർണമെന്റ് നെ ചാരം എന്ന് അർത്ഥമാക്കിയ ആഷസ് എന്ന പേരിലേക് മാറിയത്.

Mr. Vibin Das. C. P, Head, Department of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്