മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കക്കാടംപൊയിലെക്കുള്ള
യാത്ര തികച്ചും വ്യത്യസ്ത്തമായ ഒരനുഭവമാണ് യാത്ര സ്നേഹികൾക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ
കുറച്ച വര്ഷങ്ങളായി മല മുകളിലേക്കുള്ള യാതറകൾ
ശ്രദ്ധ നേടുന്നത്. ഫാമിലിയോടപ്പം ചിലവഴിക്കാൻ പറ്റിയ നിരവധി റിസോർട്ടുകളാനു
(ഏകദേശം 200 കൂടുതൽ റിസോർട്ടുകളാനു) കക്കാടംപൊയുടെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ളത്.

കുരിശുമലയുടെ ഇതിഹാസം:
കേരളത്തിന്റെ ഭാവിയിലെ ടൂറിസ്റ്റ് ഹോട്ടാകാൻ പോകുന്ന
ഒരു പ്രധാന ഏരിയ ആണ് കുരിശുമല. കക്കാടംപൊയിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റര് മല മുകളിലാണ് ഈ ഹോട് സ്പോട്ട്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും
അനുഭവിക്കേണ്ട ഒന്നാണ് കുരിശുമല യാത്ര. വിത്യസ്ഥങ്ങളായ റിസോർട്ടുകൾ കുരിശുമലയുടെ താഴ്‌ഭാഭങ്ങളിൽ നമുക്ക്
കാണുവാൻ സാദിക്കും. താഴെ നിന്ന് കാല്നടയായി ഏകദേശം അര മണിക്കൂറെടുക്കും
മുകളിലെത്താൻ. മുകളിൽ എത്തിയാൽ തിരിച്ചു
മടങ്ങാൻ തോന്നാത്ത ഒരിടമാണ് കുരിശുമല. യാത്രയുടെ ഓരോ കോണിലും വിത്യസ്ത അനുഭവങ്ങളാണ്
യാത്രക്കാരന് സമ്മാനിക്കുന്നത്. മുകളിലെത്തിയാൽ മഞ്ഞു മൂടിപുതഞ്ഞു നിൽക്കുന്ന താഴ്വരങ്ങൾ, പശ്ചിമ ഘട്ടത്തിന്റെ ചില
നേർക്കാഴ്ചകൾ, അങ്ങിനെ ആനന്ദത്തിന്റെ പറുദീസയിൽ നമുക്കുല്ലസിക്കാം. വൈകുന്നേരത്തെ കാഴ്ചയാണ് അതിൽ പ്രധാനം, മൈലാഞ്ചി കല്യാണത്തിന് മണവാട്ടി ഒരുങ്ങുന്നത് പോലെ നമ്മെയും
കാത് കയ്യെത്തും ദൂരത്തായ് അവൾ ചുവന്നങ് നില്പുണ്ട്.. ചെറിയ മഴ കൂടെ ഉണ്ടേൽ യാത്ര മറക്കാൻ പറ്റാത്തതാകും.
യാത്ര പ്രേമികളക്ക് താഴെയുള്ള ലൊക്കേഷൻ പിടിച്ച നേരെ വരാം... https://goo.gl/maps/SDvuVohjCSZU2YvP9.
Suhaib. P, Assistant
Professor, Department of Commerce, Al Shifa College of Arts & Science,
Keezhattur, Perinthalamanna.
Comments
Post a Comment