അഭയാർത്ഥികൾ
ഇനിയീ മണ്ണിൽ അണയും വരെ ഞാൻ
അഭയാർത്ഥികൾ
പൊഴിയും ഇലപോൽ നില്ക്കുമ്പോൾ അകലേക്കൊഴുകും മഴയിൽ മീതെ പറയാതൊരു കണ്ണീർക്കുടതൻ കീഴിൽ ഞാൻ നിൻ ചെറുപുഞ്ചിരിതൻ നാൾ തൊട്ടെ ഞാനാ ചെറുവിരലുകളെ മുറുകെ പിടിച്ചു. ഒടുവിൽ ഈ നാലു ചുവരുകൾക്കുള്ളിൽ വിറച്ച കൈകളെ നീ പതിയെ തഴഞ്ഞു. ബിരുദം തേടും യാത്രയിലെവിടോ അകലേക്കൊഴുകി ഞാനും അവളും
ഇന്നീ മഴയിൽ നനയുമ്പോഴും
ഉള്ളിൽ എന്നും നിന്റെ ബാല്യം മാത്രം. മണിയോർഡറുകൾ വരുമീ നാളിൽ അതിലെ സ്നേഹം തളരുമ്പോൾ കാലം പറയും മറുപടിയായ് നീ മാറും നേരം വരുമെങ്കിൽ ഒടുവിൽ ഞാനും അവളും നിൻ സ്മൃതിയിൽ താനെ മണ്ണടിയും...
Mr. Rohith, R, Head, Dept. of Commerce, Al Shifa College of Arts and Science, Kizhattoor
Comments
Post a Comment