പറയാൻ കഴിയാത്ത തേങ്ങൽ
കാതൊന്ന് കൂർപ്പിച്ചിരുന്നാൽ കേൾക്കാം നമുക്കൊരു തേങ്ങൽ..
പറയാൻ കഴിയാത്ത നൊമ്പരങ്ങളെ ഉള്ളിലൊതുക്കിയ തലച്ചോറിന്റെ തേങ്ങൽ..
ഒരു അവയവം എന്നതിന് അപ്പുറത്തേക്ക് ഒന്നുമല്ലാത്ത ഹൃദയത്തെ വാഴ്ത്തുമ്പോൾ.. മാറ്റിനിർത്തപ്പെട്ടത് ഹൃദയത്തെ ഹൃദയമാക്കിയ മസ്തിഷ്കത്തെയാണ്..
മറവിയുടെ ചിന്തയുടെ ഓർമയുടെയെല്ലാം ഉറവിടമായ മസ്തിഷ്കത്തെ ഉപയോഗിച്ച് തന്നെ ഹൃദയത്തെ മനസ്സ് എന്ന പര്യായംകൊണ്ട് വീണ്ടും വീണ്ടും ഉയരങ്ങളിലെത്തിച്ചു.. ആ മസ്തിഷ്കം കൊണ്ട് തന്നെ മറവിക്കും മാറ്റിനിർത്തപ്പെടലിനും വിധേയനായ ഹതഭാഗ്യനാണ് നാം മറന്നെന്ന് സ്വയം പറഞ്ഞ മസ്തിഷ്കം..
ഒന്ന് വേദനിക്കാൻ പോലും കഴിയില്ല അതും ഹൃദയത്തിന്റെ പെരുമയിലേക്ക് കൂട്ടിവായിക്കപ്പെടും..
ഒറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങി വീണ്ടും ഹൃദയത്തെ വാഴ്ത്തുവാനുള്ള തിടുക്കത്തിലാണ്..
ഹൃദയമെ നീ എത്ര ക്രൂരനാണ്..
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment