വെറുപ്പിന്റെ സംസ്കാരം
മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വിത്യാസ്ഥാനക്കുന്നതിൽ പ്രധാന കാര്യമാണ് അവന്റെ ചിന്താ ശേഷി. യുക്തിബാദ്രമായി ചിന്ദിക്കാനും കാര്യങ്ങൾ തീരുമാനിക്കാനുമുള്ള കഴിവ് മനുഷ്യനെ വ്യത്യസ്തനാകുന്നു.
കഴിഞ്ഞ ദിവസമാണ് തീർത്തും ഒരു പുതിയ സമൂഹത്തെ വാർത്തടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ട ഒരാധ്യാപിക തന്റെ വിദ്യാർത്ഥികളെ തീർത്തും വ്യത്യസ്തമായ ഒരു പാടം പഠിപ്പിക്കുന്നത്, അതു വെറുപ്പിന്റെ, വിദ്വേഷത്തിന്റെ രാഷ്ട്രീയ പാടം. ഉത്തർപ്രദേശിലെ, മുസാഫർ നഗർ ഇലെ കബാബ് പുരിലാണ്, ഈ 24 ന് പയ്ശാചികമായ സംഭവം നടന്നത്....
സമൂഹത്തിനു നല്ല പാഠങ്ങൾ പഠിപ്പിക്കേണ്ട, നല്ല ചിന്താ ശേഷികൾ വളർത്തിയെടുക്കാനുതകുന്ന സമൂഹത്തെ സൃഷ്ടിക്കാൻ, വിവിധ സംസകാരങ്ങൾ പഠിപ്പിക്കേണ്ട ഒരു വിദ്യാലയം, തന്റെ സഹപാടി മറ്റൊരു മതക്കാരനായദിന്റെ പേരിൽ അവൻ ദുർബലനും മാറ്റി നിർത്തപ്പെടേണ്ടവനാണെന്നും, വെറുക്കപെടേണ്ടവനുമാണെന്നുമുള്ള, വെറുപ്പിന്റെ ടാഷ്ട്രീയമുഖമാണ് നമ്മൾ കണ്ടത്.
ഈ ചെറിയ കൊച്ചു ബാല്യത്തിൽ തന്റെ മാസ്‌തിഷ്കത്തിലേക്ക് ഇത്തരം വെറുപ്പിന്റെ സംസ്കാരം പഠിപ്പിക്കുന്നവരെ തീർത്തും ഒറ്റപെടുത്തേണ്ടതും മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതുമാണ്.
തന്റെ കൂട്ടുകാർക്കു മുന്നിൽ ആ പിഞ്ചു കുഞ്ഞു എത്ര മുറിവേറ്റിട്ടുണ്ടാകും.
ആ കുഞ്ഞു മനസ്സിൽ അവൻ ചോദിക്കുന്നുണ്ടാകും, എന്തിനാണ് ഞാനിങ്ങനെ അടി കൊല്ലുന്നത്, ഒരു ഗുണന പട്ടിക തെറ്റിച്ചതിനാണോ... തീർച്ചയായും അല്ല.
അപര വിദ്വേഷം ഒന്നുമാത്രമാണ് ആവനിങ്ങനെയാകാൻ കാരണം.
ഇത്തരം മനുഷ്യത്വമല്ലാത്ത നിരവധി സംഭവങ്ങൾ ഇയടുത്ത നമ്മൾ കണ്ടിട്ടും, പിന്നീട് അതെല്ലാം normalize ചെയ്ദു പോയിട്ടുമുണ്ട്. ബീഫ് കൈവശം വെച്ചതിനു അഖ്ലാക്കിനു എന്ത് സംഭവിച്ചു എന്ന് നമുക്കറിയാം, പിന്നീട് അയാൾ ശെരിക്കും ബീഫ് കൈവശമുണ്ടായിരുന്നോ എന്ന രീതിയിലാണ് ചർച്ച പോയത്. ഇത്തരം ചിന്തകൾ എവിടേക്കാണ് നമ്മെ എത്തിക്കുന്നത്.
ഇക്കഴിഞ്ഞ സംഭവവും normalize ചെയ്യാൻ അധിക നാൾ വേണ്ടി വരില്ല.
വീഡിയോ ചിത്രം പുറത്തു കൊണ്ട് വന്ന് സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ച, ന്യൂസ് റിപ്പോർട്ടർ, അൾട്ട് ന്യൂസ് സഹ സ്ഥാപകൻ സുബൈർ എതിരെ ഇപ്പോൾ കേസടുത്തിട്ടിട്ടുണ്ട്.
7 വയസ്സായ കുട്ടിയുടെ identity വെളിപ്പെടുത്തിയതിന്, juwanail justice ആക്ട് സെക്ഷൻ 74 (ഇതിനെ ന്യായീകരിക്കുകയല്ല), പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്. ഒരുപക്ഷെ സുബൈർ കേന്ദ്രീകൃത ചർച്ചകൾ നടന്നേക്കാം, ത്യാഗി മുങ്ങിപ്പോയേക്കാം,..
ത്യാഗിക്ക് എതിരെയുള്ള അന്വേഷങ്ങൾക്ക് പോലീസിന് കോടതിയിൽ നിന്ന് അനുമതി തേടേണ്ടതുണ്ട്.
ഭരണകൂടത്തിന്റെ പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ടു എന്തെങ്കിലും പറഞ്ഞതായി കാണുന്നില്ല, ഒരു പോലീസ് കേസെടുക്കാൻ കുട്ടിയുടെ പിതാവ് ഭയപ്പെടുന്നു,....
ചൊവ്വായിലേകുള്ള ചന്ദ്രയാൻ പരീക്ഷണങ്ങളിൽ ലോക ശ്രദ്ധ ഇന്ത്യയിലേക്ക് വരുമ്പോൾ, മനുഷ്യത്വത്തിന്റെ ഒരു പേടകം ഈ വിഷ ജന്തുക്കളുടെ മനസ്സിലേക് ആരിറക്കും.
വിഷം വിദച്ഛ് ഇവർ എങ്ങോട്ട്?..
Suhaib. P, Assistant Professor, Department of Commerce, Al Shifa College of Arts and Science, Kezhattur, Perinthalmanna
Comments
Post a Comment