തൊഴിലിടങ്ങൾ മടുപ്പിന്റെ കാലവറയാകുന്നത് എങ്ങിനെ..?
ശരാശരി മനുഷ്യനെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും ഒരു ജോലി നേടുക എന്നത്. പലപ്പോഴും വിദ്യാഭ്യസം പോലും തൊഴിലിനു വേണ്ടി "മാത്രം" ആയി മാറുന്നതും കാണാം. അത് കൊണ്ട് തന്നെ അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന പലരിലും പുസ്തകത്തിൽ നിന്നും പഠിച്ചു വരുന്ന അറിവിന് അപ്പുറം വേറെ ഒന്നും ഇല്ല എന്നത് കാണാൻ കഴിയും. നാട്ടിലോ ജോലി സ്ഥലത്തോ ഒരു പ്രയാസം നേരിടുമ്പോൾ, അല്ലെങ്കിൽ മറ്റൊരു സഹജീവിയെ അന്യായമായി നിയമങ്ങൾ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുമ്പോഴോ പ്രതികരിക്കുക പോയിട്ട് ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്ന് അനങ്ങുക പോലും ചെയ്യാൻ അറിയാത്ത ഒരു വിഭാഗം ആളുകളെ ആണ് ഇത്തരം സിസ്റ്റം ഉണ്ടാക്കിയെടുക്കുന്നത്.
സഹജീവി സ്നേഹം എന്നത് കേവലം ഗ്രേസ് മാർക്കുകൾക്കോ, കോഴ്സ് പൂർത്തിയാക്കുന്നതിനോ വേണ്ടി മാത്രം ആയി മാറുന്നതാണ് പ്രശ്നം. കുട്ടികളിൽ ഭിന്നിപ്പ് പടർത്തുന്ന പല അധ്യാപകരും നമ്മുക്കിടയിലും ഉള്ളതായി കാണാം. അത്തരം ഉദാഹരണങ്ങൾ നാം കാണുന്നു. അതിനെതിരെ പ്രതികരിക്കാതെ മൗനം പാലിക്കുന്ന പലരുടെയും ജോലിയിലെ മികവ് ഉന്നത വിദ്യാഭ്യാസം ആവും. എന്താണ് "വിദ്യാഭ്യസം" എന്നതിന്റെ അടിസ്ഥാന മൂല്യം എന്ന് പോലും പലപ്പോഴും നമ്മുടെ നാട്ടിലെ യുവാക്കൾ അറിയുന്നില്ല. നമ്മുടെ കരിക്കുലവും അതിനനുസരിച്ചു മെച്ചപ്പെട്ടതും അല്ല. ഇത്തരം ആളുകൾ ആണ് ഇന്ന് നമ്മുക്കിടയിൽ പല ജോലികളും ചെയ്യുന്നത്. പ്രതികരണം നിലച്ചപ്പോൾ തൊഴിലിടങ്ങൾ അടിമപണിയുടെ കേന്ദ്രങ്ങൾ ആയി മാറുന്നതും കാണാം. ഇവിടങ്ങളിൽ ആളുകൾ കൂടുതൽ തൊഴിൽ ചെയ്യുന്നു, മതിയായ വേതനം ലഭിക്കുന്നില്ല. അർഹമായ അംഗീകാരം ലഭിക്കുന്നില്ല. ഇവയെല്ലാം ആണ് തൊഴിലിടങ്ങൾ മടുപ്പിന്റെ കലവറയാകുന്നതിന്റെ അടിസ്ഥാന കാരണം.
ഇതിൽ തന്നെ പ്രധാനമായ ഒന്നാണ് ചെയ്യുന്ന തൊഴിലിന് മതിയായ വേതനം ലഭിക്കുന്നില്ല എന്നത്. കഴിഞ്ഞ മാസം പത്രത്തിൽ കണ്ട ഒരു വാർത്ത ശ്രദ്ധയിൽ പെടുകയുണ്ടായി "കോളേജുകളിൽ ഇപ്പോഴും അടിമപ്പണി" എന്ന തലകെട്ടോടെയാണ് ആ ഒരു ലേഖനം ആരംഭിക്കുന്നത്. അധ്യാപകരുടെ ജോലി സമയം, അവർ ചെയുന്ന ജോലികൾ, അവർക്ക് ലഭിക്കുന്ന വേതനം എന്നിവ അടിസ്ഥാനമാക്കിയാണ് ആ ലേഖനം തയ്യാറാക്കിയത്. ഒരു പരിധി കഴിഞ്ഞു അമിത ഭാരം തൊഴിലാളികൾക്ക് വരുമ്പോൾ അവരിൽ "ബേർണ് ഔട്ട്" എന്ന അവസ്ഥക്ക് കാരണം ആക്കും. ഇത്തരം സാഹചര്യങ്ങളിൽ ചെയ്യുന്ന ജോലികൾ പൂർഥിയാക്കൻ തന്നെ പതിവിലും കൂടുതൽ സമയം വേണ്ടി വരും. ഇത് അവരുടെ ജോലി ഭാരം വീണ്ടും അതികരിപ്പിക്കും, അവരുടെ ഉറക്കം, ഭക്ഷണം, മറ്റു കുടുംബത്തോട് ഒപ്പമുള്ള സമയങ്ങൾ എന്നിവയെ മോശമാക്കും.
ഇനി പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കാത്ത പല തൊഴിലിടങ്ങളും ഉണ്ട്. ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെ ശക്തമായി വിമർശിക്കുന്ന മേൽ ഉദ്യോഗസ്ഥരുള്ള നാടാണ് നമ്മുടേത്. പലപ്പോഴും മേൽ ഉദ്യോഗസ്ഥർക്ക് വരുന്ന സമ്മർദ്ദം തന്റെ മറ്റു കീഴ് ഉദ്യോഗസ്ഥരിൽ അടിച്ചേൽപ്പിക്കുന്നത് കൊണ്ട് ഉള്ളതും, അധികാരത്തിന്റെ ഗർവ് കാണിക്കുന്നതും ഉണ്ട് അതിൽ. എന്നാൽ ഒരുപക്ഷേ നല്ലൊരു ആശയം മുന്നോട്ട് കൊണ്ട് വന്നാൽ അതിനെ വേണ്ട രീതിയിൽ അഭിനന്ദിക്കുവാൻ മറക്കുന്നു ഇത്തരം ആളുകൾ. ഇത് ആ വ്യക്തി ചെയ്ത പ്രവർത്തിയെ വില കുറച്ചു കാണുന്നതിന് സമാനമാണ്. പലരിലും ആളുകൾക്കിടയിൽ വച്ചു കളിയാക്കുന്ന അവസ്ഥ വലിയ അപകർഷതാ ബോധത്തിലേക്ക് നായിക്കുന്നു. ഇത് ആ വ്യക്തിക്ക് ആ ജോലിയോട് അങ്ങേ അറ്റം വെറുപ്പും സ്വയം നാണം കെട്ട പോലെ തോന്നുകയും ചെയ്യും.
ഇത്തരം തൊഴിലിടങ്ങളും വ്യക്തികളും ആണ് യഥാർത്ഥത്തിൽ തൊഴിലിടങ്ങളെ വെറുപ്പിന്റെ കലവറ ആക്കുന്നത്. ഒരു നല്ല തൊഴിലിടങ്ങൾ നമ്മുക്ക് ഉണ്ടാവട്ടെ എന്ന പ്രത്യാശയോടെ.
Mr. Abdul Jaleel. C, Head, Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment