ഒരു യാത്രാക്കുറിപ്പ്
യാത്രകൾ ഇഷ്ടപ്പെടാത്തത് ആയി ആരാണ് ഉള്ളത്. ട്രെയിൻ യാത്ര അത് ഒരു വേറിട്ട ഒരു അനുഭവം ആണ്, പൊതുവെ പൊതുഗതാഗത മാർഗത്തിൽ ഞാൻ എപ്പോഴും തിരന്നെടുക്കാറുള്ളതും ട്രെയിൻ ഗതാഗതം ആണ്. ട്രെയിൻ യാത്ര ഒരുപ്പാട് നല്ല അനുഭവങ്ങൾ നമ്മുക് സമ്മാനിക്കാറുണ്ട്. യാത്രയിൽ കണ്ടുമുട്ടുന്ന ഒരുപാട് പുതിയ സൗഹൃതങ്ങൾ, ഗ്രാമങ്ങളിൽ കൂടിയുള്ള യാത്രകൾ, ഇത് എല്ലാം ആ ഒരു യാത്രക്ക് പ്രേതേക തരം ഭംഗി നൽകുന്നു. പക്ഷെ ചിലപ്പോൾ ആ യാത്ര കയ്‌പേറിയ അനുഭവങ്ങളും നമുക്ക് സമ്മാനിക്കാറുണ്ട്.
ഒരിക്കൽ ചെന്നൈ സന്ദർശനം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയാണ് ഞാനും എൻറെ സുഹൃത്തും , സ്ലീപ്പർ ടിക്കറ്റുകൾ എല്ലാം ഫിൽ ആയിട്ടുണ്ട്.എന്ത് ചെയ്യണം എന്ന് അറിയാതെ നിൽപ്പായിരുന്നു. ടിക്കറ്റ് കൌണ്ടർ മാപ് വഴി ഞങ്ങൾ കണ്ടത്തി. പരന്നുകിടക്കുന്ന ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒരു അറ്റത്തുള്ള ടിക്കറ്റ് കൌണ്ടർ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, ട്രെയിൻ പുറപ്പെടാൻ മിനുട്ടുകൾ മാത്രമേയുള്ളു, എങ്ങനെയോ കഷ്ടപ്പെട്ട് ടിക്കറ്റ് എടുത്തു, ഞാൻ ഷൊർണുരിലേക്കും അവൻ കോഴിക്കോടേക്കും ആണ് ടിക്കറ്റ് എടുത്തത്. സമയം വൈകിക്കൊണ്ടിരിക്കുന്നു,ദൃതിയിൽ ഒൻപതാം നമ്പർ പ്ലാറ്റഫോം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ചെന്നൈയിൽ നിന്ന് മംഗലാപുരം വരെ പോകുന്ന ട്രെയിൻ ആണ്. കയ്യിൽ ഉള്ള ടിക്കറ്റ് ജനറൽ ടിക്കറ്റ് ആയത്കൊണ്ട് ജനറൽ കംപാർട്മെന്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അങ്ങനെ ട്രെയ്‌നിന്റെ മുൻപിൽ ഉള്ള കംപാർട്മെന്റിൽ കെയറി സീറ്റ് ഉറപ്പിച്ചു. കൃത്യം 4: 20 നു ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ എപ്പോഴത്തെയും പോലെ ആ യാത്ര നന്നായി സ്റ്റാർട്ട് ചെയ്തു. ട്രെയിനിൽ നിന്ന് കണ്ടുമുട്ടിയ ആളുകളുമായി കുശലം പറഞ്ഞും സമയം പോയിക്കൊണ്ടിരുന്നു.
എന്റെ സുഹൃത് എന്നോടുപറഞ്ഞു് " ഇജ്ജ് ഇൻ്റേപ്പം കൊയ്‌ക്കോട് ക്ക് പോര്, നമ്മക് അവിടെ edale ഹോട്ടലിൽ നിന്ന് പഴംപൊരിയും ബീഫും തിന്നാം". അങ്ങനെ ഞാൻ കോഴിക്കോട് ഇറങ്ങാം എന്ന രീതിയിൽ ആയി. പുലർച്ചെ 3:30 നു ട്രെയിൻ കോഴിക്കോട് എത്തും. സമയം ഏകദേശം 12 മണി കഴിഞ്ഞു്. രണ്ടുദിവസം ആയി ഉറക്കം ഇല്ലാത്തത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു. അങ്ങനെ പതിയെ പതിയെ ഉറക്കത്തിലേക്ക് പോയി. സമയം അങ്ങനെ കടന്നുപോയി. പെട്ടന്ന് ആരോ ഞങ്ങളെ തട്ടി വിളിച്ചു, സമയം 3:30 കഴിന്നിരുന്നു. ദൃതിയിൽ എഴ്ഴുന്നേറ് ഡോറിന്റെ അടുത്തേക് പോയി. അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് റയിൽവേ സ്റ്റേഷൻ കഴിന്നിരുന്നു.
ഉറക്കത്തിന്റെ ഹാങ്ങോവർ ഇതുവരെ മാറീട്ടില്ല. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല, പെട്ട ട്രെയിൻ വളരെ പതുക്കെയാണ് പോകുന്നത്. ആ സമയം മനസ്സിൽ വന്ന ഒരു കുബുദ്ധി ആയിരുന്നു ' ട്രെയിനിൽ നിന്ന് ചാടാം' എന്നത്. അങ്ങനെ ഞാൻ ബാഗ് എടുത്ത് ഡോറിന്റെ അടുത്തുവന്നു. ട്രെയിൻ പോകുന്ന ദിശയിൽ ഇറങ്ങണം എന്ന് എനിക്ക് അറിയാമായിരുന്നു. എന്നെ കൊണ്ട് കഴിയും എന്ന ആ ഓവർ കോൺഫിഡൻസ് തെറ്റിപ്പോയി. പുറത്തു ബാഗ് ഉള്ളത് കൊണ്ടും. ഞാൻ ചാടിയത് തെറ്റിപോയിരുന്നു. ഒരു നിമിഷത്തെ തെറ്റായ ചിന്തമൂലം ഞാൻ ട്രെയിനിൽ നിന്ന് ചാടി. എനെറെ സുഹൃത് എന്നെ പിടിക്കാൻ ശ്രെമിച്ചു, പക്ഷെ അപ്പോഴേക്കും ഞാൻ ചാടി കഴിന്നിരുന്നു.
ആ ചാട്ടത്തിലെ വീഴ്ചയിൽ എന്റെ രണ്ടു കാലിലും കയ്യിലും മുറിവ് പറ്റിയിരുന്നു . പക്ഷെ എന്നെ അതിലേറെ ഭയപെടുത്തിയത് മറ്റൊന്ന് ആയിരുന്നു, ആ വീഴ്ചയിൽ ഞാൻ വീണത് റെയിൽവേ പാളത്തിന്റെ അടുത്തേക്ക് ആയിരുന്നു. ഞാനും ട്രെയിനിന്റെ ചക്രങ്ങളും തമ്മിൽ ഒരു ചാൺ അകലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു നിമിഷം ഞാൻ മരണത്തെ എന്റെ കണ്ണുകളിൽ കണ്ടു. സംസാരിക്കാൻ കഴിയാതെ ചലിക്കാൻ കഴിയാതെ ഞാൻ അവിടെ ഇരുന്നു. എന്റെ ഹൃദയ മിടിപ്പ് എനിക്ക് നല്ല പോലെ കേൾക്കാം ആയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം പേടിക്കുന്നത്. ഒരു നിമിഷം തെറ്റിയിരുന്നെകിൽ അത് എന്റെ മരണത്തിൽ അവസാനിക്കുമായിരുന്നു.
അല്പസമയത്തിന് ശേഷം ഞാൻ എഴുന്നേറ്റു. കാലിൽ പറ്റിയ മുറിവ് കാരണം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പുലർച്ചെ സമയം ആയത്കൊണ്ട് ആരും തെന്നെ അവിടെ ഇല്ലായിരുന്നു. അങ്ങനെ ഞാൻ പതിയെ റോഡിലേക്ക് കെയറി. അപ്പോഴും മനസ്സ് നിറയെ ഭയം ആയിരുന്നു, മരണത്തെ കണ്മുന്നിൽ ഭയം. പെട്ടന്ന് ഒരാൾ ബൈക്കിൽ വരുന്നത് ഞാൻ കണ്ടു, ഞാൻ ലിഫ്റ്റ് ചോദിച്ചു, അദ്ദേഹം എന്നെ കോഴിക്കോട് ksrtc ബസ്റ്റാന്റിൽ കൊണ്ടുവിട്ടു. എനിക്ക് കരായണമോ അതോ ചിരിക്കണോ എന്ന് അറിയില്ല. അപ്പോഴെല്ലാം എന്റെ സുഹ്രത് എന്നെ വിളിച്ചു കൊണ്ടേയിരുന്നു. അവസാനം ഞാൻ ആ കാൾ അറ്റൻഡ് ചെയ്ത, ഇടറിയ ശബ്ദത്തോടെ ഞാൻ ഹലോ എന്ന് പറഞ്ഞു്. അവൻ ഒരുപാട് പേടിച്ചിരുന്നു. അവൻ എന്നെ ഒരുപാട് ചീത്ത പറഞ്ഞു്, ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
ചെയ്തത് തെറ്റായി പോയി എന്ന് ഒരുപ്പാട് തവണ ഞാൻ ചിന്തിച്ചു. ഇനി ഒരിക്കലും അത് ചെയ്യില്ല എന്ന ബോധ്യത്തോടെ, വീണ്ടും ജീവിക്കാൻ അവസരം തന്നതിൽ ദൈവത്തിനു നന്ദി..........
Anjel Juman. P, Assistant Professor of Economics, Al Shifa College of Arts and Science, Perinthalmanna
Comments
Post a Comment