മദദേ മീലാദ്...
മീലാദ്, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ആഘോഷിക്കുന്ന സുപ്രധാനവും സന്തോഷകരവുമായ ഒരു ദിനമാണ് മീലാദ്ശരീഫ്.
പ്രവാചകൻ തിരുമേനിയുടെ, മുഹമ്മദ് (സ. വ) ജന്മദിനമാണ് മുസ്ലിം സമൂഹം റബീഹ് 12,
നു മീലാദ്ശരീഫ് ആയി ആഘോഷിക്കുന്നത്. വിശ്വാസികൾക്ക്
അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള അവസരമായി വർത്തിക്കുന്നു. മീലാദ്
ആചരിക്കുന്ന രീതി സംസ്കാരങ്ങളിലും പ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും,
ഐക്യത്തിന്റെയും ഭക്തിയുടെയും കാതലായ സന്ദേശം ഒന്നുതന്നെയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, അന്നദാനം, വിദ്യാർത്ഥികളുടെ
സർഗാത്മക കഴിവുകളെ ഉണർത്തൽ, സാഹോദര്യ സ്നേഹം,
തുടങ്ങി പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യസ്ത രീതികളിലാണ്
മീലാദ് കൊണ്ടാടുന്നത്.
നബിദിന ഘോഷയാത്രയിലെ ചില മനോഹര രംഗങ്ങൾ പങ്കിടുന്നു
ദൈവത്തിന്റെ സ്വന്തം നാട്, ഈ സൗഹാർദ്ധം എന്നുമുണ്ടാകട്ടെ. വർഗീയ ചിന്തകൾ നശിക്കട്ടെ..
Suhaib. P, Asst. Professor of Commerce, Al Shifa College of Arts & Science, Kizhattoor, Perinthalmanna
Comments
Post a Comment