അജ്നിഹത്തുൽ മുതകസ്സിറ (Broken Wings)
സാഹിത്യ ലോകത്തിന് എന്നും മനോഹരമായ സംഭാവനകൾ നൽകിയ ഖലീൽ ജിബ്രാൻ അറബിയിൽ എഴുതിയതും 1912-ൽ ആദ്യമായി പ്രസിദ്ധീകരിച്ചതുമായ ഒരു കാവ്യാത്മക നോവലാണ് അജ്നിഹത്തുൽ മുതകസ്സിറ. ഇത് ഒരു ദുരന്ത പ്രണയത്തിന്റെ കഥയാണ്, സൽമ കറാമ എന്ന യുവതിയോടുള്ള നായക കഥാപാത്രത്തിന്റെ പ്രാണയത്തെ വരികളിലൂടെ വായനലോകത്തിലേക്ക് എത്തിക്കുകയാണ് ജിബ്രാൻ.
സൽമാ കറാമ എന്ന കഥാപാത്രത്തിലൂടെ സ്ത്രി അനുഭവിക്കുന്ന മതപരമായുള്ള പ്രശ്നങ്ങളെയും, സ്ത്രീകളുടെ അവകാശങ്ങൾ, സമ്പത്തിന്റെയും സന്തോഷത്തിന്റെയും മുൻതൂക്കം തുടങ്ങി കിഴക്കൻ മെഡിറ്ററേനിയനിലെ അക്കാലത്തെ പല സാമൂഹിക പ്രശ്‌നങ്ങളും പുസ്തകം എടുത്തുകാണിക്കുന്നു.
ഈ പുസ്തകം പിന്നീട് 1962 ലെ ലെബനീസ് ചിത്രമായ "ദി ബ്രോക്കൺ വിംഗ്സ്" ആയി രൂപാന്തരപ്പെട്ടു.
ഈ നോവൽ അറബിയിൽ ആദ്യം എഴുതിയ അദ്ദേഹത്തിന്റെ ചുരുക്കം ചില കൃതികളിൽ ഒന്നാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മുതൽ തന്നെ വായനക്കാർക്ക് അറിയുന്ന രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ഭാഷയുടെ സൗന്ദര്യവും, തത്ത്വചിന്തയുടെ ആഴവും, വികാരങ്ങളുടെ ശുദ്ധിയും, എഴുതിയതെല്ലാം വെളിപ്പാടിലൂടെ കഥയിലേക്ക് ആഗിരണം ചെയ്യുന്ന പോലെയാണ്. കഥ എത്രത്തോളം സത്യമാണ്, വേദന എത്രത്തോളം സത്യമാണ്, എന്നതാണ് അതിന്റെ ഒരോരുത്തരെയും ശരിക്കും വേദനിപ്പിക്കുന്നത്.
തന്റെ ആദ്യ പ്രണയത്തെയും പൊതു സമൂഹത്തെയും കണ്ടെത്തുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സെൻസിറ്റീവ് യുവാവിന്റെ പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും കുറിച്ചുള്ള ഒരു ചെറിയ ഉൾക്കാഴ്ചയാണിത്.
തന്റെ പിതാവിന്റെ പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്ന ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. ഈ സുഹൃത്ത് അവനെ അവന്റെ സഹൃദയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, അയാൾക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം അവന്റെ വീട്ടിൽ വരാൻ ക്ഷണിക്കുകയും ചെയ്യുന്നു.
ഇവിടെ വച്ചാണ് അദ്ദേഹം തന്നെ പിതാവിന്റെ സുഹൃത്തിന്റെ മകളായ സൽമ കറാമയെ കണ്ടുമുട്ടുന്നത്, അവർ പരസ്പരം പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളെ കൈവരിക്കുന്നു. എന്നിരുന്നാലും, ഈ ബന്ധത്തിന് തുടക്കം മുതൽ വിജയിക്കാനുള്ള സാധ്യത കുറവാണ് എന്നത് വായനക്കാരനോട് വരികളുടെ തുടക്കത്തിൽ തന്നെ പറഞ്ഞ് വെക്കുന്ന.
ഇൗ യുവ പ്രണയ പക്ഷികൾക്ക് ഏറെക്കുറെ തിരശ്ശീലയാവുകയാണ് എന്നത് പറയാതെ പറഞ്ഞ് തുടങ്ങുന്നു, കൂടാതെ അനിവാര്യമായ കഥയുടെ മുന്നോട്ടുള്ള ഗമനത്തിൽ പതുക്കെ ദാരുണമായ അന്ത്യത്തോടെ അവസാനിക്കുന്നു.
ആഖ്യാതാവിന്റെ കൗതുകകരമായതും നിർണ്ണായകമായതുമായ നിമിഷങ്ങളിൽ പലപ്പോഴും ധൈര്യമില്ലായ്മയിലേക്ക് ചേർന്ന് നിൽക്കുന്നത് അൽപ്പം നിരാശ തോന്നാതിരിക്കാൻ കഴിയില്ല.
തീർച്ചയായും, ഒരുപക്ഷേ, അക്കാലത്ത് ഇത് എങ്ങനെയായിരുന്നു, മാത്രമല്ല മനോഹരമായി വിഷമകരമുള്ള ചില ഗദ്യങ്ങളുടെ പ്രാഥമിക ലക്ഷ്യം നിറവേറ്റുവാനും, വായനക്കാരെ സ്വാധീനിക്കുവാനും ഇത് സഹായിച്ചിരിക്കാം.
പക്ഷേ ഇത് നിരാശാജനകമാണ് എന്നതാണ് സത്യം.
പ്രണയകഥ മിക്കപ്പോഴും വളരെ കുറച്ച് സമയത്തോട് അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുമെങ്കിലും സമകാലിക സാഹിത്യങ്ങളിൽ നാം കാണുന്ന പ്രണയം എന്ന നിർമ്മിതി, വൈകാരികതയുടെയും, സാമൂഹിക ചുറ്റുപാടിനെയും, സാംസ്കാരിക വിപ്ലവങ്ങളെയും ഒക്കെ തന്നെ തുറന്ന് പറയുന്ന ഒന്നാണ്. അജ്നിഹത്തുൽ മുതകസ്സിറയുടെ വരികൾ നമ്മോട് പറയാൽ ശ്രമിക്കുന്നതും അത് തന്നെ. ഇന്നിന്റെ കാലത്ത് ചിലരുടെ ഒക്കെ ജീവിതത്തിന്റെ നോവുന്ന നിമിഷങ്ങളാണ് ഈ വരികൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് പയതെ വയ്യ. ഹൃദയാന്തരങ്ങളിലെ ഉണങ്ങാത്ത മുറിവുകൾ ജിബ്രാൻ എഴുതി തീർത്തത് പോലെ, പാറി പറക്കേണ്ട തന്റെ പ്രണയത്തിന്റെ ചിറകുൾ 'ഒടിഞ്ഞ ചിറകുകളായ്' മാറിയത് വരികളിലൂടെ സാഹിത്യലോകത്തിന് സമ്മാനിച്ചത് എന്നും വായിക്കപ്പെടേണ്ട ഗാഡമായ പ്രണയമായിട്ടാണ്.
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment