ഏഷ്യൻ ഗെയിംസ് - ചരിത്രം.

 ഏഷ്യൻ ഗെയിംസ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗെയിംസ് ഇനത്തിൽ ഒന്നാണ്,ഏഷ്യാഡ് എന്ന പേരിലും അറിയപ്പെടും. ഓരോ നാല് വർഷത്തെ ഇടവേളകളിൽ നടത്തപെടുടുന്നു.ഏഷ്യൻ രാജ്യങ്ങളുടെ പരസ്പര സൗഹാർദ്ദവും അയ്ക്യവും ദൃഡപെടുത്തുക്ക എന്നതാണ് ലക്ഷ്യം.ഏഷ്യൻ രാജ്യങ്ങളിലെ കായിക പ്രേതിഭകൾക് മാത്രമേ ഈ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയൊള്ളു. ഏഷ്യൻ ഗെയിംസ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി യുടെ നിയത്രണത്തിനു വിദേയത്തിൽ ആയിരിക്കും നടത്തി വരുന്നത്. ആദ്യ കാലങ്ങളിൽ ഏഷ്യൻ ഗെയിംസ് അറിയപ്പെട്ടിരുന്നത് ഏഷ്യറ്റിക് ഗെയിംസ് എന്നായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന ജവാഹർ ലാൽ നെഹ്‌റു ആണ് ഏഷ്യൻ ഗെയിംസ് എന്ന് പുനർ നാമകരണം ചെയ്തത്. ആദ്യ ഏഷ്യൻ ഗെയിംസ് 4 മാർച്ച്‌ 1951 ഇൽ ന്യൂ ഡൽഹിയിൽ വച്ചു തുടക്കമായി, ആദ്യ ഏഷ്യൻ ഗെയിംസിൽ 11 രാജ്യങ്ങളെ പ്രതിനിഥീകരിച്ചു 2500 കായിക പ്രേതിഭകളും, പരിശീലകർ എന്നിവരും പങ്കെടുത്തു.അഫ്ഗാനിസ്ഥാൻ,മ്യാന്മാർ,ശ്രീലങ്ക, നേപ്പാൾ, ഇൻഡോനേശിഷ്യ,ഇറാൻ,ജപ്പാൻ, മലേഷ്യ, ഫിലിപിന,തായ്‌ലൻഡ് കൂടാതെ അധിദേയത്തം വഹിച്ച ഇന്ത്യയും.ആദ്യ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു. 57 മത്സര ഇനങ്ങളിൽ ജപ്പാൻ 24 സ്വർണവും ഇന്ത്യക്ക് 15 സ്വർണവും ഇറാൻ 8 സ്വർണവും നേടി 1,2,3 സ്ഥാനങ്ങൾ നിലനിർത്തി. ആദ്യ ഏഷ്യൻ ഗെയിംസ് 1950ൽ ആരംഭിക്കാൻ ഇരിക്കുന്നതായിരുന്നു എന്നാൽ ഒരുക്കങ്ങളുടെ അഭാവം മൂലം 1951ൽ നടത്തി. ആദ്യ ഏഷ്യൻ ഗെയിംസ് ന്യൂ ഡൽഹിയിൽ 1951 ന് ആരംഭിച്ചു രണ്ടാം ഏഷ്യൻ ഗെയിംസ് 1953ൽ ഫിലിപിൻ തലസ്ഥാനം മനിലയിൽ വച്ചു നടന്നു. 2018 ഏഷ്യൻ ഗെയിംസ് ഇൻഡോനേഷ്യൻ നഗരമായ ജെകർത്തയിൽ വച്ചു നടന്നു.2022 ഏഷ്യൻ ഗെയിംസ് ചൈനയിലും 2026 ഏഷ്യൻ ഗെയിംസ് ജപ്പാനിൽ വച്ചും നടക്കും.ഏഷ്യൻ ഗെയിംസ്ന്റെ ചിഹ്നം എന്തെന്നാൽ ഉതിച്ചുയർന്നു നിൽക്കുന്ന സൂര്യൻ ആണ് ഇപ്പോൾ 40 മത്സര ഇങ്ങളാണ് ഏഷ്യൻ ഗെയിംസിൽ ഉള്ളത് വരും കാലങ്ങളിൽ അത് 45 ആയി ഉയർത്തുന്നതായിരിക്കും.

ചൈനയാണ് ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം.1951ൽ കൂടാതെ 1982ൽ ലും ഇന്ത്യ ഏഷ്യൻ ഗെയിംസ് ന് വേദി ആയിട്ടുണ്ട്. കമൽജിത് സാധു സ്ത്രീകളുടെ 400 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണം നേടിയിരുന്നു ഇവർ തന്നെ ആണ് ഏഷ്യൻ ഗെയിംസിൽ ആദ്യമായി സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത.സച്ചിൻ നാഗ് 100 മീറ്റർ ഫ്രീ സ്റ്റൈൽ സ്വിമ്മിംഗ് ഇൽ നേടിയ സ്വർണ മെഡൽ ആണ് പുരുഷ വിഭാഗത്തിൽ ഇന്ത്യൻ നേടിയ ആദ്യ സ്വർണ മെഡൽ.2023 ചൈന യിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് മത്സര ഇനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ നല്ലൊരു സംഘത്തെ തന്നെ ചൈനയിലേക് ഏഷ്യൻ ഗെയിംസ് ന് മത്സരിക്കാൻ അയച്ചിട്ടുണ്ട് എന്ത് സംഭവിക്കും എന്ന് നമുക്ക് നേരിട്ട് കാണാം.

Mr. Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം