വെളിച്ചം
ഒടുങ്ങാത്തൊരാഴിയും
ആകാശവും പേറി,
മാഞ്ഞു പോയൊരാ
മഴവില്ലിനറ്റം തേടി,
ഉരുകും നിശ്വാസത്തിൻ
മിഥ്യയും പേറി,
ഇടറും ചുവടുകളിൽ
താങ്ങും തേടി,
ഇരുൾ വീഥികളിൽ
ചങ്ങലകളൾക്കപ്പുറം
നിലാവിനോടൊത്തൊരു
യാത്ര പോവണം... മഴമേഘങ്ങൾക്കൊപ്പം
ആർത്തുപെയ്യണം..
തീരമണയാത്ത തിരകളെ
ആഞ്ഞു പുൽകണം.. ഉള്ളിലെയാഴിയിൽ
ആഴത്തിൽ തിരയണം..
ഉള്ളോളം നിറയണം..
ഒരിറ്റ് വെളിച്ചത്തിൻ
പ്രഭയാൽ
വൃഥകളെ മായ്ക്കണം.
ആ നിശ്വാസത്തിൽ
ആകാശങ്ങൾ തേടണം..
നിറങ്ങൾ ചൊരിയണം.
ഒടുവിൽ..
പുഞ്ചിരിക്കണം.
Mekha C.M, Assistant Professor, Alshifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment