ആകാശം
പുലർന്നിട്ടും ഒടുങ്ങാതെ പെയ്തൊഴിയുന്ന മഴക്കാഴ്ചയിൽ ചില്ലു ജാലകത്തിൽ നിന്നെയും നോക്കി ഞൻ നിന്നു.
എൻ്റെ ഓർമകൾ പോലെ, കണ്ണീരു പോലെ നീ പെയ്തിറ ങ്ങുകയാന്.
വീണ്ടു കീറിയ മണ്ണിൻ്റെയും മനസ്സുകളടെയും വിങ്ങലിലേക്കാണ് നീ പെയ്തിറങ്ങിയത്.
നിനക്ക് സംഗീതമുണ്ട്, താളമുണ്ട്, ശാന്ത ഗംഭീരമായ ധ്വനി ഉണ്ട്,ചിലപ്പോൾ രൗന്ധ്ര ഭാവവും.
പക്ഷേ ആത്മാവിൽ നീറുന്ന വേപധങ്ങളിൽ നീ മാത്രമാണ് ശാന്തി!
വരണ്ടു കീറിയ ജന്മ ങ്ങൾകും ജീർണിച്ച് തുടങ്ങിയ മനസുകക്കും നീ പുതുനാമ്പും പൂക്കാലവും സമ്മാനിക്കുന്നു.
നിനക്കെന്നും നൂറ് ഭാവങ്ങളാണ്.
ആദ്യമായി അവനോട് എൻ പ്രണയം പറഞ്ഞപ്പോഴും നീ ഒളിച്ചിമ്മതെ നോക്കി നിന്നിരുന്നു.
ദാഹർത്തമായ എൻ്റെ വേനലിലേക്കാണ് അന്നു നീ പെയ്തിറങ്ങിയത്...
നിന്നെ പ്രണയിക്കാത്തവരും പ്രണയത്തിൽ ഒരു മഴക്കാലമില്ലാത്തവരും ആയി ആരും ഉണ്ടാകില്ല.
കാതങ്ങൾക്കിപുറത്ത് നിന്ന് അവൻ എന്നെ വിളിച്ചപ്പോഴും നിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നു.
അത് മനസ്സുകളുടെ ഐക്യത്തിൻ്റെതായരുന്നോ?
മിഴിയൊന്നു ചിമ്മാതെ ഈ കിളി വാതിലിൽ ഞൻ നിന്നെയും നോക്കി നിന്നു.
മഴ നൂലുകൾക്കിടയിലൂടെ നീ എപ്പോഴും എൻ്റെ മനസ്സിലേക്ക് ഉള്ള പാത നെയ്യുകയായിരുന്നൂ..
Shibla Sherin. P, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment