ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10, ലോക മാനസികാരോഗ്യ ദിനം... എല്ലാ വർഷവും ലോകാരോഗ്യ സംഘടന (WHO) വിവിധ പ്രമേയം മുൻനിർത്തി ലോകത്തിന്റെ പല ഭാഗത്തായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആളുകളുടെ സഹായത്താൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. 1992 ലാണ് ലോകാരോഗ്യ സംഘടന ഒക്ടോബർ 10 നു ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. അന്നത്തെ ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി സെക്രെട്ടറി ജനറൽ ആയ റിച്ചാർഡ് ഹുന്റർ ആണ് ഇങ്ങനെ ഒരു ആശയം ലോകത്തിന് മുൻപാകെ അവതരിപ്പിക്കുന്നത്. പിന്നീട് എല്ലാ വർഷങ്ങളിലും ഇത്തരത്തിൽ ലോകാരോഗ്യ സംഘടന ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.
ലോകാരോഗ്യ ദിനങ്ങളുടെ ഉദ്ദേശവും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. മനസികരോഗ്യത്തെ പറ്റിയുള്ള പൊതുബോധം ആളുകളിൽ ജനിപ്പിക്കുക എന്നതിന് അപ്പുറം ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമോ അതെല്ലാം മുന്നോട്ട് കൊണ്ട് വരിക എന്നതും കൂടെ ആണ്. 1994 മുതൽ വ്യത്യസ്തമായ പ്രമേയം കൂടെ ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചു. അതത് വർഷങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഈ പ്രേമേയങ്ങൾ തീരുമാനിക്കുക.
2023 ലോക മാനസികാരോഗ്യ ദിനം
ഈ വർഷം "Mental Health is a Universal Human Right" (മാനസികാരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശമാണ്) എന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ച പ്രമേയം. ഇന്ന് നമ്മുടെ നാട്ടിൽ നിരവധി ആളുകൾ വിവിധ വിഷയങ്ങൾക്ക് മാനശാസ്ത്ര കൗൻസെല്ലിങ് തേടാറുണ്ട്. എന്നാൽ ഇവർ പലപ്പോഴും ആരും കാണാതെ ആരാരും അറിയാതെ എങ്ങിനെ കൗൻസെല്ലിങ് ചെയ്യാം എന്നതാണ് നോക്കുന്നത്. കാരണം അവർക്ക് ഇത് മറ്റുള്ളവർ അറിഞ്ഞാൽ എന്താവും എന്ന ചിന്ത ആണ്. പല ആളുകൾക്ക് വളരെ മോശം അനുഭവം പോലും ഉണ്ടായിട്ടുണ്ട് എന്ന് കൗൻസെല്ലിങിന് വന്ന് പറയുന്നത് കേൾക്കാം... ഇതെല്ലാം അവരെ കൂടുതൽ മനസികപ്രയാസത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ ആണ്... ഇത്തരം ചിന്താഗതി മാറേണ്ടതുണ്ട്....
Mr. Abdul Jaleel. C, Head, Dept of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment