യുദ്ധകാലത്തെ സമാധാന ചിന്തകൾ

ഇന്നത്തെ കാലത്ത് ഏറെ ചർച്ചകൾ വിദേയമാക്കിക്കൊണ്ടിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് യുദ്ധവും പരിണിത ഫലങ്ങളും. പ്രത്യേകിച്ചും പാലസ്തീൻ - ഇസ്രയേൽ പോരാട്ടങ്ങളുടെ ഭീകരമായ സാഹചര്യങ്ങൾ നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്. എത്ര എത്ര മനുഷ്യരാണ് കാരണങ്ങൾ പോലും അറിയാതെ കൊല്ലപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഭയാനകരമായ ദൃഷ്യങ്ങൾ കാണുന്ന നമുക്ക് കാഴ്ച്ചക്കാരുടെ, അല്ലെ വായനക്കാരുടെ മാത്രം അനുഭവമാണ്. എന്നാൽ യാത്ഥർത്യത്തോട് മുഖം തിരിക്കാൻ നമുക്ക് കഴിയില്ല. 

യുദ്ധം ഒരു തിന്മയാണെന്നതിൽ ആർക്കും ഒരു സംശയമില്ല. മനുഷ്യർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ വിപത്തുതന്നെയാണ് അത്. ഒരോ യുദ്ധത്തിന്റെയും പരിണിത ഫലമായി ഉണ്ടാകുന്നത് മരണവും, നാശവും, രോഗവും, പട്ടിണിയും, ദാരിദ്ര്യവും ഒക്കെയാണ്. 

എത്ര എത്ര ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ കണക്കാക്കാൻ, വർഷങ്ങൾക്ക് മുമ്പ് വിവിധ രാജ്യങ്ങളിൽ സംഭവിച്ച നാശത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ മതി. ആധുനിക യുദ്ധങ്ങളുടെ പ്രത്യേകിച്ച് അസ്വസ്ഥജനകമായ ഒരു വശം, അവ ആഗോളമായി മാറുകയും അങ്ങനെ ലോകത്തെ മുഴുവൻ വിഴുങ്ങുകയും ചെയ്യുന്നു എന്നതാണ്.

എന്നാൽ യുദ്ധത്തെ മഹത്തായതും വീരോചിതവുമായ ഒന്നായി കണക്കാക്കുകയും സ്വചാധിപത്യ ശക്തികൾക്ക് തന്റെ യുദ്ധ സന്നാഹങ്ങളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്ന ഒന്നായി അതിനെ കണക്കാക്കുകയും ചെയ്യുന്ന ആളുകളുണ്ട്, എന്നാൽ യുദ്ധം ഭയാനകരമായ ഒരു വിപത്താണെന്ന വസ്തുതയെ ഇത് മാറ്റിമറിക്കുന്നില്ല.

ഉഗ്ര ശക്തിയുള്ള ആറ്റംബോംബുകൾ ഉപയോഗിച്ചാണ് ഇൗ കാലത്ത് യുദ്ധങ്ങൾ നടക്കുക എന്നതിനാൽ ഇത് പ്രത്യേകിച്ചും സത്യമായ ഒന്നാണ്. യുദ്ധം ആവശ്യമാണെന്ന് ചിലർ പറയുന്നു. യുദ്ധം രാജ്യത്തിന്റെ ചരിത്രത്തിൽ ആവർത്തിച്ചുള്ള ഒരു പ്രതിഭാസമാണെന്ന് മുൻകാല ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാകും.

ലോക ചരിത്രത്തിൽ ഒരു കാലഘട്ടവും യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കാതെ കടന്ന് പോയിട്ടില്ല. ദീർഘവും ഹ്രസ്വവുമായ എല്ലാത്തരം യുദ്ധങ്ങളും ലോകത്ത് നടന്നിട്ടുള്ളതാണ്. ഇതിന്റെ വീക്ഷണത്തിൽ ശാശ്വതവുമായ സമാധാനത്തെക്കുറിച്ച് സംസാരിക്കുകയോ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നത് അസാധ്യമായിട്ടാണ് തോന്നുന്നത്.

അഹിംസയുടെയും, മനുഷ്യ സാഹോദര്യത്തിന്റെ സിദ്ധാന്തങ്ങളുടെയും വക്താക്കൾ നമുക്കു ചുറ്റുമുണ്ട്. യുദ്ധകാലത്തെ സമാധാന ചിന്തകൾ

അഹിംസയുടെയും, മനുഷ്യ സാഹോദര്യത്തിന്റെ സിദ്ധാന്തങ്ങളുടെയും വക്താക്കൾ നമുക്കു ചുറ്റുമുണ്ട്. സമാധാനത്തിന്റെയും നന്മയുടെയും വഴികൾകാണിച്ചുതന്ന നേതൃത്വം നമുക്കുക്കുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, എല്ലായ്‌പ്പോഴും ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, സൈനിക ശക്തി എല്ലായ്പ്പോഴും ഉപയോഗിച്ചിട്ടുണ്ട്, ആയുധങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്, യുദ്ധം എപ്പോഴും നടന്നിട്ടുണ്ട്.

യുദ്ധം എല്ലാ കാലഘട്ടങ്ങളുടെയും അടയാളപ്പെടുത്തുന്ന ഒരു സവിശേഷതയാണ്. അത് രാഷ്ട്രങ്ങളുടെ സാധാരണ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നവരുണ്ട്. ലോകത്ത് കടന്ന് പോയ എഴത്തുകാരന്മാർ പറയാറുണ്ട് സമാധാനത്തെ രണ്ട് യുദ്ധങ്ങൾക്കിടയിലുള്ള ഇടവേളയാണ് എന്ന്.

 യുദ്ധം നിലനിൽക്കാത്ത ഒരു ഭൂമിയിൽ ശാശ്വത സമാധാനം വാഴും എന്ന് കവികളും പ്രവാചകന്മാരും സ്വപ്നം കണ്ടു. എന്നാൽ ഈ സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന മഹായുദ്ധത്തിനുശേഷം, ഇനിയുള്ള കാലം യുദ്ധം ഉണ്ടാകില്ലെന്ന് കരുതി, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനെതിരെ ഒരു സംരക്ഷണമെന്ന നിലയിൽ ആഗോളതലത്തിൽ സംഘടനകൾ സ്ഥാപിച്ചു.

എന്നിരുന്നാലും, യുദ്ധങ്ങൾ വീണ്ടും നടന്നു, അഖണ്ഡമായ സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നത് യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും ഒരു സ്ഥാപനത്തിനും അസംബ്ലിക്കും ഒരിക്കലും സമാധാനത്തിന്റെ ശാശ്വതത്വം ഉറപ്പാക്കാൻ കഴിയില്ലെന്നും നിർണ്ണായകമായി തെളിയികുന്നതായിരുന്നു അത്.

വലിയ തോതിലുള്ള യുദ്ധങ്ങൾ ലോകത്ത് നടന്നത് നാം കണ്ടതാണ്. വിയറ്റ്നാമിലെയും ഇന്ത്യയും പാകിസ്ഥാനും തമ്മിലും, അല്ലെങ്കിൽ ഇൻഡോ-ചൈന യുദ്ധം, ഇറാൻ-ഇറാഖ് യുദ്ധം അല്ലെങ്കിൽഅറബ് ഇസ്രായേൽ യുദ്ധം എന്നിവ യുഎൻ ഉണ്ടായിരുന്നിട്ടും നടന്നുകൊണ്ടേയിരുന്നു. 

ഒരോ വ്യക്തികൾക്ക് എല്ലായ്‌പ്പോഴും സമാധാനത്തോടെ ജീവിക്കാൻ കഴിയാത്തപ്പോൾ, പല രാജ്യങ്ങളും നിത്യസമാധാനത്തിൽ ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അൽപ്പം കൂടിയ ചിന്തയാണ്. കൂടാതെ, വിവിധ രാജ്യങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും വിശാലമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും, അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളിൽ വ്യത്യസ്ത കോണുകൾ വീക്ഷിക്കും, നയത്തിലും പ്രത്യയശാസ്ത്രത്തിലും സമൂലമായ വ്യത്യാസമുണ്ട്, ഇത് കേവലം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയില്ല. പക്ഷെവലോകത്തിന്റെ സമാധാന വീക്ഷണത്തോട് ചേർന്നുനിൽക്കുക എന്നത് ഒരോ രാജ്യവും കരുതലെടുകേണ്ടതാണ്. 

ഇന്നത്തെ വായനകളിൽ ഗസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധ കോലാഹലങ്ങൾക്ക് എതിരെ ശബ്ദമുയർത്തുവാൻ പോലും ലോകത്തിന് അഭിപ്രായ വ്യത്യാസമാണ്. എത്ര നിരപരാധികളെയാണ് മനഃസാക്ഷിയുടെ ഒരു തെല്ല് പോലും ഇല്ലാതെ യുദ്ധം കൊന്ന് കളയുന്നത്. 

ഭയാനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കണം എന്നത് ലോക രാജ്യങ്ങളിൽ ഒരോരുത്തരും തിരിച്ചറിയാതെ പോകുകയൊന്നുമല്ല പക്ഷെ. ആയുധ കച്ചവടത്തിന്റെ സാധ്യതകളെ സൃഷ്ടിച്ചെടുക്കുവാൻ ചിലർ നടത്തുന്ന കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഇന്ന് കാണുന്ന ഈ യുദ്ധങ്ങളൊക്കെ.. 

തിരുത്തേണ്ടത് ആരെയാണ് ? തിരിയേണ്ടത് ആർക്കാണ്? പ്രതീക്ഷകളില്ലാത്ത പ്രതീക്ഷയിലേക്ക് നമുക്കും പ്രതീക്ഷ നൽകാം.. 

Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം