ബക്കനെർഉം സച്ചിനും

 അനീതിയുടെ നാൾവഴിയിൽ.

നീതി പുസ്തകങ്ങൾ കടലെടുക്കുന്ന നാളുകളിൽ ഭൂമിക്കുമുകളിൽ ആശാന്തിയുടെ ശ്യാമ മേഘങ്ങൾ ഉരുണ്ടുകൂടി കിടക്കും. ആ ദിവസങ്ങളിൽ ഈ ഭൂമിയിൽ നീതി നിരാശത്തിന്റ കൈപുനീർ കുടിച്ച മനുഷ്യർ നിസ്സഹായർആകും. അങ്ങനെ ഒരു ദിവസം അനീതി പയ്തിറങ്ങിയ ഒരു ക്രിക്കറ്റ്‌ മൈദാനത് നിസ്സഹായനായി നിന്നത് ഇതിഹാസ താരം സച്ചിൻ ആയിരുന്നു. അയാൾക് മുന്നിൽ ക്രൂര മന്ദാഹാസത്തോടെ ചുണ്ടുവിരൽ ഉയർത്തി നിന്നത് സ്റ്റീവ് ബക്കനെർ എന്ന അമ്പയർ ആയിരുന്നു. ബധിരമായ, അന്തമായ, അമംഗളമായ തീർപ്പിലൂടെ അയാൾ സച്ചിൻ എന്ന ബാറ്ററെ അന്യായമായി നാടുകടത്തി. കലഹിക്കാൻ നില്കാതെ മരണത്തിനോപ്പം എന്നപോലെ സച്ചിൻ തിരിച്ചു നടക്കുമ്പോൾ എതിരാളികൾക്ക് ആവേശറാവായിരുന്നു അയാളോ അന്യായ വിധിയുടെ നോവും നീറ്റലും ഒരു മുൾകിരീടമായി സ്വയം എടുക്കുന്നു.അയാളുടെ ആശ മരവിച്ച നടപ്പ്കണ്ട് കണ്ട് നിന്ന കാണികൾ ചോദിച്ചിരിക്കും അല്ലയോ ഞങ്ങളുടെ രാജാവേ എത്ര വെള്ളി കാശിനാണ് വിധി അങ്ങയെ ഒറ്റിയത്. 2003 ഡിസംബർഇൽ ആയിരുന്നു സ്റ്റീവ് ബക്കനർറുടെ ആ വിരൽ നീതി ബോധത്തിന്റെ സകല സീമകളെയും ഭേധിച്ചു കൊണ്ട് ആദ്യം സച്ചിന്റെ മുന്നിൽ ഉയർത്തപ്പെട്ടത്. സെഹവാഗ് നെയും ദ്രാവിഡ്നെയും നഷ്ടപ്പെട്ടു കരുതരായ ഓസ്ട്രേലിയയോട് 62 ന് 2 എന്ന നിലയിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ പകച്ചു നിൽക്കുന്ന സമയം മരം പോലെ ഉറച്ചുനിന്നു കളിക്കേണ്ട സമയം, സച്ചിൻ ക്രീസിലേക് വരുന്നു നേരിട്ട മൂന്നാമത്തെ ബോൾ ഗില്സ്പി യുടെ ആ ബോൾ സ്റ്റമ്പിന് മുകളിലൂടെ ഉയർന്നു പോകും എന്ന് ഉറപ്പുള്ള ആ ബോൾ സച്ചിൻ ബാറ്റ് ഉയർത്തി പാഡ് കൊണ്ട് ഡിഫെൻഡ് ചെയ്തു വെറുതെ എങ്കിലും ഗില്സ്പി അപീൽ ചെയ്തു വെസ്റ്റ് ഇൻഡീസ് കാരനായ സ്റ്റീവ് ബക്കനെർ ക്ക് അത്രയൊക്കെയെ വേണ്ടിയിരുന്നുള്ളു. അയാളുടെ നീതി പുസ്തകത്തിൽ സച്ചിനെ പുറത്താക്കാനുള്ള ചേരുവകൾ വേണ്ടോളമായി, അയാൾ വിരൽ ഉയർത്തി സച്ചിൻ എന്ന ബാറ്റർക് വധ ശിക്ഷ വിധിച്ചു ആ വിരലിനു അറ്റത് നീതി എന്ന രണ്ടക്ഷരം ഗതി കിട്ടാതെ തൂങ്ങി ആടുന്നുണ്ടായിരുന്നു അവിശ്വസനീയ മായ ഒരു നോട്ടമായിരുന്നു സച്ചിനിൽ നിന്നും ആദ്യം ഉണ്ടായിരുന്നത് പിന്നെ പകച്ചൊരു നിൽപ്പും. കളി വിലയിരുത്തികൊണ്ടിരുന്ന ടോണി ഗ്രേയ്ഗ് എന്ന കമന്റ്‌ഏറ്റർ വിളിച്ചു പറഞ്ഞത് അതൊരു വല്ലാത്ത തീരുമാനം എന്നായിരുന്നു അയാളിൽ പോലും അമ്പരപ്പും ഞെട്ടലും ഉണ്ടായിരുന്നു. വിധി പറഞ്ഞ നീതിമാൻ പക്ഷെ ഗ്രൗണ്ടിൽ കൂസലില്ലാതെ നിന്നു സച്ചിൻ ആഷോബിതനായി സർവത്ര നിരാശനായി പാവലിയനിലേക് നടന്നു. കഴിവും പ്രാപ്തിയും ഉള്ള ഒരാൾ ഏത് പ്രധാപിയോടും പോരാടുമെന്ന് ഉറപ്പുളൊരാൾ ഇങ്ങനെ നിസ്സഹനായി പോകുമ്പോൾ നിഷ്ക്രിയനാക പെടുമ്പോൾ ഇതിഹാസങ്ങൾ പോലും മരവിച്ചു പോകും ആ മരവിപ്പ് ഗാലറിയെ അനുതാപ പൂർവ്വം നിശബ്ദരായി ഇതിഹാസ തുല്യരായ ആൾകാർ ഇങ്ങനെഒക്കെ ആണ് തോൽക്കുക. ചൂഷണം ചെയ്തും ചതിച്ചുമാണ് ഇങ്ങനെ ഉള്ളവരെ വീഴ്താൻ ആകുക നേർക്കു നേർ നിന്നു നിങ്ങൾക് ഒരിക്കലും തോല്പിക്കാൻ കഴിയാത്ത ഒരുത്തനെ യുദ്ധ നിയമങ്ങൾ കാറ്റിൽ പറത്തിയെ നിങ്ങൾക് കൊല്ലാൻ കഴിയു, ഏത് ക്രൂരമ്പ് തറച്ചുള്ള നരക വേദനയും സഹിച്ചു നിൽകുമ്പോളും തന്റെ ആദർശങ്ങൾ ബലി കഴിക്കാതെ അവർ നിവർന്നു തന്നെ നില്കും. 2005 ഇൽ ഈഡൻ ഗാർഡനിലും സ്റ്റീവ് ബക്കനർ ഇതുപോലെ തന്റെ അന്യായ വിധിയിലൂടെ ഗാലറിയെ നിശബ്ദമാക്കിയിട്ടുണ്ട്. പാകിസ്ഥാനു മായുള്ള രണ്ടാം ടെസ്റ്റിലെ രണ്ടാം ഇനിംഗ്സിൽ ആയിരുന്നു അത്, രണ്ടാം ഓവറിൽ ഗംഭീർ നെയും നാലാം ഓവറിൽ സേവാഗ് നെയും നഷ്ടപെട്ട ഇന്ത്യയെ അന്ന് സച്ചിനും ദ്രാവിടും ചേർന്നു മെല്ലെ കര കേറ്റുകയായിരു ന്നു, സച്ചിൻ അർദ്ധ സെഞ്ച്വറി കഴിഞ്ഞുനിൽക്കുന്ന സമയം ബോൾ എറിയുന്നത് അബ്ദുൽ റസാഖ് ആയിരുന്നു, ആദ്യ ബോൾ ഡിഫെൻഡ് ചെയ്ത സച്ചിൻ രണ്ടാമത്തെ ബോൾ കളിക്കാൻ നോക്കിയെങ്കിലും കണക്ട് ആയില്ല ബോൾ വിചാരിച്ചതിനേക്കാൾ കൂടുതൽ വലതുവശത്തേക് പോവുകയാണ് ഉണ്ടായത് ബാറ്റിൽ നിന്നും അകന്നുപോയ ബോൾ കീപ്പർ കമ്രാൻ ആക്മൽ ചാടി പിടിച്ചു കയ്യിൽ ഒതുക്കി ഇനിയാണ് നാടകം ആരംഭിക്കുന്നത്, ബോൾ കൺട്രോളിൽ ആക്കിയ കമ്രാൻ വേണ്ട ഭവമാറ്റം ഒന്നുമില്ല സ്ലിപ് ഇൽ നിന്ന കളിക്കാരൻ ബോൾ ബാറ്റിൽ കണക്ട് ആകാത്തതിന്റെ നിരാശ പ്രകടിപ്പിക്കുന്നു അബ്ദുൽ റസാഖ് മാത്രം ഒരു ആത്മ നിർവൃതിക്ക് വേണ്ടി ഒരു അപീൽ ചെയ്യുന്നു ദുർബലമായ ഒരു അപീൽ. ടെസ്റ്റിന്റെ വിരസതയിൽ നിൽക്കുന്ന ബാക്കി പാകിസ്ഥാൻ കളിക്കാരൊക്കെ മിണ്ടാതെ നില്കുന്നു പക്ഷെ അപീൽ കേൾക്കുന്ന സ്റ്റീവ് ബക്നെർ വിരൽ മുകളിലേക്കു ഉയർത്തി നീതി യുടെ ഒരു മര്യാദ പോലും നോക്കാതെ സച്ചിൻ ഔട്ട് നിരാശയോടെ സച്ചിൻ തിരികെ നടന്നു ഇതു കണ്ട റസാഖ് പൊട്ടിച്ചിരിച്ചു സഹകളിക്കാർ എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്നു.

സച്ചിനു ബക്കനറിൽ നിന്നും മാത്രമല്ല അനീതി കിട്ടിയിട്ടുള്ളത് എന്നാൽ ഇതിത്ര പ്രചാരം ലഭിച്ചത് ഈ രണ്ട് ഔട്ടും വിസിബിൾ ആണ് ഔട്ട് അല്ല എന്ന്.

യാതൊരു വിധ റിവ്യൂ സിസ്റ്റം ഇല്ലാത്ത കാലത്ത് ഈ അനീതിയുടെ മറുപടി നിശബ്ദത മായി തിരികെ നടക്കുക എന്നതാണ്.

Mr. Vibin Das. C. P, Head, Dept of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്