മണാലി ഡയറി
മഞ്ഞുമൂടിയ ഹിമാലയൻ നിരകൾക്കിടയിലൂടെ കണ്ണുചിമമുന്ന ആകാശത്തെ നോക്കി ആരേയും മോഹിപ്പിക്കുന്ന മണാലിയിലേക്ക് ഞങ്ങൾ യാത്രയായി.
ചിരിയും ആഹ്ലാദവും നിറഞ്ഞ ഓർമ്മകളുടെ മിശ്രിതം സമമാനിച്ച മണാലി ഡയറി എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ട ഒരു അദ്ധ്യായമായ് മാറി
സ്വപ്നങ്ങൾ നിറഞ്ഞ ബസിൽ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന കൗതുകം ഹിമം നിറഞ്ഞ ഹിമഗിരിശൃംഗങ്ങൾ തന്നെയായിരുന്നു
വെള്ളയും നീലയും കലർന്ന
ക്യാൻവാസൊരുക്കി മണാലി ഞങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ചുപ്പോൾ അവിടെ നദികൾ നൃത്തം ചെയ്തു
മലകൾ കഥകൾ പറഞ്ഞു. പ്രകൃതിയുടെ മടിത്തട്ടിൽ ഏവരും മതിമറന്നിരുന്നു.
പ്രഭാത സൂര്യൻ മഞ്ഞുതുള്ളികളെ
സ്വര്‍ണ്ണനിറമണിയിചു
തണുത്തുറഞ്ഞ വായുവിലൂടെ സോളാങ്ങിൻ്റെ ചരിവുകളിൽ ഞങ്ങൾ കഥകൾ കൊത്തി.
ചരിത്രം രഹസ്യങ്ങൾ മന്ത്രിക്കുന്നതുപോലെ വസിഷ്ഠക്ഷേത്രം പവിത്രമായ നിശബ്‌ദതയിൽ
മന്ത്രിച്ചു.
രാത്രിയിലെ മണാലി സമമാനിച്ചത് ഒരു ആകാശ ബാലെ ആയിരുന്നു ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ്റെ പ്രഭയിൽ നൃത്തം ചെയ്യുന്ന നക്ഷത്രങ്ങള്‍ അതിന്റെ ഭംഗി കൂട്ടി
കലാലയവർഷങ്ങളിലെ
മഴവില്ലിൽ ചടുലമായ നിറങ്ങൾ പകർന്നുകൊണ്ട് ഒരു പ്രണയ ലേഖനം പോലെ മണാലി ഡയറി തുറന്നു.
Rajashree. V, Asst. Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment