എൻ്റെ ഏറ്റുപറച്ചിൽ...
കാലത്തിൽ പ്രാവർത്തികമായ നിയമങ്ങളും മതങ്ങളും പരമ്പരകളും ചുറ്റുപാടുകളും പ്രണയത്തെ തകർത്തുകൊണ്ട് കാലങ്ങളായി മുന്നോട്ടു പോകുന്നു.
വിധികൾക്കുള്ളിൽ അധികമായി തടയപ്പെട്ടപ്പോഴും പ്രണയമേറി ഉള്ളിൽ..
നിർബന്ധങ്ങളിൽ നാം തടയപ്പെട്ടപ്പോൾ പ്രണയം നമ്മെ നോക്കി ചിരിതൂകി നിന്നു..
വിരഹത്തിന്റെ വഴികൾ നമ്മുടെ പ്രണയത്തെ കടുപ്പിക്കുന്നു
മതവും നാണയവും നിഷേധിക്കുന്നു സ്നേഹം.. ഇവയ്ക്ക് പ്രണയത്തെ നീക്കം ചെയ്യാൻ സാധിക്കുന്നതെങ്ങനെ?
അവരുടെ ഹൃദയങ്ങൾ ഒരുമിച്ച് ഒരേ താളത്തിൽ സ്പന്ദിക്കുന്നു.. എന്നിട്ടും വിധി കൈപ്പേറിയ ഒരു മണിനാദം മന്ത്രിച്ചു..
ആകാശത്ത് ഇനിയും ഈ രാത്രി നക്ഷത്രങ്ങൾ വിന്യസിച്ചേക്കാം.. ചന്ദ്രൻ പ്രകാശിച്ചേക്കാം. പക്ഷേ വിധിയുടെ കൈകൾ നമ്മുടെ പ്രണയത്തെ വളരാൻ അനുവദിക്കുന്നില്ലല്ലോ..
നിന്നെ ഇനിയും മുറുകെപ്പിടിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.. വിളറിയ നിലാവെളിച്ചത്തിന് അടിയിൽ വെച്ച് മഴനൂലുകൾക്കിടയിൽ വെച്ച് ത്രിസന്ധ്യയിൽ വെച്ച് നിൻറെ ചുണ്ടുകളെ ചുംബിക്കാൻ ഇനിയും ഞാൻ കൊതിക്കുന്നു..
എന്നാൽ ആരുടെയോ നിശബ്ദമായ ഉത്തരവുകൾ നമ്മെ വേർതിരിക്കുന്നു എന്നെന്നേക്കുമായി.. ഇതെല്ലാം മറികടന്നുകൊണ്ട് ദുർബലമായ ചിറകുകൾ കൊണ്ട് നാം പറന്നാലും യാഥാർത്ഥ്യത്തിന്റെ പിടി നമ്മളെ എറിഞ്ഞു വീഴ്ത്തും..
സമൂഹത്തിന്റെ മുന്നിൽ മതങ്ങളുടെ മുന്നിൽ നമ്മുടെ ഒത്തുചേരൽ വിലക്കപ്പെട്ടതായി കരുതുക..
എങ്കിലും നിങ്ങൾ അറിയുക ഭൗമിക ചലനങ്ങൾക്കൊന്നും തീ കെടുത്താൻ കഴിയില്ല. അത് ഉള്ളിൽ കത്തുന്നു. പ്രണയത്തിൻറെ അഗ്നി പടരുക തന്നെ ചെയ്യും..
അതിനാൽ നമ്മൾ പങ്കിടുന്ന നിമിഷങ്ങൾ നമുക്ക് വിലമതിക്കാം.. നമ്മൾ രണ്ടുപേരും പ്രഖ്യാപിക്കുന്ന ഈ പ്രണയം ഈ ലോകം സ്വീകരിക്കുമോ?
നമ്മുടെ ആത്മാവിൽ പ്രണയം എന്നന്നേക്കുമായി കെട്ടി പിണഞ്ഞു കിടക്കുന്നു..
വളരെ പവിത്രമായി ശാശ്വതമായി നിർവചിക്കപ്പെട്ട നമ്മുടെ പ്രണയം...
Shibla Sherin. P, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment