പുലയഗീതം
ഇല്ല, ഇനി വിട്ടുവീഴ്ചയില്ല
കറുപ്പെന്നതു വെറുപ്പെന്ന നിന്റെ വെളുത്ത പ്രത്യശാസ്ത്രത്തോട്!
ഇല്ല, നിന്റെ പാടമിനി വിളയില്ല
എന്റെ ചോരയിൽ കുരുത്ത പൂക്കളോ കായ് തരികൊട്ടുമില്ല!
ഇല്ല, എൻ പേനയിനി വറ്റുകില്ല
നിണം നിറഞ്ഞൊഴുകി കരകവിഞ്ഞു അക്ഷരപ്രളയം വന്നതെങ്കിലും!
ഇല്ല! ഇനി തലകുനിക്കില്ല
തമ്പ്രാൻ എന്ന ദാർഷ്ട്യത്തിനു മുന്നിൽ!
ഇല്ല! അടിമക്കഞ്ഞിയിനി കുടിക്കില്ല
പാളയിൽ വിളമ്പിയാലും പാത്രത്തിൽ വിളമ്പിയാലും!
ഇല്ല! ഈ നട്ടെല്ലിനി വളയില്ല!
അടിച്ചാലും ചവിട്ടിയാലും കൊന്നാലും കൊലവിളിച്ചാർത്താലും!
ഇല്ല! ഇനി ഞങ്ങളുടെ മനസ്സിൻ
വീഴ്ചയൊന്നും നിന്നെ മോഹിപ്പിക്കില്ല!
ഇല്ല! ഞാൻ അന്യനാമിടങ്ങൾ നിൻ ഭാവനയിലൊന്നുമേ വിരികയില്ല!
ഇല്ല! ഇനി നാം ഉയർത്തെഴുന്നേറ്റിടുന്നു
മണ്ണിനും കീഴെ വിണ്ണിനും മീതെ!
നൂറ്റാണ്ടിനടിമച്ചങ്ങല പൊട്ടിത്തെറിക്കുന്നു!
കാറ്റിനും മുന്നേ കടലിനും പിന്നെ
ഇനി നാം തീഗോളമാവുന്നു
വെറുപ്പിനെയത്രയും എരിച്ചിടുന്നു!
Midhulaj. P, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment