നിലനിൽപ്പിന് ഇനി അറിവ് തന്നെ അഭയം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഒരുപ്പാട് മേഖലയിൽ പുത്തൻ മുന്നേറ്റം കാണാൻ നിമിഷ കാലം കൊണ്ട് നമ്മുക്ക് കഴിഞ്ഞു. വിദ്യാഭ്യാസം മുതൽ തൊഴിൽ മേഖലയിൽ തന്നെ അനവധി മാറ്റങ്ങൾ ആണ് ഈ ആധുനിക യുഗം നമ്മുക്ക് നൽകിയത്. ഏതൊരു മേഖല എടുത്തു നോക്കിയാലും കഴിഞ്ഞ ഒരു അഞ്ച് വർഷത്തിൽ മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാറ്റങ്ങൾ ആണ് കൊണ്ട് വന്നിട്ടുള്ളത്. ഇങ്ങനെ ഒരു മാറുന്ന ലോകത്തിൽ നാം എത്രമാത്രം കാര്യങ്ങൾ പുതുതായി നേടുന്നു എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. കഴിഞ്ഞ വർഷം മനഃശാസ്ത്ര മഹാസമ്മേളനം മലപ്പുറം ടൗൺഹാളിൽ വച്ച് നടന്നപ്പോൾ വിദ്യാർത്ഥികളോട് സംസാരിക്കുന്ന സമയത് അവർ പറഞ്ഞ ഒരു പ്രധാന പ്രശ്നം മനുഷ്യന്റെ ജോലി എളുപ്പം ആകുക എന്ന ഉദ്ദേശത്തിൽ വരുന്ന എ. ഐ. ശരിക്കും മനുഷ്യന്റെ പണി തന്നെ ഇല്ലാതെ ആക്കുമോ എന്നാണ്. യഥാർത്ഥത്തിൽ ഈ ചോദ്യം ഇന്ന് വളർന്നു വരുന്ന ഓരോ കുട്ടിയും ചിന്തിച്ചു കൊണ്ട് ഇരിക്കുന്നു എന്ന ഒരു പ്രാഥമിക പഠനം നടത്തിയപ്പോൾ എനിക്ക് മനസിലായി. ഒരു വേളയിൽ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഇനിയുള്ള കാലങ്ങളിൽ നിലനിൽപ്പ് ഉണ്ടാവില്ല എന്ന് പോലും അഭിപ്രായപ്പെട്ട ആളുകൾ ഉണ്ട്. എല്ലാവരും റോബോട്ടിക് പോലെയുള്ള പുത്തൻ കോഴ്സുകളിൽ അഭയം ആശ്രയിക്കുന്നത് കാണാം. ഈ വിഷയത്തിൽ മറു അഭിപ്രായം ഉള്ള ഒരു വ്യക്തിയാണ് ഞാൻ, കാരണം ഈ അടുത്തിടെ ഞാൻ നടത്തിയ ചില പഠനങ്ങളിൽ നിലവിൽ എ. ഐ. പോലെയുള്ള സംവിധാനങ്ങൾ വന്നാൽ പോലും മനുഷ്യന്റെ ക്രിയാത്മകമായ ഇടപെടലിന് വലിയ സാധ്യത ഉണ്ട്. തീർച്ചയായും ആളുകൾ തമ്മിൽ മത്സരം കൂടുകയും സാധ്യത കുറയുകയും ചെയ്തേക്കാം, എന്നാൽ ഡാർവിൻ പറഞ്ഞത് പോലെ കഴിവുള്ളവർ നിലനിൽക്കും എന്നത് സത്യമാണ്. ഇത്തരത്തിൽ ഫിറ്റെസ്റ്റ് ആവാൻ ഉള്ള പരിശ്രമത്തിൽ ആണ് മനുഷ്യർ എല്ലാവരും.
എങ്ങിനെ ഇത്തരത്തിൽ ഒരു ഫിറ്റസ്റ്റ് ആവാം എന്നതിന് ഉത്തരം വളരെ ലളിതമാണ്, നമ്മുടെ മേഖലയിലും ലോകത്തും നടക്കുന്ന കാര്യങ്ങളെ മനസിലാക്കുക, മാറ്റങ്ങൾ തിരിച്ചറിയുക, വന്ന മാറ്റാതെ പഠിച്ചെടുക്കുക. പണ്ട് പുസ്തകത്തിൽ പഠിച്ച പാഠം എല്ലാം എടുത്തു മാറ്റി പുതിയ പാഠങ്ങൾ ചേർത്തത് പോലും അറിയാതെ പണിയെടുക്കുന്ന ആളുകൾ എല്ലാം ഒരുപക്ഷെ ഇപ്പോൾ തന്നെ അവസരങ്ങളുടെ റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയിട്ടുണ്ടാവും. ഇന്ന് അന്യം നിന്ന് പോകുന്ന വായന വളരെ പ്രധാനമാണ് ഇത്തരത്തിൽ നാം അറിവ് നേടിയെടുക്കാൻ. തിരൂർ പോളി ടെക്‌നിക് കോളേജിലെ അധ്യാപകനായ ഹബീബ് സാർ മുൻപൊരിക്കൽ ഒരു വേദിയിൽ പറഞ്ഞ കാര്യം ഓർമ്മ വരുന്നു ഈ അവസരത്തിൽ, "എന്റെ അധ്യാപകനും ഇന്നത്തെ അധ്യാപകരും കാലങ്ങളായി മാറ്റം ഇല്ലാതെ പറയുന്ന ഒരു കാര്യം ഉണ്ട്, നിങ്ങൾ പത്രം വായിക്കുക". ഇന്നത്തെ തലമുറയിൽ പത്രം എന്നത് ആവശ്യം ഇല്ല എന്ന ഒരു തോന്നൽ പൊതുവിൽ എല്ലാവരിലും ഉണ്ട്. അതിന് കാരണം ആളുകളുടെ ആവശ്യങ്ങൾ എല്ലാം ഇപ്പോൾ പത്രം ഇല്ലാതെ തന്നെ ലഭിക്കുന്നു എന്നത് കൊണ്ടാണ്, ഉദാഹരണത്തിന് ഇന്ന് ഒരു കോളേജിൽ വിദ്യാർത്ഥി ഒന്നാം റാങ്ക് കരസ്ഥമാക്കിയത് അത് പാത്രത്തിൽ വരുന്നത് നോക്കി ഇരുന്നിരുന്ന കാലത്തിൽ നിന്നും അത് ഇൻസ്റ്റാഗ്രാമിൽ ആരുടെയോ സ്റ്റോറിയിൽ വരുന്നത് കാത്ത് നിൽക്കുന്ന അവസ്ഥയാണ്. പത്രത്തിൽ മുൻപ് വളരെ അധികം ആവശ്യം ഉണ്ടായ മാട്രിമോണിയൽ പേജിന് പകരം ആപ്പിലേക്ക് ഒതുങ്ങി. വരന്റെയും വധുവിന്റെയും ചിത്രം കൂടെ കണ്ടിട്ട് ആലോചന മുന്നോട്ട് കൊണ്ട് പോകണോ വേണ്ടയോ എന്ന് ചിന്തിക്കാൻ കൂടെ ഉള്ള അവസരം ഇത്തരം ആപ്പുകൾ നൽകുന്നു. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി പത്രത്തിന് കാശ് ചിലവാക്കിയ ആളുകൾക്ക് ഇന്ന് അതെല്ലാം ഒരു ക്ലിക്കിൽ വന്നതോടെ പത്രം അധിക ചിലവായി മാറി. എന്നാൽ അറിവ് നേടുന്ന ആവശ്യങ്ങൾക്ക് വേണ്ടി പത്രം വായിക്കുന്ന ചുരുക്കം ആളുകൾ മാത്രം ഇന്ന് വായന തുടരുന്നു. അത്തരം ആളുകൾ തീർച്ചയായും അവരുടെ അറിവിന്റെ ലോകം വിശാലമാക്കി കൊണ്ടേ ഇരിക്കും.
നവമാധ്യമം വിലസുന്ന വേളയിൽ പത്രം മാത്രം അല്ല ഒരു അറിവിന്റെ കലവറ മറിച്ചു ഒരുപാട് കമ്പ്യൂട്ടർ, മൊബൈൽ സോഫ്റ്റ്-വെയറും ആപ്പുകളും തീർച്ചയായും ഉപകാരത്തിൽ പെടും. പണ്ട് നമ്മുടെ എല്ലാം ജോലി ഇടനിലക്കാർ വഴിയോ മറ്റോ നേടിയിരുന്നു എങ്കിൽ ഇന്ന് ഒരു ജോലി എങ്ങിനെ ആണ്, അതിന് വേണ്ട അടിസ്ഥാന യോഗ്യത, വേണ്ട നൈപൂണ്യ കഴിവുകൾ എല്ലാം തന്നെ എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടി linkedin പോലെ ഉള്ള നവമാധ്യമം നമ്മുക്ക് വേണ്ടതുണ്ട്. അതിൽ കൃത്യമായി നമ്മുടെ ആശയങ്ങൾ പ്രവർത്തി മികവ് തുടങ്ങിയവ നൽകാൻ സാധിച്ചാൽ തീർച്ചയായും നമ്മുക്ക് വളരെ മികച്ച ഒരു ജോലി തന്നെ നേടിയെടുക്കാൻ സാധിക്കും. അവിടെയും നമ്മുടെ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങളെ പറ്റി നമ്മുക്ക് അറിയാൻ കഴിയും.
നാം എല്ലാവരും മാതൃകയാക്കുന്ന ഒരു വ്യക്തികൾ ഉണ്ടാവാം അത് പോലെ നമ്മുക്ക് ഇഷ്ട്ടപെട്ട ചില ആശയങ്ങൾ ഉണ്ടാവാം ഇതെല്ലം നമ്മുക്ക് കൂടുതൽ അറിയാൻ നിലവാരം ഉള്ള ചില അഭിമുഖങ്ങൾ കണ്ടാൽ ഉപകാരപ്രദമാകും, ഇത്തരം അഭിമുഖങ്ങൾ എല്ലാം തന്നെ YouTube ൽ ലഭ്യമാണ്. ഇവ എല്ലാം നമ്മുടെ ഓരോ വിഷയത്തിലെയും കാഴ്ചപ്പാടിനെയും നിലപാടിനെയും മെച്ചപ്പെടുത്താൻ സഹായിക്കും. മുൻപൊരിക്കൽ നേരെ ചൊവ്വേ എന്ന പരിപാടിയിൽ ജോണി ലൂക്ക യുവതാരം പൃഥിവിരാജ് സുകുമാരനോട് ഒരിക്കൽ ചോദിച്ച ഒരു ചോദ്യം ഉണ്ട്, അടുത്ത പത്ത് വർഷത്തിൽ അദ്ദേഹം എന്താവാൻ ആഗ്രഹിക്കുന്നു എന്നതായിരുന്നു ചോദ്യം, ഇന്ന് ആ ചോദ്യവും അതിന്റെ ഉത്തരവും വളരെ പ്രസക്തമാണ്, കാരണം അദ്ദേഹം ഇന്ന് ആ പറഞ്ഞ ആഗ്രഹം എല്ലാം തന്നെ നേടിയെടുത്ത ഒരാളാണ്. തീർച്ചയായും ഇത്തരത്തിൽ ഒരു വീഡിയോ കാണുന്ന ഒരു കുട്ടിയെ സംബന്ധിച്ച എങ്ങിനെ ഒരു ലക്‌ഷ്യം നേടിയെടുക്കണം എന്നും അതിലേക്ക് എങ്ങിനെ എത്തിപ്പെടാം എന്നും വളരെ വ്യക്തമായി മനസിലാക്കാൻ സഹായിക്കും. അത് പോലെ നിരവധി ആളുകളുടെ ഇത്തരം അഭിമുഖത്തിൽ നിന്നും ലഭിക്കാൻ ഒരുപാട് സാദ്ധ്യതകൾ ഉണ്ട്.
മുൻപൊരിക്കൽ മുരളി തുമ്മാരുകുടി ഒരു പ്രസ്താവന നൽകിയിരുന്നു, വരും കാലങ്ങളിൽ തൊഴിൽ അധിഷ്ഠിത നൈപൂണ്യം നേടിയെടുക്കാൻ വേണ്ടി ഓൺലൈൻ ആയി ഹ്രസ്വ കാല കോഴ്സുകൾ നടത്തുന്നത് വളരെ നല്ലതാണ് എന്നായിരുന്നു. അതിന് വേണ്ടി ഒരുപാട് വിദേശ സർവകലാശാലകളിലെ പ്രൊഫസർമാരുടെ ക്ലാസുകൾ ഓൺലൈൻ ആയി നൽകുന്ന ഒരുപാട് സംവിധാനങ്ങൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്. EdX , Coursera പോലെ ഉള്ള വലിയ ഓൺലൈൻ പ്ലാറ്റഫോമിന് പകരം നമ്മുടെ ഇന്ത്യയിൽ നിന്നും ഉള്ള പല Swayam എന്ന പ്ലാറ്റഫോം കൂടെ വന്നതോടെ മികച്ച വിദ്യാഭ്യാസം നേടിയെടുക്കാൻ വേണ്ട സൗകര്യം നമ്മുക്ക് ലഭിച്ചു. ഇത്തരത്തിൽ നമ്മുക്ക് ലഭ്യമാവുന്ന അവസരങ്ങൾ.
ഇത്തരം അവരസങ്ങൾ ഉപയോഗിച്ച് നമ്മുടെ അറിവിനെ മെച്ചപ്പെടുത്തുക എന്നതാണ് നിലവിൽ നമ്മുക്ക് ഈ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നത്.
Abdul Jaleel. C, Head, Department of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment