MAKA ട്രോഫി
മാക്ക ട്രോഫി ഇന്ത്യയിൽ യൂണിവേഴ്സിറ്റി തലങ്ങളിലുള്ള സ്പോർട്സ് കോമ്പറ്റിഷനിൽ കൂടുതൽ തവണ ഒന്നാം സ്ഥാനം കരസ്തമാകുന്ന യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ട്രോഫി ആണ്. മാക്ക ട്രോഫി, മൗലാനാ അബ്ദുൾകലാം ആസാദ് ട്രോഫി എന്നതിന്റെ ചുരുക്കപ്പേരാണ് മാക്ക ട്രോഫി എന്നുള്ളത്. 1956-66 കാലഘട്ടങ്ങളിൽ ആണ് ഈ ട്രോഫി സമ്മാനിച്ചു തുടങ്ങിയത്, കൂടുതൽ പോയിന്റ് ഉള്ള യൂണിവേഴ്സിറ്റിക്ക് ട്രോഫി യുടെ കൂടെ 1500000 രൂപ യും നൽകിവരുന്നു ഈ ട്രോഫി ഒരു റോളിങ് ട്രോഫി ആണ് (കൈമാറ്റം ചെയ്യേണ്ട ട്രോഫി ), രണ്ടാം സ്ഥാനത്തെത്തുന്ന യൂണിവേഴ്സിറ്റിക്ക് 750000 രൂപയും, മൂന്നാമത്തെ സ്ഥാനക്കാർക്ക് 450000 രൂപയും നൽകി വരുന്നു. ആദ്യമായി ഈ പുരസ്‌കാരം ലഭിച്ചത് 1956 ഇൽ ബോംബെ യൂണിവേഴ്സിറ്റിക്കാണ്, 2023 ഇൽ ഗുരു നാനാക് യൂണിവേഴ്സിറ്റി അമൃതസാർ,പഞ്ചാബ് നാണ് ലഭിച്ചത് ഏറ്റവും കൂടുതൽ തവണ മാക്ക ട്രോഫി സ്വന്തമാക്കിയതും ഈ യൂണിവേഴ്സിറ്റി തന്നെയാണ് 24 തവണ. പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡ് 15 തവണയും ഡൽഹി യൂണിവേഴ്സിറ്റി 14 തവണയും മാക്ക ട്രോഫി സ്വന്തമാക്കിയിട്ടുണ്ട്. മൗലാനാ അബ്ദുൽ കലാം ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു അദ്ദേഹം 1888 നവംബർ 11 ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനം നമ്മൾ ദേശിയ വിദ്യഭ്യാസ ദിനമായി ആചാരിക്കുന്നു ഇത് 2008 ഇൽ ആണ് ആരംഭിച്ചത്. ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം മുതലേ നല്ല പ്രവർത്തനങ്ങൾ നൽകിയ ഒരു വ്യക്തിയാണ് മൗലാനാ അബ്ദുൾകലാം ആസാദ്.മാക്ക ട്രോഫി സമ്മാനിക്കുന്നത് മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സ് ആണ്, ഇത് സമ്മാനിക്കുന്നത് ഇന്ത്യൻ പ്രസിഡന്റ് ആണ്, ഓഗസ്റ്റ് 29 ന് ആണ് മാക്ക ട്രോഫി ഇന്ത്യൻ പ്രസിഡന്റ്, മികച്ച പോയിന്റുള്ള യൂണിവേഴ്സിറ്റി ക്ക് ട്രോഫി സമ്മാനിക്കുന്നത് . കോംപ്പെറ്റീവ് സ്പോർട്സ് നെ പ്രൊമോട്ട് ചെയ്യുകയാണ് ഈ ട്രോഫിയുടെ ലക്ഷ്യം.നിലവിൽ സൗത്ത് ഇന്ത്യ യിലെ ഒരു യൂണിവേഴ്സിറ്റി പോലും മാക്ക ട്രോഫി കരസ്തമാക്കിയിട്ടില്ല.
Vibin Das. C. P, Assistant Professor & Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment