നീ എന്ന ഒരക്ഷരം

പൂവായിരുന്ന എന്നെ അനുരാഗിയാക്കി മാറ്റുവാൻ കെൽപ്പുള്ള പൂമ്പാറ്റയാണു നീ 

അനുരാഗിയായുന്ന മേഘം തൻ്റെ പ്രാണനാകുന്ന വിണ്ണിനെ മഴനൂ- ലാൽ പുൽകുന്ന പോൽ നിന്നിലെ രാഗവും നിൻ മിഴികളും അധരവും എന്നിലെ എല്ലാ താളലയവും ഉൾകൊണ്ട് സംഗീതമായി പെയ്‌തിറങ്ങുന്നു.

മനമറിഞ്ഞ് ആശ്ശേഷി ക്കുന്നത് സുന്ദരമായതിനെയല്ല,

ആശ്ശേഷത്താൽ സുന്ദര രമാകുന്നതിന്നെയാണ്.

അതിൻ്റെ പര്യായമാകുന്നു നീ.

പുറമെ ഞാനൊരു വിരൂപിയായിരിക്കാം.

എന്നാൽ, നിനക്ക്മുന്നിൽ ഞാനാണ് രാമന്റെ സീത നിൻ അധരം മൊഴിയുമ്പോൾ ഞാനറിയുന്നു.

കാണുന്നതല്ല ഉൾകണ്ണിലാണ് സൗന്ദര്യമെന്നത് പ്രണയമൊരു ഭ്രാന്താണെന്ന് ദൈവസൃഷ്ടികളോതു മ്പോൾ അത് നിന്നെയാണ് ഉൾകൊള്ളിക്കുന്നതെങ്കിൽ ആ ഭ്രാന്തും എന്നിലെ കാഴ്ചയെ മറച്ചീടുന്നു.

Mohammed Yaseen. T. T, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices