ഇന്ത്യ vs ഇംഗ്ലണ്ട് 3rd ടെസ്റ്റ് മാച്ച്- രോഹിത്തിന്റെ ക്യാപ്റ്റൻസി . ഒരു അവലോകനം.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 ടെസ്റ്റ് മാച്ചുകളിൽ മൂന്നാമത്തെ മാച്ച് രാജ്‌കോട്ടിൽ തുടങ്ങിയിരിക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മാച്ച് വീതം ജയിച്ചു ടൂർണമെന്റിൽ തുല്യത പാലിച്ചു പോകുകയാണ്, ഇതുകാരണം തന്നെ ഈ ടെസ്റ്റ് മാച്ച് ജയിക്കുക എന്നത് രണ്ടുടീമിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടം തന്നെ ആകും. ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഒരു കൂറ്റൻ സ്കോർ ഇംഗ്ലണ്ടിനുമുന്നിൽ വെക്കുക എന്നൊരു ടീം പ്ലാൻ കൂടി രോഹിത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു ഇതേ ഉദ്ദേശത്തോടെ ഹിറ്റ് മാൻ എന്ന് വിളിക്കുന്ന ഇന്ത്യയുടെ ബിഗ് ഹിറ്റർ രോഹിത്തും യുവ പ്രേതിഭ ജയിസ്വാൾ ഉം ക്രീസിൽ എത്തി ജെയിംസ് അൻഡേഴ്സൺ ആണ് ഫസ്റ്റ് ഓവർ ബൗൾ ചെയ്യാൻ എത്തിയത് രോഹിത് ശർമ ഒരു ബൗണ്ടറിയോട് കൂടിയാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു തുടങ്ങിയത്. രണ്ടാം ഓവറിൽ മാർക്ക് വുഡ്നെ നേരിട്ടത് ജയിസ്വാൾ ആയിരുന്നു സിക്സും ഫോറും കൂടി അടിച്ചു ജയിസ്വാൾ ഉം തന്റെ രീതി ഇംഗ്ലീഷ് ടീമിന് മുന്നറിയിപ്പ് കൊടുത്തു. തുടർന്നുള്ള ഓവറുകളിൽ രോഹിത്തും ജയിസ്വാൾഉം ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു ഇന്ത്യൻ സ്കോർ വേഗത്തിൽ മുന്നോട്ടുകുതിച്ചു.
ജയിസ്വാൾ സ്വന്തം രീതിയിൽ കൂടുതൽ അക്രമകാരി ആയിരുന്നു ഇംഗ്ലീഷ് ബൗളേർമാരെ തലങ്ങും വിലങ്ങും കൂറ്റൻ ഷോട്ടുകൾ പായിച്ചു സ്കോർ വേഗം കൂട്ടി. ജോ റൂട്ടിന്റെ ബൗളിൽ രോഹിത് ശർമ വീണ്ടും കൂറ്റൻ ഷോട്ടുകൾ പായിച്ചു ജയിസ്വാൾന്റെ കൂടെ സ്കോർ വേഗം കൂട്ടാൻ തുടങ്ങി. ആദ്യ വിക്കറ്റ് വീണത് രോഹിത് ശർമ്മയുടേതായിരുന്നു അൻഡേഴ്സന്റെ ബൗളിൽ ആണ് രോഹിത് ശർമ പുറത്താക്കുന്നത്. തുടർന്ന് വന്ന ഗിലും അത്ര മോശമായിരുന്നില്ല ഇംഗ്ലണ്ട് ബൗളേഴ്‌സിനെ നേരിടുന്നതിൽ ബൗണ്ടറി അടിച്ചു തന്നെ സ്വന്തം അക്കൗണ്ട് തുറന്നു കൊണ്ടായിരുന്നു ജയിസ്വാൾ ന്റെ കൂടെ വീണ്ടും സ്കോർ വേഗം കൂട്ടാൻ തുടങ്ങി.ഗിലും ജയിസ്വാൾ ഉം കൂടി ഇന്ത്യൻ സ്കോർ കൂട്ടികൊണ്ടേയിരുന്നു, ജയിസ്വാൾ സെഞ്ച്വറിയും ഗിൽ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. 445 റൺസിന് പുറത്താക്കുകയും മറുപടി ബാറ്റിംഗിൽ ഡക്കറ്റ്റ് ന്റെ 153 റൺസ് മറുപടി ബാറ്റിംഗിലൂടെ ഇംഗ്ലണ്ട് 319 റൺസിനു പുറത്തായി. രണ്ടാം ഇന്നിങ്സിൽ വീണ്ടും സ്കോർ ഉയർത്താൻ ഗിൽ ന്റെയും 91 റൺസ്, ജയിസ്വാൾ ന്റെ മാസ്മരിക ഡബിൾ സെഞ്ച്വറി യുടെയും കരുത്തിൽ india 430 ന് 4 വിക്കെറ്റ് എന്ന അവസ്ഥയിൽ ഇന്നിങ്സ് ഡിക്ലർ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ളണ്ടിന്റെ വിക്കറ്റുകൾ ഓരോനായി വീണു അങ്ങനെ ഇംഗ്ലണ്ട് 122 റൺസിനു പുറത്തായി. ഇന്ത്യ 434 എന്ന വലിയ സ്കോറിൽ വിജയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ റൺസ് ന്റെ വിജയവും ഈ ടെസ്റ്റ് മാച്ച് തന്നെ.
Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment