സാക്ഷി

സാക്ഷി

അയാൾ 

ഓടിക്കിതച്ച് വന്നാ 

മരത്തിൻ്റെ മറവിലൊളിച്ചു. 

തലവെട്ടിച്ച് 

ചുറ്റുപാടും നോക്കി കാക്കയെപ്പോലെ

പിന്നെ

പതുങ്ങിപ്പതുങ്ങി 

വെള്ളക്കുഴിയിലേക്ക് നീങ്ങി 

പൂച്ചയെപ്പോലെ



തെളി വെള്ളത്തിൽ

കയ്യും മുഖവും കഴുകി നടന്നകന്നപ്പോൾ 

വെള്ളം ചോദിച്ചു 

നീ 

എന്നെയും 

സാക്ഷിയാക്കിയല്ലേ ? 

അപ്പോൾ 

വെള്ളത്തിൻ്റെ മുഖം 

പാടേ ചുവന്നിരുന്നു.


Adithya. S

Assistant Professor, Department of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം