കല്പന എന്ന ഫിനിക്സ് പക്ഷി
മുംബയിലെ ഒരു ഗ്രാമത്തിൽ ഇല്ലായ്മയിൽ നിന്ന് വളർന്നു വന്ന്, തന്റെ 12 ആം വയസ്സിൽ വിവാഹ ജീവിതത്തിലേക്ക് കടക്കുകയും, പല പീഡനങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നു പോയ ജീവിത വിജയം കൈ വരിച്ച ഒരു ഫിനിക്സ് പക്ഷിയാണ് കല്പന സനോജ്.
സാധാരണ ഒരു കുടുംബത്തിലെ ആറു മക്കളിൽ ഒരാളായിട്ടാണ് കല്പന ജനിക്കുന്നദ്. അച്ഛൻ ഒരു പോലീസുകാരൻ. നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു കല്പന. അച്ഛന്റെ കൂടെ പോലീസ് കോട്ടേഴ്‌സ്ലെലെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിട്ടു.
വളരെ ആക്റ്റീവ് ആയിരുന്ന കല്പനയെ മറ്റുള്ള കുട്ടികൾക്കും നല്ല ഇഷ്ടമായിരുന്നു. എന്നാൽ താഴ്ന്ന ജാധിക്കാരിയായ കളപ്നയുടെ കൂടെ കളിക്കുന്നതിൽ നിന്ന് കോട്ടർസിലെ രക്ഷിതാക്കൾ വിലക്കിയിരുന്നു. തീർത്തും ഒറ്റപെട്ട അവസ്ഥയായിരിന്നു.
തൽസ്ഥിതി തന്റെ സ്കൂളിലും നേരിട്ടും, മറ്റുള്ള കുട്ടികളിൽ നിന്ന് ടീച്ചർ അവളെ മാറ്റിയിരിത്തിയിരുന്നു..
ഏഴാം ക്ലാസ്സിൽ വെച്ചാണ് കല്പനയുടെ വിവാഹം നടക്കുന്നത്. പ്രധീക്ഷയോടു കൂടി കോട്ടേഴ്‌സിൽ നിന്ന് മറ്റൊരുടിത്തേക്ക് പോയ കല്പനക്ക് നേരിടേണ്ടി വന്നത്, തീർത്തും വേലക്കാരിയുടെ വേഷമായിരുന്നു. പത്തു പേരടങ്ങുന്ന കുടുംബത്തിന് വെച്ച് വിളമ്പുക, വീട് വൃത്തിയാക്കുക... പീഡനങ്ങൾ ഏറ്റു വാങ്ങി കൊണ്ടേയിരുന്നു.
അവൾ അവളെ തന്നെ മറന്നു തുടങ്ങി. ജീവൻ ബാക്കിയുള്ള ഒരു ശരീരം മാത്രമായി അവൾ.
അങ്ങിനെയിരിക്കെയാണ് അച്ഛൻ മകളെ കാണാൻ വരുന്നത്. എരിഞ്ഞുണങ്ങിയ തന്റെ മകളെ കണ്ട ആ അച്ഛൻ, നെഞ്ച് പൊട്ടിയാണ് ആ കാഴ്ച കണ്ടത്.
ഒന്നും നോക്കിയില്ല മകളുമായ് അയാൾ തന്റെ വീട്ടിലേക്ക് തിരിച്ചു പോന്നു.
അച്ഛന് ഭാരമാകാതിരിക്കാൻ കല്പന തന്റെ നാട്ടിൽ ചെറുതായിട്ട് blause തയ്ച്ചു തുടങ്ങി. ഭർത്തു വീട്ടിൽ നിന്നിറങ്ങി പോന്ന അവൾക്ക് നാട്ടുകാർ പരിഹസിക്കാൻ തുടങ്ങി. പോകുന്ന വഴി വക്കുകളിലെല്ലാം ആളുകൾ കളിയാക്കി തുടങ്ങി.
'ജീവിക്കാൻ എന്ത് പ്രയാസമാണിവിടെ, എന്നാൽ മരിക്കാൻ വളരെ എളുപ്പവും.'
ഒടുവിൽ അവൾ മരിക്കാൻ തീരുമാനിച്ചു. ഒരു വിശക്കുപ്പി കയ്യിലെടുത്തു അകത്താക്കി.
ആരൊക്കെയോ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. പ്രതീക്ഷകളില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.
....
മണിക്കൂറുകൾ കഴിഞ്ഞു...
സങ്കടങ്ങൾ നിറഞ്ഞ, നിരാശയായ കല്പന മരിച്ചിരിക്കുന്നു....
പകരം തന്റെ സങ്കടങ്ങളെ മറന്ന, ഉത്സാഹവതിയായ മറ്റൊരു കല്പന യുടെ ജന്മമായിരുന്നു അന്ന്.
കല്പനയുടെ രണ്ടാം ജന്മം.
തന്റെ സങ്കടങ്ങളെ ആയുധമാക്കിയ കല്പന മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ചു മുംബയിലേക്ക് വണ്ടി കയറി. പൂർണമായും ടൈലറിങ് ജോലിയിൽ ഏർപെട്ടു.
ഇതിനിടയിൽ അച്ഛന്റെ ജോലി നഷ്ടപ്പെട്ടു. കുടുംബം വീണ്ടും പ്രതിസന്ധിയിലേക്ക്. തളരാൻ കല്പനക്കു മനസ്സ് വന്നില്ല. തന്റെ ചെറിയ മിച്ചത്തിൽ നിന്നു അവൾ ചെറിയ വാടക വീട് സംഘടിപ്പിച്ചു. അച്ഛനെയും അമ്മയെയും കുടുംബത്തെയും മുംബയിലേക്ക് കൊണ്ട് വന്നു.
സാമ്പത്തികമായി വളരെ പ്രയാസമുണ്ടെങ്കിലും, കുടുംബം തന്റെ കൂടെയുണ്ടല്ലോ എന്നവൾ സന്തോഷിച്ചു.
തുടർന്നങ്ങോട്ട് 16 മണിക്കൂർ ദിവസവും ജോലി ചെയ്ദു പണമുണ്ടാകാനുള്ള തീവ്ര ശ്രമമായിരുന്നു അത്.
ആ ശീലം കല്പന ഇന്നും ഉപേക്ഷിച്ചിട്ടില്ല.
ഒരു ചെറിയ ബിസിനസ് തുടങ്ങാനായി പ്ലാൻ. സകല സർക്കാർ ഓഫീസുകളും കയറി ഇറങ്ങി, കയറി ഇറങ്ങി... ഒടുവിൽ കല്പന ഗവണ്മെന്റ് സ്കീം ൽ ഒരു ലോൺ സംഘടിപ്പിച്ചു. ഒരു furniture business തുടങ്ങി. അപ്പോഴും തന്റെ തയ്യൽ ജോലി തുടർന്ന് കൊണ്ടേയിരുന്നു.
അങ്ങിനെ ജീവിതം പതുക്കെ പച്ച പിടിക്കാൻ തുടങ്ങി.
അതിനിടയിൽ ഇതുപോലുള്ള കഷ്ടധ അനുഭവിക്കുന്നവർക്ക് വേണ്ടി ഇത്തരത്തിലുള്ള ഗവണ്മെന്റ് സ്കീം കളെ കുറിച്ചും, ലോൺകളെ കുറിച്ചും പരിചയപെടുത്തുന്നതിന്ന് വേണ്ടി ഒരു NGO തുടങ്ങി.
....
പതുക്കെ ബിസിനസ് വളരാൻ തുടങ്ങി. രണ്ടു വർഷം കൊണ്ട് താൻ എടുത്ത ലോണുകൾ എല്ലാം തിരിച്ചു അടച്ചു.
..സന്തോഷത്തിന്റെ നാളുകളായി...
നാട്ടിലുള്ള ഒരു വലിയ ലാൻഡ് അവൾ സ്വന്തമാക്കി. അതൊരു പ്രശ്‌നമുള്ള സ്ഥലമായിരുന്നു. എന്നിരുന്നാലും രണ്ടു വർഷങ്ങൾ കൊണ്ട് സ്ഥലത്തിന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു, സ്ഥലം സ്വന്തമാക്കി. ഒരു പാർട്ണരെ കൂടെ കൂട്ടി അവിടെ furniture & real estate business ആരംഭിച്ചു. തന്റെ diesency കാരണം കൊണ്ട് ബിസിനസ് വളരാൻ തുടങ്ങി, നാട്ടിൽ കല്പനക്ക് നാല്ലൊരു റെപുറ്റേഷൻ വന്ന് തുടങ്ങി.
അതിനിടയിൽ kamaani industries പ്രതിനിധികൾ കല്പന യെ കാണാൻ വന്നു. അവരുടെ മൂന്നു കമ്പനിയിൽ രണ്ടെണ്ണവും അടച്ചു പൂട്ടൽ വക്കിലായിരുന്നു. മൂന്നാമത്തെ ഏതാണ്ട് അത് പോലെയായിരുന്നു. ആ സാഹചര്യത്തിലാണ് കല്പന യെ കാണാൻ വരുന്നത്. കമ്പനി 116 കോടിയുടെ കട ബാധ്യതയിലാണ്, കമ്പനിക്ക് തൊഴിലാളി പ്രശനങ്ങൾ, കേസുകൾ... എന്നിട്ടും കല്പന ആ ദൗത്യം ഏറ്റെടുത്തു.
ഓരോ മേഖലയിലും expert ആയിട്ടുള്ള ആളുകളെ നിയമിച്ചു. ഫിനാൻസ് മിനിസ്റ്റർ നേരിട്ടു കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. കമ്പനി അടച്ചു പൂട്ടിക്കഴ്ഞ്ഞാൽ അതൊരു ദേശീയ നഷ്ടമാകുമെന്ന് ബോദിപ്പിച്ചു. 116 കൊടിയിൽ എന്തെങ്കിലും ഇളവ്കൾ അനുവതിച്ചു തരാൻ അപേക്ഷിച്ചു. ഫിനാൻസ് മിനിസ്റ്റർ അതനുവദിച്ചു കൊടുത്തു.
പിന്നീടാങ്ങോട്ട് കുതിപ്പായിരുന്നു. ഏഴു വർഷം അടച്ചു തീർക്കേണ്ട ബാങ്ക് ലോൺ ഒറ്റ വർഷം കൊണ്ട് തീർത്തു. മൂന്നു വർഷങ്ങൾ കൊണ്ട് കൊടുത്തു വീട്ടേണ്ട ശമ്പളം, മൂന്നേ മൂന്ന് മാസങ്ങൾ കൊണ്ട് കൊടുത്തു തീർത്തു.
2000 ഇൽ പ്രസിഡന്റ് ആയിട്ട് കമ്പനിയിലേക്ക് വന്ന 2006 കമ്പനിയുടെ ചെയർമാൻ ആയി.
2009 ഇൽ 9 hector ഇലായി വാദയിലേക്ക് ഈ കമ്പനി മാറ്റി പണിതു.
2013 ഇൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു...
പത്മശ്രീ കല്പന സരോജ്
ഒരു തയ്യിൽ മെഷീനിൽ നിന്ന് കല്പ്പന പടുത്തുയർത്തിയത് സങ്കടങ്ങളെ തുരത്തി കളഞ്ഞ, മറ്റുള്ളവരെ ചേർത്തി നിർത്തിയ വിജയത്തിന്റെ കഥയാണ്.
Suhaib. P, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna

Comments
Post a Comment