Trip to Goa.

 മെയ് മാസത്തിലെ ചൂട് അസ്സഹനീയമായപോഴാണ് ഒരു ടൂർ പോയാലോ എന്ന് പ്ലാൻ ചെയ്യുന്നത്. പ്ലാനിങ് ഒക്കെ നല്ല മുറക്ക് നടക്കുന്നുണ്ടായിരുന്നു പക്ഷെ ഓരോരെ കാരണങ്ങളാൽ ടൂർ പോകാൻ സാധിച്ചിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫ്രണ്ട്‌സ് രാത്രി ഗ്രൂപ്പ്‌ കാൾ ചെയ്യുന്നു, ഫോൺ എടുത്ത് ഹലോ പറയുമ്പോളേക്കും ഇങ്ങോട് പറയുന്നു വേഗം 4 ദിവസത്തേക്കുള്ള ഡ്രസ്സ്‌ പാക്ക് ചെയ്തോ ഞങ്ങൾ വീട്ടിലേക് എത്താറായി നമ്മൾ ഗോവ യിലേക്ക് പോകുന്നു. ഫോൺ കട്ട്‌ ആയി ഞാൻ തിരിച്ചു വിളിച്ചു അവരോട് പറഞ്ഞു ഗോവയിലേക്കൊ ഈ പാതിരാത്രിക്കോ ഇങ്ങനെ പോകും ട്രെയിൻ ടിക്കറ്റ് പോലും കിട്ടൂല പിന്നെ ബസ് ഉം പെരിന്തൽമണ്ണ ഇൽ നിന്നു കിട്ടൂല. മറുപടി നമ്മൾ കാറിൽ പോകും ഫോൺ കട്ട്‌ ചെയ്തു. ഞാൻ ആദ്യം കരുതിയത് ഊട്ടിക്ക് ആകും എന്നാണ് ഞാൻ അതിനനുസരിച്ചു പാക്ക് ചെയ്തു വീട്ടിൽ ഒരു വിധം പറഞ്ഞൊപ്പിച്ചു പുറത്തിറങ്ങിയതും കാർ എന്നെ കാത്തു റോഡിൽ കിടക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം കാറിൽ കയറി എന്റെ രണ്ടു സുഹൃത്തുക്കളും ഞാനും മാത്രമേ ഒള്ളു. ഞാൻ അവരോട് ചോദിച്ചു ഗോവ ഇൽ ഇപ്പോൾ എത്തും. അവൻ പറഞ്ഞു നാളെ ഉച്ചക്ക് മുൻപ് എത്തും. ഞാൻ കരുതി ഇനി വയനാട് ആകും, കാരണം എന്റെ കൂടെ ഉള്ള ഒരു ഫ്രണ്ട് ന് എവിടെ ഒരു പ്രോപ്പർട്ടി ഉണ്ട് അവിടേക്കു ആകുമെന്ന്. കാർ അരീക്കോട് കഴിഞ്ഞപ്പോൾ എനിക്ക് ഉറക്കം വന്നു സമയം പുലർച്ചെ 2 കഴിഞ്ഞിരുന്നു പിന്നെ കാർ ഒരു വലിയ ഘട്ടറിൽ വീണു കുലുങ്ങിയപ്പോൾ ഞാൻ പുറത്തേക്കു നോക്കി കടകളുടെ ബോർഡിൽ കന്നഡ പിന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോളാണ് ഞങ്ങൾ ഇപ്പോൾ മംഗലാപുരത്താണെന്നും സത്യമായിട്ടും കാർ ഗോവ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും മനസിലായത്. അങ്ങനെ രാവിലെ നല്ല മംഗലാപുരം ബ്രേക്ഫാസ്റ്റ് പൊങ്കൽ കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു രാത്രി കാർ എന്റെ ഫ്രണ്ട്സ് മാറി മാറി ഓടിച്ചത് കാരണം പിന്നെ സ്റ്റീറിങ് എന്റെ കയ്യിൽ തന്നു അവർ വിശ്രമിച്ചു. വിശ്രമം എന്ന് പറഞ്ഞാൽ രണ്ടും കൂർക്കം വലിക്കാൻ തുടങ്ങി. നല്ല റോഡ് കാർ ആണേൽ 120 സ്പീഡിന് മുകളിലാണ് 4 വരി പാതയും പിന്നെ ഹൈലൈറ്റ് എന്താണ് വച്ചാൽ നമ്മുടെ നാട്ടിലെ പോലെ മുക്കിനു മുക്കിനു വയ്ക്കുന്ന സ്പീഡ് ക്യാമറകൾ ഒന്നും തന്നെ ഈ നാഷണൽ ഹൈവേൽ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഫ്യൂൽ വാണിംഗ് കാർ തരുന്നുണ്ടായിരുന്നു 30 min കൂടി ഡ്രൈവ് ചെയ്തപ്പോൾ ഒരു പെട്രോൾ ബങ്ക് കണ്ടു നേരെ എവിടെ കാർ കയറ്റി ഫുൾ ടാങ്ക് ഡീസൽ അടിച്ചു, പിന്നീട് ആണ് ആ സത്യം മനസിലാക്കിയത് 10 രൂപ കുറവാണു ലിറ്ററിന് ഡീസൽ ന് വില കർണാടകയിൽ, കർണാടക മുഖ്യമന്ത്രി ക്ക് മനസ്സിൽ ഒരു താങ്ക്സ് പറഞ്ഞു വീണ്ടും ഞാൻ കാർ ഹൈവേയിലേക് കയറ്റി 100+ സ്പീഡിൽ കാർവാർ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി ഈ സമയം എന്റെ സുഹൃത്തുക്കൾ അതേ കൂർക്കം വലി തന്നെ ആയിരുന്നു പക്ഷെ ഇതൊന്നും എന്നെ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല ഞാൻ ഫ്രണ്ട് ഗ്ലാസ്സിലൂടെ പോകുന്ന വഴിയിലെ കാഴ്ചകൾ കണ്ടു കാർ ഓടിച്ചു കൊണ്ടിരുന്നു. കാർ എറെ കുറെ കാർവാർ എത്താറായപ്പോളേക്കും എല്ലാവർക്കും വിശപ്പ്‌ തുടങ്ങി അങ്ങനെ ഞങ്ങൾ കാർവാർലെ ഒരു ഹോട്ടൽ ഇൽ കയറി ഫ്രഷ് അപ്പ്‌ ആവുകയും അവിടെ നിന്നു മട്ടൺ ബിരിയാണിയും കഴിച്ചു. കാർ കാർവാർ ചെക്ക് പോസ്റ്റ്‌ എത്തിയപ്പോൾ പോലീസ് വാഹനം തടയുകയും യാത്ര ചെയ്യുന്നത് എങ്ങോട്ടാണെന്നും എന്താണ് യാത്ര ഉദ്ദേശവും ചോദിച്ചു. ഞങ്ങളുടെ മറുപടിയിൽ തൃപ്‌നായ ഓഫീസർ ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ഗോവയിലേക്കുള്ള പാതയിലേൽക് വെൽക്കം പറഞ്ഞു ഞങ്ങൾ അദ്ദേഹത്തിന് ഒരു നന്ദിയും പറഞ്ഞു മുന്നോട്ട് പോയി. പിന്നീട് സ്ഥലങ്ങൾ ആകെ മാറാൻ തുടങ്ങി നല്ല ബീച് ഏരിയ യാത്ര വീണ്ടും ഞങ്ങളെ ഉത്സാഹബരിതരാക്കി. യാത്ര കൂടുതൽ ദൂരം കൂടുംതോറും ജനങ്ങളുടെ സംസ്കാരം, ജീവിത ശൈലി, ഭക്ഷണ രീതി, വസ്ത്രദാരണം എന്നിവയിലൊക്കെ നല്ല മാറ്റങ്ങൾ കാണാനും മനസിലാക്കാനും സാധിച്ചു. അങ്ങനെ 3 മണി ആയപ്പോളേക്കും ഞങ്ങൾ ഏകദേശം ഗോവഇൽ എത്തി. നേരെ കണ്ട ഒരു ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു നേരെ calangutte ബീച്ചിലേക്ക് പോയി അവിടെ ആയിരുന്നു റൂം ബുക്ക്‌ ചെയ്തത്. സീസൺ ആയതുകൊണ്ട് നല്ല റേറ്റ് കൊടുക്കേണ്ടി വന്നു. ഈവെനിംഗ് 6 വരെ റെസ്റ് എടുത്തു എന്നിട്ട് ഡ്രസ്സ് മാറി നേരെ ബീച്ച്ലേക് അവിടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ളവരെയും കാണാൻ സാധിച്ചു കൂടുതലും മലയാളികൾ, അവിടെ എൻജോയ് ചെയ്തു രാത്രി ഫുഡും ബീച് റെസ്റ്ററെന്റ് ന് കഴിച്ചു രാത്രി 1 മണിയോടെ റൂമിൽ തിരിച്ചെത്തി. യാത്ര ഷീണമോ ബീച്ചിൽ കറങ്ങിനടന്ന ഷീണമോ എന്തോ നല്ല പോലെ ഉറങ്ങാൻ സാധിച്ചു. രാവിലെ 5 മണിക്ക് തന്നെ ഞാൻ എഴുനേറ്റു ഫ്രണ്ട്സ് നല്ല ഉറക്കം തന്നെ രാവിലെ ബീച്ചിലൂടെ ഒരു മോർണിംഗ് വാക് നടത്തി ഞാൻ 7 മണിക്ക് തിരിച്ചെത്തി. 8 മണിക്ക് ഞങ്ങൾ റെഡി ആയി സായിപ്പിന്റെ ബ്രേക്ക്ഫാസ്റ്റും കഴിച്ചു കാറിൽ കയറി. നേരെ ഡോൾഫിൻ ഹൌസ്ലേക്ക് പോയി. 350 രൂപക്ക് 1 മണിക്കൂർ കടലിലൂടെ ബോട്ടിൽ യാത്ര ഇത് ബേസിക് ടിക്കറ്റ് ആണ് 2000 രൂപ കൊടുത്താൽ ഫുൾ ഡേ ബോട്ടിൽ യാത്ര ചെയ്യാം ഫുഡും എല്ലാം ചേർത്ത് . എന്തോ ഭാഗ്യത്തിന് ഞങ്ങൾ 3 ഡോൾഫിനുകളെ കണ്ടു. കൂടെ യാത്രയിൽ ഉണ്ടായിരുന്ന ഒരു നോർത്ത് ഇന്ത്യൻ വനിത ബോട്ട് യാത്രയുടെ ഇടയിൽ വച്ചു ശര്ധിച്ചു ബോട്ട് ആകെ കുളമാക്കി. പിന്നീട് ഞങ്ങൾ ഒരു കിടിലൻ സീ ഫുഡ്‌ കഴിക്കാൻ ഫാറ്റ് ഫിഷ് റെസ്റ്റുറന്റൈൽ എത്തി. എറെ കുറെ എല്ലാ സീ ഡിഷ്‌ ഉം അവിടെ ഉണ്ടായിരുന്നു ഞങ്ങൾ അത് ഓർഡർ ആക്കി. 30 min വെയിറ്റ് ചെയ്തപ്പോൾ ഒരു ചെറിയ മീൻ നിറച്ച ബോട്ട് മസാലയും ചേർത്ത് മുന്നിൽ കൊണ്ട് വച്ചു വളരെ പാട് പെടേണ്ടി വന്നു അത് തീർക്കാൻ എന്നാലും ഞങ്ങൾ അവസാനം അതിനു മുന്നിൽ കീഴടങ്ങി 1 ആൾക്കുള്ളത് തന്നെ 3 ആൾക്ക് കഴിക്കാം അപ്പോളാണ് ഞങ്ങൾ 3 ആൾക്ക് ഓർഡർ ആക്കിയത് കഴിക്കണേ എന്തായാലും അവസാനം ഒരു വിധം അത് കഴിച്ചു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി. നേരെ ചർച്ച് കാണാൻ പോയി. പിന്നെ റൂമിലേക്കും. പിറ്റേന്ന് ഞങ്ങൾ ടൗണിൽ കറങ്ങി നടന്നു പിന്നെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ ഒക്കെ കണ്ടു രാത്രി തിരിച്ചു നാട്ടിലേക് തിരിച്ചു . പിറ്റേന്ന് ഈവെനിംഗ് 4 മണി ആയപ്പോളേക്കും വീട്ടിൽ തിരിച്ചെത്തി. ഞങ്ങൾ സഞ്ചരിച്ച കാർ 4X4 ഓട്ടോമാറ്റിക് ടൊയോട്ട ഫോർട്യൂൺർ ആയതുകൊണ്ടാകാം വരുന്ന വഴിയിൽ കാസർഗോഡ് മുതൽ പയ്യോളി വരെ ഉള്ള സ്പീഡ് ക്യാമറകൾ ഞങ്ങള്ക്ക് പണി തന്നതല്ലാതെ യാത്ര വളരെ സുഗമം ആയിരുന്നു.

Vibin Das. C. P, Head, Dept. of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്