യൂറോ കപ്പ് കളിക്കാനാവാത്ത പ്രധാന താരങ്ങൾ.
2024 യൂറോ കപ്പ് ലെ ഗ്രൂപ്പ് സ്റ്റേജ് കളികൾ ഒക്കെ നടക്കുകയാണല്ലോ. എന്നാൽ യൂറോ കപ്പിന് യോഗ്യത നേടാത്ത ക്ലബ് ഫുട്ബോൾ മിന്നും താരങ്ങൾ ആരൊക്കെ എന്ന് ഒന്ന് പരിശോധിക്കാം.
39 കാരൻ ക്രിസ്ത്യാനോ മുതൽ 16 കാരൻ വണ്ടർ കിഡ് ലാമിനെ യമൽ വരെ ജർമ്മനി യിൽ നടക്കുന്ന യുറോ കപ്പിൽ കളിക്കുന്നുണ്ട്.6 ഗ്രൂപുകളിൽ ആയി പങ്കെടുക്കുന്നത് 24 ടീമുകളാണ് ജൂൺ 15 ന് ജർമ്മനി സ്കോലൻഡ് മത്സരത്തോടെ യൂറോ കപ്പിന് തുടക്കമായി. യൂറോപ്പിലെ പുതിയ ചാമ്പ്യൻനെ കണ്ടെത്താനുള്ള മത്സരത്തിലേക് എല്ലാ യൂറോപ്പിയൻ ശക്തികളും ഇടം നേടിയിട്ടുണ്ട് എന്നാൽ ക്ലബ് ഫുട്ബോളിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച പല പ്രേമുഖ കളിക്കാരും ഈ യൂറോ കപ്പിൽ കളിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരിക്കാണ് ചിലർക്കു കളിക്കാൻ കഴിയാത്തതെങ്കിൽ ചിലർക്കു അവരുടെ രാജ്യം യൂറോ കപ്പിന് യോഗ്യത നേടാത്തതും വിനയായി. ഏർലിംഗ് ഹാലൻഡ്.
മഞ്ചേസ്റ്റർ സിറ്റി കായി ഗോലടിച്ചു കൂട്ടുന്ന യുവ ഫുട്ബോൾ പ്രേതിഭ ആണ് ഹലാൻഡ് വർത്തമാന ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള താരം. 27 ഗോളുമായി ടോപ്പ് സ്കോർർ ആണ് കഴിഞ്ഞവർഷം 23 കാരനായ ഈ താരം. സ്വന്തം നാടായ നോർവേ ക്ക് യൂറോ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഹലാൻഡ് ന് ഈവർഷം യൂറോ കപ്പ് ടീവി യിൽ കാണാനേ യോഗം ഒള്ളു.
തിബാട്ട് കോർട്വാ.
യൂറോ കപിനായി ബെൽജിയും ടീമിനെ പ്രേഖ്യാപിച്ചപ്പോൾ ആരാധകർക് ഞെട്ടലായിരുന്നു റിയൽ മാഡ്രിഡ് 1 ആം നമ്പർ ഗോൾ കീപ്പർ ആയ തിബാട്ട് കോർട്വാ ടീമിൽ ഇടം പിടിച്ചിട്ടില്ല. ദീർഘ കാലമായി പരിക്കിന്റെ പിടിയിലായ താരം അടുത്തിടെ റിയൽ ലിനായി മിന്നും പ്രകടനം ആണ് കാഴ്ചവച്ചത്.
മാർക്കസ് രാഷ്‌ഫോംഡ്.
പ്രേതിഭകൾ ഒരുപാട് ഉള്ള ടീമാണ് ഇംഗ്ലണ്ട് ഓരോ പൊസിഷനിലും ഒരുപാട് ഓപ്ഷനുകൾ ഉള്ള ടീം താരങ്ങളുടെ അധിപത്യം കാരണം ടീമിൽ ഇടം പിടിക്കാതെ പോയ ഒരു ഇംഗ്ലീഷ് തരമാണ് മാർക്കസ് രാഷ്‌ഫോംഡ്. മഞ്ചേസ്റ്റർ യുണൈറ്റഡ് ലെ അവസാന റൗണ്ട് മത്സരങ്ങളിലെ നിറം മങ്ങിയ പ്രകടനം ആണ് താരത്തിനു യൂറോ നഷ്ടമായത്. തന്റെ പൊസിഷനിൽ പകരകരായി ഉള്ള ആൾക്കാരുടെ കായിക ക്ഷമത കൂടുതലാണ് താരത്തിനു വിനയയത്.
മാട്സ് ഹംമേൽസ്.
ജർമൻ ഫുട്ബോൾ തരമായ ഹംമേൽസ്, ഡോർമുണ്ട്ന്റെ മിന്നും പ്രേകടനത്തിൽ ഒരു ആവനാഴി ആയിരുന്നു ഹംമേൽസ്. യൂറോ ടീം ലിസ്റ്റ് വന്നപ്പോൾ താരം ഇല്ല കൊച്ചിന്റെ താരത്തിനോടുള്ള വിശ്വാസമില്ലായ്മ യാണ് ഈ പ്രേതിഭക് യൂറോ നഷ്ടമായത്.
മാർട്ടിൻ ഡെകാർഡ്.
അഴ്സണൽ മദ്യനിര തരമായ മാർട്ടിൻ ഈ യൂറോയുടെ വേറൊരു നഷ്ടം തന്നെ ആണ്. നോർവേക് യോഗ്യത നേടാത്തതാണ് ഈ താരത്തിന്റെ ദുർവിധിക്ക് കാരണം.
ഹാരി മാഗൈരെ.
ഇംഗ്ലീഷ് താരമായ ഹാരി പരിക്കാണ് താരത്തിനു വിനയായത്. മഞ്ചേസ്റ്റർ യുണൈറ്റഡ് നായി സമീപ കാലങ്ങളിൽ നല്ലപോലെ കളിച്ച ഹാരി ഇംഗ്ലീഷ് ടീമിന് ഒരു നഷ്ടം തന്നെ ആണ്.
റീസ് ജെയിംസ്.
ചെൽസി നായകൻ റീസ് ജെയിംസ് പരിക്ക് കാരണം ഇംഗ്ലീഷ് ടീമിൽ നിന്നും പുറത്തായി. വലതു വിങ്ങിലെ മിന്നും താരമായ റീസ് ജെയിംസ് തൊടുക്കുന്ന ക്രോസുകൾ എതിരാളികൾക്ക് വലിയ തലവേദന ഉണ്ടാകുന്നതാണ്.
പോൾ പോഗ്ബ.
ഫ്രാൻസിന്റെ ഭാവി താരമായാണ് പോൾ പോഗ്ബയെ വിലയിരുത്തിയിരുന്നത് 2018 വേൾഡ് കപ്പ് ഫ്രാൻസ് ന് നേടികൊടുക്കുന്നതിൽ പ്രേഥാന പങ്കുള്ള കളിക്കാരൻ. വിടാതെ പിന്തുടർന്ന പരിക്കാണ് 31 കാരന് ടീമിൽ ഇടം പിടിക്കാൻ കഴിയാത്തത്.
ഡേവിഡ് അലഭ.
റിയൽ മാഡ്രിഡ് ടീമിലെ മുഖ്യ കളിക്കാരനായ അലഭക്കും പരിക്കാണ് വില്ലൻ. ഓസ്ട്രിയൻ താരമായ അലഭ ടീമിൽ ഇടം നേടിയിട്ടില്ല.
പബ്ലോ ഗാവി.
ഫ്രഞ്ച് നിരയില്ലേ മിന്നും തരുമായിരുന്നു ഗാവി 19 കാരൻ ആയതാരം ഗോൾ മുഖത്തേക് പാഞ്ഞടുക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും മിടുക്കൻ, മാസങ്ങൾക്കു മുൻപ് കൽമുട്ടിനേറ്റ പരിക്കാണ് ബാർസെലോന താരത്തിനു യൂറോ ടിക്കറ്റ് ലഭിക്കാതിരുന്നത്. ഇതുകൂടാതെ ഇംഗ്ലീഷ് താരങ്ങളായ ജെയിംസ് മടിസൺ, ജെടാൻ സഞ്ഞോ പോർച്ചുഗീസ് താരം രാഫെ ഗുരെരോ ജർമൻ മുന്നേറ്റ താരം സെർജിക് നാബ്രി സ്പാനിഷ് കൗമാരതാരം പൗ കുബാഴ്‌സി എന്നി വൻകിട താരങ്ങൾ ആണ് യൂറോ കപ്പിന് ഇല്ലാത്തത്.
Vibin Das. C. P, Head, Dept of Physical Education, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment