മതവും രാഷ്ട്രീയവും
ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രം എന്നാണ് ഓർമവച്ച നാൾ മുതൽ കേട്ട് ശീലിച്ചിട്ടുള്ളത്. മതേതത്വം എന്നാൽ മതം ഇല്ലാത്തത് എന്ന് അർത്ഥം അല്ല, എല്ലാ മതങ്ങൾക്കും തുല്യ പ്രധാന്യം ഉള്ളത് എന്നാണ്. ശരിയാണല്ലേ!
നമ്മുടെ രാജ്യത്ത് ഏത് മതത്തിൽ ഉള്ള ആളുകൾക്കും തുല്ല്യ പ്രധാന്യം തന്നെ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അതാണോ? ഇന്ന് നമ്മുക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ നീതിന്യായ വ്യവസ്ഥ നമ്മുക്ക് ഉറപ്പുനൽകുന്നുണ്ട്. പക്ഷെ, മതം രാഷ്ട്രീയം ആയി മാറുമ്പോൾ ഉണ്ടാകുന്ന അവസ്ഥ നമ്മുടെ രാജ്യത്തിന് ഗുണമോ ദോശമോ. സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി ഉത്ഭവിച്ച ഒന്നാണ് രാഷ്ട്രീയം. അതിൽ മതം കലരുമ്പോൾ അവിടെ വർഗീയത ഉണ്ടാകുന്നു. ഇന്ന് ഓരോ മതവും ഓരോ രാഷ്ട്രീയ പാർട്ടികൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഓരോ രാഷ്ട്രീയ പാർട്ടിയും ഏത് മതത്തെ പ്രതിനിധാനം ചെയ്യുന്നുവോ ആ മതത്തിന്റെ പുരോഗതിക്കും ഉന്നതിക്കും വേണ്ടി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി ബാക്കിയുള്ള ജനതയുടെ അവകാശങ്ങൾ ഇല്ലാതാകുന്നു. രാജ്യത്ത് അസന്തുലിതാവസ്ഥ ഉടലെടുക്കുന്നു.
എന്തിനാണ് മതം രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നത്? മതം വ്യക്തിയുടെ ആത്മീയ വിശ്വാസങ്ങളും ആചാരങ്ങളും അടങ്ങുന്ന ഒരു മേഖലയായി, വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ജീവിതത്തോടുള്ള സമീപനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മതത്തെ രാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ, രാഷ്ട്രീയ നേതാക്കൾക്ക് മതം ഒരു ഉപകാരണമായി മാറുന്നു. ജനങ്ങളോടുള്ള രാഷ്ട്രീയ ഉത്തേജനത്തിലൂടെ മതപരമായ അഭിപ്രായങ്ങളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നു. ഇത് വ്യക്തിഗത അവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും ഭീഷണിയാവുന്നു.
മാതാടിഷ്ഠിത നിയമങ്ങൾ പ്രയോജനപ്പെടുത്തി നിയമങ്ങൾ രൂപീകരിച്ചാൽ, വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങൾ കർശനമായി നിയന്ത്രിക്കപ്പെടാം. പ്രത്യേകിച്ച് ലിംഗസമത്യം, മതസ്വാതന്ത്ര്യം, പ്രസംഗസ്വാതന്ത്ര്യം തുടങ്ങിയവക് പ്രധാന്യം കുറഞ്ഞു വരുന്നു. മതധർമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിലൂടെ സമൂഹത്തിലെ ഏതാനും വിഭങ്ങൾക്ക് മാത്രം ഉതകുന്ന രീതിയിൽ ഉള്ള നിയമങ്ങൾ ഉണ്ടാകുന്നതിനു കാരണം ആകാം. മതത്തിന്റെ നിയന്ത്രണത്തിലേക് പോകുന്ന സർക്കാർ, സമൂഹത്തെ മാനസികമായും സാമൂഹികമായും വിഭജിക്കാം. ഇത് ജനാധിപത്യത്തിന് ഭീഷണിയാകുന്നു.
നാം ഇപ്പോൾ അത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ ആണ് പോയികൊണ്ടിരിക്കുന്നത്. മതത്തെ മതമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണാൻ കഴിയാത്ത ഒരു വിഭാഗം ജനത നമ്മുടെ രാജ്യത്ത് ഇന്ന് ഉടലെടുത്തിരിക്കുന്നു. ഇത് ജനാധിപത്യരാജ്യമായ ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് നമ്മൾ കാണേണ്ടിയിരിക്കുന്നു.
Sneha. M
Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment